മുൻ ബി.ബി.എം.പി ചീഫ് മഞ്ജുനാഥ് പ്രസാദ് ഇപ്പോൾ”താക്കോൽ സ്ഥാനത്ത്”.

ബെംഗളൂരു: പുതിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്ക് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ മുൻ ചീഫ് കമ്മീഷണർ മഞ്ജുനാഥ് പ്രസാദ് എൻ നെ നിയമിച്ചു.

സംസ്ഥാനത്തെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായുംഅദ്ദേഹം പ്രവർത്തിക്കുന്നതായിരിക്കും.

ഓഗസ്റ്റ് 5 വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച വിജ്ഞാപനംപുറപ്പെടുവിച്ചത്, ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പദവി വഹിച്ചിരുന്ന രമണ റെഡ്ഡിയെമാറ്റിയാണ് മഞ്ജുനാഥ് പ്രസാദിനെ തൽസ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായിചുമതലയേൽക്കുന്നതിന് മുമ്പ് പ്രസാദ് റവന്യൂ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരുകയായിരുന്നു.

  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

മഞ്ജുനാഥ് പ്രസാദിനൊപ്പം മറ്റ് ചില എസ് ഉദ്യോഗസ്ഥരുടെയും സ്ഥലംമാറ്റം സംസ്ഥാന സർക്കാർപ്രഖ്യാപിച്ചിട്ടുണ്ട്.  മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന രമണ റെഡ്ഡി വാണിജ്യ വ്യവസായവകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയാകും. ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ബയോടെക്നോളജിവകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി സ്ഥാനവും അദ്ദേഹം വഹിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡികെ ശിവകുമാറിന്റെ മന്ത്രിസഭയിൽ 2 മലയാളികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചു; കൂടെ സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
[masterslider id="10"]

Related posts