തെറ്റു ചെയ്തെങ്കിൽ ശിക്ഷിക്കട്ടെ; നിയമം അനുസരിക്കും;ഈ അവസരം ബി.ജെ.പിക്കെതിരെ ഉപയോഗിക്കില്ല:ഡി.കെ.ശി.

ബെംഗളൂരു :”രാജ്യത്തെ നിയമമനുസരിച്ച് ജീവിക്കുന്ന പൗരനാണ് ഞാൻ, തെറ്റൊന്നും ചെയ്തിട്ടില്ല”കള്ളപ്പണക്കേസിൽ ഒന്നര മാസത്തോളം തീഹാർ ജയിലിൽ കഴിഞ്ഞതിന് ശേഷം തിരിച്ചെത്തിയ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി. കെ.ശിവകുമാറിന് കെ പി സി സി ആസ്ഥാനത്ത് വച്ച് നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു.

അന്വോഷണത്തിൽ ആദായ നികുതി വകുപ്പ്, എൻഫോഴ്സമെന്റ് അധികൃതരുമായി സഹകരിക്കും.

ഈ സാഹചര്യം ബി.ജെ.പിയെ കുറ്റപ്പെടുത്താൻ ഉപയോഗിക്കില്ല.

  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി

ജയിലിൽ കിടക്കുമ്പോൾ സോണിയാ ഗാന്ധി അടക്കം ഉള്ളവർ സന്ദർശിച്ചു, കുടുംബാംഗങ്ങളെ അനുവദിച്ചില്ല. തെറ്റു ചെയ്തെന്ന് തെളിഞ്ഞാൽ ശിക്ഷിക്കട്ടെ.ഡി.കെ.ശി പറഞ്ഞു.

അതേ സമയം കെ.പി.സി.സി പ്രസിഡൻറ് ദിനേശ് ഗുണ്ടു റാവു ബി.ജെ.പിക്ക് എതിരെ ആഞ്ഞടിച്ചു.ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ബി.ജെ.പി.യുടെ കളിപ്പാവകളായി മാറിയെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു കുറ്റപ്പെടുത്തി. രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി കേന്ദ്ര അന്വേഷണ ഏജൻസികളെ ബി.ജെ.പി. ദുരുപയോഗം ചെയ്യുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുകയായിരുന്നു.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

ശിവകുമാറിനെ സ്വീകരിക്കാനെത്തിയത് ആയിരങ്ങളാണ്. ബി.ജെ.പി.യുടെ രാഷ്ട്രീയക്കളി മനസ്സിലാക്കിയെന്നതിന്റെ തെളിവാണിത്. രാജ്യസഭാ തിരഞ്ഞെടുപ്പ് വേളയിൽ ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എ.മാരെ സംരക്ഷിച്ചതിന്റെ പ്രതികാരം തീർക്കുകയായിരുന്നു ബി.ജെ.പി. ഇത് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
[masterslider id="10"]

Related posts