പോലീസ് സ്റ്റേഷനുകൾ ആക്രമിച്ച സംഭവത്തിൽ എൻ ഐ എ തിരച്ചിൽ നടത്തി

ബെംഗളൂരു: സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഒരു സംഘം രണ്ട് പോലീസ് സ്റ്റേഷനുകൾ ആക്രമിച്ച സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏഴ് സ്ഥലങ്ങളിൽ ശനിയാഴ്ച തിരച്ചിൽ നടത്തി. കേസിൽ ഒളിവിൽ കഴിയുന്ന ഏഴ് കുറ്റാരോപിതർ താമസിക്കുന്ന പരിസരത്താണ് എൻ തിരച്ചിൽ നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിലാണ് രണ്ട് കേസുകളും ഡി ജെ ഹള്ളി, കെ ജി ഹള്ളി പോലീസ് സ്റ്റേഷനുകളിലായി  രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരാൾ പ്രവാചകൻ മുഹമ്മദിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ വർഷം ഒരു സംഘം അതിനെതിരെ പ്രതിഷേധപ്രകടനം നടത്തുകയും അതിനിടയിൽ അക്രമാസക്തരായ സംഘം രണ്ട് പോലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയും ചെയ്തു എന്ന് എൻ യിലെ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.

  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും

പോലീസ് സ്റ്റേഷനുകൾ ആക്രമിച്ച സംഭവത്തിൽ എൻ വീണ്ടും കേസുകൾ രജിസ്റ്റർ ചെയ്യുകയും ഫെബ്രുവരിയിൽ കേസിൽ ഉൾപ്പെട്ട കുറ്റാരോപിതർക്കെതിരെ 109 , 138 വകുപ്പുകൾ ചുമത്തി ചാർജ് ഷീറ്റ് ഫയൽചെയ്യുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!
[masterslider id="10"]

Related posts