ഒളിമ്പ്യൻമാരെ ചില സർക്കാറുകൾ കണ്ടില്ലെന്ന് നടിക്കുമ്പോൾ,രാജ്യത്തിൻ്റെ സുവർണതാരത്തിനും നാലാം സ്ഥാനക്കാരിക്കും”ഗോൾഡൻ പാസ് “സമ്മാനിച്ച് കെ.എസ്.ആർ.ടി.സി.

ബെംഗളൂരു : ടോക്കിയോയിൽ മെഡലുകൾ നേടി രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുകയും രാജ്യത്തിൻ്റെ അഭിമാനമായി മാറുകയും ചെയ്ത കായികതാരങ്ങൾക്ക് ഓരോ സംസ്ഥാ സർക്കാറുകളും പാരിതോഷികങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ടോക്കിയോയിൽ സ്വർണമണിഞ്ഞ നീരജ് ചോപ്രക്ക് നിരവധി പാരിതോഷികങ്ങളാണ് വിവിധ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചത്. ആനന്ദ് മഹീന്ദ്ര അവരുടെ വാഹനമായ എക്സ്.യു.വി 700 നൽകുമെന്ന് പ്രഖ്യാപിച്ചപ്പോൾ രാജ്യത്തെ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് നൽകിയത് ഒരു കോടി രൂപയാണ്. ഒരു വർഷം സൗജന്യ യാത്രക്ക് അവസരം നൽകിക്കൊണ്ടാണ് നീരജിൻ്റെ സുവർണ നേട്ടം ഇൻഡിഗോ എയർലൈൻ ആഘോഷിച്ചത്. തീർന്നില്ല കർണാടകയിലെ പൊതുമേഖലയിലെ അഭിമാന സ്ഥാപനമായ…

Read More

ഡെൽറ്റ പ്ലസ് രോഗബാധിതനായ യുവാവിനെ കണ്ടെത്താനാകാതെ ബി.ബി.എം.പി.

ബെംഗളൂരു: കോവിഡ് 19 വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച ബൊമ്മനഹള്ളി സ്വദേശിയായ  29 കാരനെ ബൃഹത്‌ ബെംഗളൂരു മഹാ നഗര പാലികെ അധികൃതർക്ക് ഇത് വരെയും കണ്ടെത്താനായില്ല. രോഗി  മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനാൽ ഇയാളെ കണ്ടെത്താനായിപോലീസ് സഹായം തേടിയിരിക്കുകയാണ് ബി ബി എം പി. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന രോഗി ഡിസ്ചാർജ് ആയതിന് ശേഷം എവിടെയാണെന്ന് അറിയാനും കൂടുതൽ വിവരങ്ങൾ കണ്ടെത്താനും  അദ്ദേഹത്തിന്റെ ഏഴ് പ്രാഥമിക കോൺടാക്റ്റുകളും 14 സെക്കൻഡറി കോൺടാക്റ്റുകളും കണ്ടെത്തുകയെന്ന ശ്രമകരമായ ജോലിയും ബി ബി…

Read More

മൊബൈൽ ഫോൺ മോഷണം; മലയാളി അടക്കം മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: വിവിധ സ്ഥലങ്ങളിൽ നിന്ന് മോഷ്ടിച്ച 250 ഓളം മൊബൈൽ ഫോണുകളുമായി മലയാളിയടക്കം മൂന്നുപേരെ നഗരത്തിൽ വെച്ച് പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം സ്വദേശി നിസാമുദ്ദീൻ (36), ഹൈദരാബാദ് സ്വദേശി മുഹമ്മദ് റാഫിക്ക് (36), അനന്ത്പുർ സ്വദേശി രാജു (25) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ മലയാളിയായ മറ്റൊരു ഇടപാടുകാരന് ഒമ്പതുലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാക്കൾ പിടിയിലായത്. ചാമരാജ്‌പേട്ട് എ.വി. റോഡിൽ സംശയാസ്പദമായ രീതിയിൽ കാറിൽ കണ്ട മൂന്നുപേരെ കലാശിപാളയം പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ഫോണുകളെ കുറിച്ചും അവ വിൽക്കാൻ…

Read More

നഗര ജില്ലയിൽ ഇന്ന് ഒരു കോവിഡ് മരണം മാത്രം;ഇന്നത്തെ കർണാടകയിലെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1598 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1914 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.09%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1914 ആകെ ഡിസ്ചാര്‍ജ് : 2857776 ഇന്നത്തെ കേസുകള്‍ : 1598 ആകെ ആക്റ്റീവ് കേസുകള്‍ : 23930 ഇന്ന് കോവിഡ് മരണം : 20 ആകെ കോവിഡ് മരണം : 36793 ആകെ പോസിറ്റീവ് കേസുകള്‍ : 2918525 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 20,108 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

പർപ്പിൾ ലൈൻ മെട്രോ സേവനങ്ങൾ തടസ്സപ്പെടും

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ വിജയനഗർ മുതൽ മൈസൂർ റോഡ് വരെയുള്ള മെട്രോ സേവനം രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്നു ബി.എം.ആർ.സി.എൽ അറിയിച്ചു. ആഗസ്റ്റ് 11, ഓഗസ്റ്റ് 12 തീയതികളിൽ മൈസൂരു റോഡ് മുതൽ കെംഗേരി വരെ നീളുന്ന പുതിയ സ്ട്രെച്ചിന്റെ പരിശോധന നടക്കുന്നതിനാലാണ് അടച്ചിടൽ. പർപ്പിൾ ലൈനിലെ മെട്രോ സേവനങ്ങൾ ബൈയപ്പനഹള്ളി മുതൽ വിജയനഗർ വരെ മാത്രമേ ഈ രണ്ട് ദിവസങ്ങളിൽ പ്രവർത്തിക്കൂ. ട്രെയിനുകൾ രാവിലെ 7 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുമെന്നും ബി.എം.ആർ.സിഎൽ അറിയിച്ചു. ട്രെയിനുകളുടെ സാധാരണ പ്രവർത്തനം ഓഗസ്റ്റ്…

Read More

നഗരത്തിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവ്; കണ്ടൈൻമെന്റ് സോണുകൾ 162 ആയി ഉയർന്നു

ബെംഗളൂരു: നഗരത്തിൽ കോവിഡ് 19 വൈറസ് വ്യാപനം ഇപ്പോൾ മന്ദഗതിയിലാണെങ്കിലും ദിനം പ്രതി കേസുകളുടെ എണ്ണം ക്രമാനുഗതമായി കൂടി വരുന്നതായി ബൃഹത് ബെംഗളൂരു മഗനഗര പാലികെ പുറത്തു വിട്ട (ബിബിഎംപി) കണക്കുകൾ സൂചിപ്പിക്കുന്നു. കണക്കുകൾ പരിശോധിക്കുമ്പോൾ ഡൽഹി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളെക്കാൾ കോവിഡ് 19 കേസുകളുടെ ദൈനംദിന വർദ്ധനവ് ബെംഗളൂരു നഗരത്തിൽ കൂടുതലായി തുടരുന്നതായി കാണാം. ഇന്നലെ, നഗരത്തിൽ 357 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതെ സമയം ഡൽഹിയിൽ 72 കേസുകളും മുംബൈയിൽ 331 കേസുകളും ചെന്നൈയിലും 194 കോവിഡ് കേസുകളാണ് ആഗസ്റ്റ് 7 ന് രജിസ്റ്റർ…

Read More

പോലീസ് സ്റ്റേഷനുകൾ ആക്രമിച്ച സംഭവത്തിൽ എൻ ഐ എ തിരച്ചിൽ നടത്തി

ബെംഗളൂരു: സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഒരു സംഘം രണ്ട് പോലീസ് സ്റ്റേഷനുകൾ ആക്രമിച്ച സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏഴ് സ്ഥലങ്ങളിൽ ശനിയാഴ്ച തിരച്ചിൽ നടത്തി. കേസിൽ ഒളിവിൽ കഴിയുന്ന ഏഴ് കുറ്റാരോപിതർ താമസിക്കുന്ന പരിസരത്താണ് എൻ ഐ എ തിരച്ചിൽ നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിലാണ് ഈ രണ്ട് കേസുകളും ഡി ജെ ഹള്ളി, കെ ജി ഹള്ളി പോലീസ് സ്റ്റേഷനുകളിലായി  രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരാൾ പ്രവാചകൻ മുഹമ്മദിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ വർഷം ഒരു സംഘം അതിനെതിരെ പ്രതിഷേധപ്രകടനം നടത്തുകയും അതിനിടയിൽ…

Read More

വ്യാജ നോട്ട് വിൽക്കാൻ ശ്രമം; വിദേശ പൗരൻ അറസ്റ്റിൽ

ബെംഗളൂരു: അഞ്ഞൂറു രൂപയുടെ ഫോട്ടോസ്റ്റാറ്റ് പകർപ്പെടുത്ത് വിൽപ്പന നടത്താൻ ശ്രമിച്ച ഐവറി കോസ്റ്റ് സ്വദേശിയായ ലാമെൻ (43) പോലീസ് പിടിയിയായി. 500 രൂപ നോട്ടിന്റെ 70 ഫോട്ടോസ്റ്റാറ്റ് കോപ്പികളും പേപ്പറുകളും ഇദ്ദേഹത്തിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തു. വിനോദസഞ്ചാര വിസയിൽ രണ്ടുമാസം മുമ്പ് ഇന്ത്യയിലെത്തിയ ഇയാൾ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബെംഗളൂരുവിലെത്തിയത്. കൈവശം പണമില്ലാതായയോടെ 500 രൂപയുടെ കളർ ഫോട്ടോസ്റ്റാറ്റെടുത്തു 250 രൂപക്ക് വിൽപ്പന നടത്താൻ തീരുമാനിച്ചത്. ഡയറി സർക്കിളിന് സമീപം വഴിയാത്രക്കാർക്ക് പകർപ്പെടുത്ത നോട്ടുകൾ വിൽപ്പന നടത്തുന്ന സമയത്ത് വഴിയാത്രക്കാരിൽ ചിലർ സംശയം തോന്നി…

Read More

മന്ത്രി സഭയിൽ തനിക്ക് ലഭിച്ച വകുപ്പിൽ മന്ത്രിക്ക് അതൃപ്തി

ബെംഗളൂരു: ബസവരാജ് ബൊമ്മൈ മന്ത്രിസഭയിൽ വകുപ്പു വിഭജനത്തിൽ തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ചു മന്ത്രി ആനന്ദ് സിങ്. പരിസ്ഥിതി-ടൂറിസം വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇത് വിഷമിപ്പിച്ചെന്നും ഇതിലും മികച്ച വകുപ്പ് തൻ പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ നേരിൽ കണ്ട് ഇക്കാര്യം വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. വിജയനഗർ മണ്ഡലത്തിൽ നിന്ന് വിജയിച്ച എം.എൽ.എ.യായ ആനന്ദ് സിങ് കഴിഞ്ഞ യെദ്യൂരപ്പ മന്ത്രിസഭയിലും മന്ത്രിയായിരുന്നു. കഴിഞ്ഞ മന്ത്രിസഭയിൽ വനം വകുപ്പിന്റെ ചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്. വകുപ്പ് വിഭജനത്തിൽ ബി.ശ്രീരാമുലുവും അതൃപ്തി പ്രകടിപ്പിച്ചതായി…

Read More