പിതാവിനെ കൊലപ്പെടുത്താൻ മകൾ കൂട്ടുനിന്നു.

Girl seeks help from boyfriend, three friends to kill her father

ബെംഗളൂരു: പിതാവിനെ കൊലപ്പെടുത്താൻ കാമുകന്റെയും മൂന്ന് സുഹൃത്തുക്കളുടെയും സഹായം തേടി പതിനേഴുകാരിയായ പെൺകുട്ടി. തന്റെ പിതാവ് തന്നെ ലൈംകീകമായി അക്രമിച്ചെന്നാരോപിച്ചാണ് പിതാവിനെ കൊല്ലാൻ സുഹൃത്തുക്കളുടെ സഹായം അഭ്യർത്ഥിച്ചത്. ബിഹാർ സ്വദേശിയും ആറ്റൂർ ലേഔട്ടിൽ താമസിക്കുകയും ചെയ്യുന്ന അരുൺ (46) ആണ് കൊല്ലപ്പെട്ടത്

സംഭവദിവസം അരുണിന്റെ ഭാര്യ കലബുറഗിയിൽ ആയിരുന്നു. പ്രതികളിൽ നാല് പേർ ചേർന്ന് പുലർച്ചെ 12:30 ന് അരുണിന്റെ വീട്ടിലെത്തുകയും വാതിലിൽ മുട്ടുകയും ചെയ്തപ്പോൾ  മൂത്ത മൂത്തമകളാണ് വാതിൽ തുറന്നു കൊടുത്തത്. ഈസമയം പ്രതികൾ അരുണിനെ ചുറ്റിക കൊണ്ട് പലതവണ അടിച്ച ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രതികളെല്ലാം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു എന്നുമാണ് പോലീസ് പറഞ്ഞത്

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

ഇളയ സഹോദരി ഉണർന്നു നിലവിളിച്ചതിനെ തുടർന്നാണ് പുലർച്ചെ 1:30 ഒടേ അയൽവാസികൾ വിവരമറിഞ്ഞത്. പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നും അതുകൊണ്ടു താൻ ആവശ്യപ്പെട്ട പ്രകാരമാണ് സുഹൃത്തുക്കൾ പിതാവിനെ കൊലപ്പെടുത്തിയതെന്നും വിശദമായ ചോദ്യം ചെയ്യലിന് ശേഷം പെൺകുട്ടി പോലീസിനോട് പറഞ്ഞു. പെൺകുട്ടിയുടെ അമ്മയും അവളുടെ വാദത്തെ പിന്തുണച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത് .

  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ

നാല് അക്രമികളിൽ നിന്നും ആയുധങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടാതെ പെൺകുട്ടി പിതാവിനെതിരെ പറഞ്ഞ വാദങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്. നാല് പ്രതികളും, പെൺകുട്ടിയും പ്രായപൂർത്തിയാകാത്തതിനാൽ, തുടർ നിയമനടപടികൾക്കായി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
[masterslider id="10"]

Related posts