പ്രണയത്തിന്റെ 8 വർഷങ്ങൾ; കേക്ക് മുറിച്ച് ആഘോഷമാക്കി താരങ്ങൾ

സിനിമാ ലോകത്തു നിന്നും മൊട്ടിട്ട പ്രണയവും തുടർന്നുള്ള വിവാഹവും ഏവരെയും കൊതിപ്പിക്കുന്ന തരത്തിലുള്ള കുടുംബ ജീവിതവും മുന്നോട് കൊണ്ടുപോകുന്ന താരങ്ങളാണ് നടി നയൻ‌താരയും ഭർത്താവ് വിഗ്നേഷ് ശിവനും.

ഇന്ന് രണ്ട് മക്കളും ഒന്ന് രണ്ടു ബിസിനസുകളും സിനിമാ ലോകവും ചേരുന്ന ഒരു വലിയ കുടുംബമാണ് നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും.

ഇരുവർക്കുമിടയിൽ വർഷങ്ങൾ നീണ്ടുനിന്ന അഗാധമായ പ്രണയം കഴിഞ്ഞ വർഷമാണ് വിവാഹത്തിൽ കലാശിച്ചത്. എന്നാൽ ഇവരുടെ പ്രണയത്തിന് എട്ടു വയസായിയിരിക്കുകയാണ്.

  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം

നായിക കാദംബരിയെ സംവിധായകൻ വിഗ്നേഷ് ശിവൻ ആദ്യമായി നയൻ മാം എന്ന് അഭിസംബോധന ചെയ്തുകൊണ്ട് കണ്ടുമുട്ടിയ വേളയാണ് ‘നാനും റൗഡി താൻ’ എന്ന വിജയ് സേതുപതി നായകനായ സിനിമയുടെ ലൊക്കേഷൻ.

കഴിഞ്ഞ ദിവസമാണ് നയൻ‌താരയെ പ്രണയിക്കാൻ വിക്കിക്ക് കാരണമായ ആ വലിയ അവസരമായ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ എട്ടു വർഷങ്ങൾ പൂർത്തിയാക്കിയത്. പാണ്ടിയനും കാദംബരിയും അവരുടെ സംവിധായകനും ചേർന്ന് കേക്ക് മുറിച്ചായിരുന്നു ആ നിമിഷം ആഘോഷമാക്കിയത്. ദമ്പതികൾക്കൊപ്പം നടൻ വിജയ് സേതുപതിയും ഒത്തുചേർന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
[masterslider id="10"]

Related posts