ഇര്‍ഫാന്‍റെ രണ്ടാം ഇന്നിംഗ്സ് ഇനി വിക്രമിനൊപ്പം!

ചിയാന്‍ വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഏറ്റവു൦ പുതിയ ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനും!! ‘ഇമൈക്ക നോടിഗള്‍’, ‘ഡിമോണ്ടി കോളനി’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് ജ്ഞാനമുത്തു. ‘വിക്രം 58’ എന്ന താല്‍കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ സുപ്രധാന വേഷത്തിലാണ് പത്താന്‍ അഭിനയിക്കുന്നത്. 25 വ്യത്യസ്ത റോളുകളില്‍ വിക്ര൦ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ വേഷങ്ങള്‍  രൂപകല്പന ചെയ്യുന്നത് ഒരു അമേരിക്കന്‍ കമ്പനിയാണ്. അടുത്തവര്‍ഷം പകുതിയോടെ പ്രദര്‍ശനത്തിനെത്തുമെന്ന് കരുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് വയാകോം 18 സ്റ്റുഡിയോസും സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയും…

Read More

ദീപാവലി ആഘോഷം; കുട്ടികൾക്കു മുന്നറിയിപ്പുമായി കണ്ണാശുപത്രികൾ!

ബെംഗളൂരു: ദീപാവലിക്കു പടക്കങ്ങൾ ഉപയോഗിക്കുന്നതിൽ കുട്ടികൾക്കു മുന്നറിയിപ്പുമായി കണ്ണാശുപത്രികൾ. മുൻ വർഷങ്ങളിൽ നൂറുകണക്കിനു കുട്ടികളാണ് കാഴ്ച തകരാറുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.കൈക്കും മറ്റും പൊള്ളലേറ്റ സംഭവങ്ങളും ഒട്ടേറെയുണ്ടായി. ഇന്നും നാളെയുമാണ് ദീപാവലിക്ക് ഏറ്റവുമധികം പടക്കം പൊട്ടിക്കുക. 3 വർഷത്തിനിടെ 130 പേർ ദീപാവലിക്കു കണ്ണിന് ചികിത്സ തേടിയെത്തിയതായി നാരായണ നേത്രാലയ ആശുപത്രി അധികൃതർ പറയുന്നു. ഇവരിലേറെയും കുട്ടികളാണ്.

Read More

കർണാടക പ്രീമിയർ ലീഗ് വാതുവെപ്പുമായി ബന്ധപ്പെട്ട് ബൗളിങ് കോച്ചും ബാറ്റ്സ്‌മാനും അറസ്റ്റിൽ

ബെംഗളൂരു: കർണാടക പ്രീമിയർ ലീഗ് വാതുവെപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ് ബൗളിങ് കോച്ച് വിനുപ്രസാദ്, ബാറ്റ്‌സ്‌മാനായ വിശ്വനാഥ് എന്നിവരാണ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. നേരത്തേ അറസ്റ്റിലായ സംഘത്തെ ചോദ്യംചെയ്തതിൽനിന്നാണ് ഇവരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. ഇതുവരെ വാതുവെപ്പ് കേസിൽ രണ്ടു സംഘങ്ങൾ പിടിയിലായി. 2018-ൽ ബെംഗളൂരു, ബെലഗാവി ടീമുകൾ തമ്മിലുള്ള മത്സരത്തിനിടയിൽ ഇവർ ഒത്തുകളിച്ചെന്നാണ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. മത്സരത്തിലെ റൺറേറ്റ് കുറയ്ക്കാൻ അഞ്ചുലക്ഷം രൂപയാണ് വിശ്വനാഥിന് കോച്ച് വിനുപ്രസാദ് വാഗ്ദാനം ചെയ്തത്. ഇതനുസരിച്ച് റൺസെടുക്കാതെ ബോളുകൾ ഒഴിവാക്കിവിടാൻ വിശ്വനാഥ് ശ്രമിച്ചു. പുറത്ത് പ്രവർത്തിക്കുന്ന വാതുവെപ്പ്…

Read More

അലയൻസ് സർവകലാശാല മുൻ വൈസ് ചാൻസലറെ വെട്ടിക്കൊന്ന സംഭവത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർകൂടി പിടിയിൽ

ബെംഗളൂരു: നഗരത്തിലെ അലയൻസ് സർവകലാശാല മുൻ വൈസ് ചാൻസലർ അയ്യപ്പ ദൊരെയെ വെട്ടിക്കൊന്ന സംഭവത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർകൂടി പിടിയിൽ. ജെ.സി. നഗർ സ്വദേശികളായ കന്തരാജു (28), സുനിൽ റാവു (31), അരുൺകുമാർ (40), ഫയാസ് (29), വിനയ് (24), റിസ്‌വാന (38), സൽമ (28) എന്നിവരാണ് പിടിയിലായത്. ഇതിൽ കന്തരാജുവിനും സുനിലിനും വിനയിനും ഫയാസിനും കൊലയിൽ നേരിട്ട് പങ്കുണ്ട്. മറ്റുള്ളവർ കൊലയ്ക്കുവേണ്ട സഹായങ്ങൾ നൽകിയവരാണ്. കേസിലെ പ്രധാനപ്രതി സൂരജ് സിങ്ങിന്റെ പെൺസുഹൃത്താണ് അറസ്റ്റിലായ സൽമ. കൊലചെയ്ത് കിട്ടുന്ന പ്രതിഫലവുമായി വിദേശരാജ്യത്തേക്ക് കടക്കാനായിരുന്നു ഇരുവരുടെയും…

Read More

തെറ്റു ചെയ്തെങ്കിൽ ശിക്ഷിക്കട്ടെ; നിയമം അനുസരിക്കും;ഈ അവസരം ബി.ജെ.പിക്കെതിരെ ഉപയോഗിക്കില്ല:ഡി.കെ.ശി.

ബെംഗളൂരു :”രാജ്യത്തെ നിയമമനുസരിച്ച് ജീവിക്കുന്ന പൗരനാണ് ഞാൻ, തെറ്റൊന്നും ചെയ്തിട്ടില്ല”കള്ളപ്പണക്കേസിൽ ഒന്നര മാസത്തോളം തീഹാർ ജയിലിൽ കഴിഞ്ഞതിന് ശേഷം തിരിച്ചെത്തിയ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി. കെ.ശിവകുമാറിന് കെ പി സി സി ആസ്ഥാനത്ത് വച്ച് നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു. അന്വോഷണത്തിൽ ആദായ നികുതി വകുപ്പ്, എൻഫോഴ്സമെന്റ് അധികൃതരുമായി സഹകരിക്കും. ഈ സാഹചര്യം ബി.ജെ.പിയെ കുറ്റപ്പെടുത്താൻ ഉപയോഗിക്കില്ല. ജയിലിൽ കിടക്കുമ്പോൾ സോണിയാ ഗാന്ധി അടക്കം ഉള്ളവർ സന്ദർശിച്ചു, കുടുംബാംഗങ്ങളെ അനുവദിച്ചില്ല. തെറ്റു ചെയ്തെന്ന് തെളിഞ്ഞാൽ ശിക്ഷിക്കട്ടെ.ഡി.കെ.ശി പറഞ്ഞു. അതേ സമയം…

Read More
Click Here to Follow Us