ബെംഗളൂരു: സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഒരു സംഘം രണ്ട് പോലീസ് സ്റ്റേഷനുകൾ ആക്രമിച്ച സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏഴ് സ്ഥലങ്ങളിൽ ശനിയാഴ്ച തിരച്ചിൽ നടത്തി. കേസിൽ ഒളിവിൽ കഴിയുന്ന ഏഴ് കുറ്റാരോപിതർ താമസിക്കുന്ന പരിസരത്താണ് എൻ ഐ എ തിരച്ചിൽ നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിലാണ് ഈ രണ്ട് കേസുകളും ഡി ജെ ഹള്ളി, കെ ജി ഹള്ളി പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരാൾ പ്രവാചകൻ മുഹമ്മദിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ വർഷം ഒരു സംഘം അതിനെതിരെ പ്രതിഷേധപ്രകടനം നടത്തുകയും അതിനിടയിൽ…
Read More