അനധികൃതമായി ആയുധം വിതരണം ചെയ്ത നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ അനധികൃതമായി ആയുധങ്ങൾ വിതരണം ചെയ്ത സംഘത്തിലുള്ള നാലുപേരെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) അറസ്റ്റുചെയ്തു. കലാശിപാളയ സ്വദേശിയായ അയാസ് ഉല്ല (30), ആർ.ടി. നഗർ സ്വദേശിയായ സയ്യിദ് സിറാജ് അഹമ്മദ് (42), ആർ.കെ. ഹെഗ്‌ഡെ നഗർ സ്വദേശിയായ മുഹമ്മദ് അലി (32), രാജനുകുണ്ഡെ സ്വദേശിയായ അരുൺ കുമാർ (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് മൂന്ന് പിസ്റ്റളും രണ്ട് റൈഫിളും രണ്ട് റിവോൾവറുകളും 19 വെടിയുണ്ടകളും പിടിച്ചെടുത്തു.

  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും

മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നു ബംഗളുരുവിൽ എത്തിച്ച ആയുധങ്ങൾ ഇവർ നഗരത്തിലെ പല കുറ്റവാളികൾക്കും വിതരണം ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. സംഘത്തിലെ അയാസ് ഉല്ലയെ കഴിഞ്ഞ ദിവസം പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മറ്റു മൂന്നു പേരെ കുറിച്ചുള്ള വിവരം ലഭിച്ചതും തുടർന്ന് അറസ്റ്റ് ചെയ്തതും. സംഘത്തിലെ മറ്റുള്ളവർക്കായി തിരച്ചിൽ ആരംഭിച്ചു. പിടിയിലായ കുറ്റവാളികൾക്കെതിരെ മുമ്പും പല കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെരുന്നാൾ തീയതിയിൽ മാറ്റം; ബെംഗളൂരുവിൽ ബലി പെരുന്നാളും അറഫ നോമ്പും പ്രഖ്യാപിച്ചു
[masterslider id="10"]

Related posts