ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ഡോക്ടർ ആത്മഹത്യ ചെയ്തു

ബെംഗളൂരു: നഗരത്തിലെ എം.എസ്. രാമയ്യ മെമ്മോറിയൽ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രൊഫസറായ അംബരീഷ് വിജയരാഘവ്‌ ആശുപത്രി കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. ആശുപത്രി കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്നാണ് ചാടി മരിച്ചത്. എന്നാൽ ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾക്കും ആത്മഹത്യയ്ക്കുള്ള കാരണം അറിയില്ലെന്നും പോലീസ് പറഞ്ഞു. അംബരീഷിന്റെ ഭാര്യയും ഡോക്ടറാണ്. അംബരീഷ് അധികം കാര്യങ്ങൾ തന്നോട് പങ്കുവെക്കില്ലായിരുന്നുവെന്നും അമിതമായ ജോലി ഭാരത്തെ കുറിച്ചും ചില സഹപ്രവർത്തകർ രാജിവെച്ചതിനെ ക്കുറിച്ചും ഇടക്ക് തന്നോട് സംസാരിച്ചിരുന്നു എന്നും അംബരീഷിന്റെ ഭാര്യ പറഞ്ഞു. എന്നാൽ ഇത് ആത്മഹത്യ ചെയ്യാനുള്ള…

Read More

ആരാധനാലയങ്ങൾ പ്രവർത്തിക്കാം;സംസ്കാരത്തിന് 20 പേർ;വിവാഹത്തിന് 100 പേർ മാത്രം;ഏറ്റവും പുതിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പുറത്ത്.

ബെംഗളൂരു : വരാനിരിക്കുന്ന സാഹചര്യങ്ങൾ മുന്നിൽ കണ്ടു കൊണ്ട് ഏറ്റവും പുതിയതും കർഷശനമായതുമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പുതിയ ഉത്തരവിലൂടെ പുറത്തിറക്കി സർക്കാർ. സംസ്കാര ചടങ്ങുകളിൽ 20 പേരിലധികം പങ്കെടുക്കാൻ പാടില്ല, വിവാഹങ്ങൾക്ക് 100 ൽ താഴെ ആളുകൾക്ക് മാത്രമേ പ്രവേശനമുള്ളൂ. മറ്റ് സാമൂഹിക, രാഷ്ട്രീയ, ചടങ്ങുകൾ സംഘടിപ്പിക്കുന്നതിന് വിലക്കുണ്ട്. ആരാധനാലയങ്ങൾ തുറക്കാമെങ്കിലും ഉൽസവങ്ങളോ ആളുകൾ കൂട്ടം കൂടുന്ന മതപരമായ ചടങ്ങുകളോ ഘോഷയാത്രകളോ സംഘടിപ്പിക്കാൻ പാടില്ല. മഹാരാഷ്ട്രയും കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാരാന്ത്യ കർഫ്യൂ ദിനങ്ങളിൽ രാവിലെ 5 മുതൽ ഉച്ചക്ക് 2…

Read More

ഹാസൻ-കേരള പാത വികസിപ്പിക്കണം : ദേവഗൗഡ

ബെംഗളൂരു: കർണാടക – കേരള അതിർത്തിയിലുള്ള മാക്കൂട്ടത്തെയും ഹാസൻ ജില്ലയിലെ ചന്നരായപട്ടണത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത വികസിപ്പിക്കണമെന്ന് മുൻപ്രധാനമന്ത്രിയും രാജ്യസഭാംഗവുമായ എച്ച്.ഡി. ദേവഗൗഡ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം നിതിൻ ഗഡ്കരിയുമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ദേവഗൗഡ ഈ ആവശ്യം ഉന്നയിച്ചത്. ഈ പാത വികസിപ്പിച്ചാൽ ഹാസൻ, കുടക് ജില്ലകളിൽനിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേവഗൗഡയുടെ ആവശ്യത്തിൽ നിതിൻ ഗഡ്കരി അനുകൂല മറുപടിയാണ് നൽകിയതെന്നും ആവശ്യമായ നിർദേശങ്ങൾ ഉദ്യോഗസ്ഥർക്കു നൽകിയെന്നും ജെ.ഡി.എസ്.…

Read More

മുൻ ബി.ബി.എം.പി ചീഫ് മഞ്ജുനാഥ് പ്രസാദ് ഇപ്പോൾ”താക്കോൽ സ്ഥാനത്ത്”.

ബെംഗളൂരു: പുതിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്ക് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ മുൻ ചീഫ് കമ്മീഷണർ മഞ്ജുനാഥ് പ്രസാദ് എൻ നെ നിയമിച്ചു. സംസ്ഥാനത്തെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായുംഅദ്ദേഹം പ്രവർത്തിക്കുന്നതായിരിക്കും. ഓഗസ്റ്റ് 5 വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച വിജ്ഞാപനംപുറപ്പെടുവിച്ചത്, ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആ പദവി വഹിച്ചിരുന്ന രമണ റെഡ്ഡിയെമാറ്റിയാണ് മഞ്ജുനാഥ് പ്രസാദിനെ തൽസ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായിചുമതലയേൽക്കുന്നതിന് മുമ്പ് പ്രസാദ് റവന്യൂ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരുകയായിരുന്നു. മഞ്ജുനാഥ് പ്രസാദിനൊപ്പം…

Read More

ബൊമ്മനഹള്ളിയിൽ നിന്നുള്ള രോഗിക്ക് ഡെൽറ്റ പ്ലസ് !

ബെംഗളൂരു: ബൊമ്മനഹള്ളി സ്വദേശിയായ 29 കാരന് നോവൽ കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് എന്ന വകഭേദം ബാധിച്ചതായി കണ്ടെത്തി. ബി ബി എം പി വ്യാഴാഴ്ചയാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ഡെൽറ്റ പ്ലസ് ബാധിച്ച സംസ്ഥാനത്തെ നാലാമത്തെ കോവിഡ് രോഗിയാണ് അദ്ദേഹം. പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്ന രോഗിക്ക് ജൂലൈ 14 ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് നോവൽ കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം ബധിച്ചതിന്റെ ടെസ്റ്റ് ഫലങ്ങൾ ആഗസ്ത് 5 ന് മാത്രമാണ് ബി ബി എം പി ഉദ്യോഗസ്ഥരെ അറിയിച്ചത്. രോഗിയെ ഇതിനകം ആശുപത്രിയിൽ…

Read More

നിങ്ങൾക്കും 4 മാസം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം,മാസ ശമ്പളം 30,000 മുതൽ 75,000 വരെ;ഒപ്പം ലോകോത്തര കമ്പനികളായ ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും സർട്ടിഫിക്കറ്റ് കൂടിയായാലോ!!! എങ്കിൽ കല്ലട അക്കാദമിയുടെ പ്രേത്യേക ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സിൽ ജോയിൻ ചെയ്യൂ.

ബെംഗളൂരു: നിങ്ങൾ പഠിച്ച കോഴ്സ് ഏതുമാകട്ടെ, ബെംഗളൂരു മഹാനഗരത്തിൽ ഐ. ടി മേഖലയിൽ ഒരു ജോലിയാണോ നിങ്ങളുടെ ലക്ഷ്യം??? എങ്കിൽ ഇന്ന് തന്നെ കല്ലട അക്കാദമിയുടെ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സിൽ അഡ്മിഷൻ നേടൂ. ഇന്ന് ഈ ലോകം നിയന്തിക്കുന്നത് തന്നെ ഓൺലൈനിലൂടെ ഉള്ള പലതരം ബിസിനസുകൾ ആണ്. സ്വന്തമായി വെബ്സൈറ്റ് ഉള്ള ഏതൊരു കമ്പനിയും ഇപ്പോൾ ഓൺലൈനിൽ തങ്ങളുടെ ബിസിനസ്‌ വർധിപ്പിക്കാൻ മുൻകൈ എടുക്കുന്ന കാലഘട്ടമാണ്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ പ്രൊമോഷൻ, സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ, ഫേസ്ബുക് ആഡ്‌സ്, ഗൂഗിൾ ആഡ്‌സ് അങ്ങനെ…

Read More

കർണാടകയിൽ ഇന്ന് 1805 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1805 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1854 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.11%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1854 ആകെ ഡിസ്ചാര്‍ജ് : 2854222 ഇന്നത്തെ കേസുകള്‍ : 1805 ആകെ ആക്റ്റീവ് കേസുകള്‍ : 24328 ഇന്ന് കോവിഡ് മരണം : 36 ആകെ കോവിഡ് മരണം : 36741 ആകെ പോസിറ്റീവ് കേസുകള്‍ : 2915317 ഇന്നത്തെ പരിശോധനകൾ…

Read More

കർണാടകയിലെ സ്കൂളുകൾ ഈ മാസം തുറക്കും ; ബസവരാജ് ബൊമ്മൈ

ബെംഗളൂരു: ഈ മാസം 23 ന് 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി വിദ്യാലയങ്ങൾ തുറക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് -19 സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം, കേരള, മഹാരാഷ്ട്ര അതിർത്തി ജില്ലകളിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തുടനീളം നിലവിലുള്ള രാത്രി കർഫ്യൂ രാത്രി 10 മണിക്ക് പകരം രാത്രി 9 മുതൽ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു . സംസ്ഥാനത്തെ കോവിഡ് -19 സാഹചര്യം ചർച്ച ചെയ്യാൻ ആരോഗ്യ, വിദ്യാഭ്യാസ വിദഗ്ധർ,…

Read More

കേരളത്തിൽ ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 19,480 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം 963, കാസര്‍ഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

നഗരത്തിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി; പ്രതികൾ അറസ്റ്റിൽ

ബെംഗളൂരു: കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നാർക്കോട്ടിക്സ് വിഭാഗം ഇന്ന് നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ നടത്തിയ റെയ്ഡിൽ 5 കോടി രൂപയുടെ മയക്കു മരുന്ന് ശേഖരം പിടികൂടി. ഹാഷിഷ് ഓയിൽ, 10 കിലോ കഞ്ചാവ്, കൊക്കെയ്ൻ, എക്സ്റ്റസി ഗുളികകൾ, എൽഎസ്ഡി ഗുളികകൾ എന്നിവ പിടിച്ചെടുത്തെന്നു സി.സി.ബിയുടെ ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു. 530 ഗ്രാം ചരസും നാല് ഹൈഡ്രോ കഞ്ചാവ് ചെടികളും പോലീസ് പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. അറസ്റ്റിലായ മയക്കുമരുന്ന് കച്ചവടക്കാരായ ആസ്സാമിൽ നിന്നുള്ള നബരൻ ചക്മ, അയാളുടെ കൂട്ടാളികളായ മോബിൻ ബാബു, റോളണ്ട്…

Read More