ബൊമ്മനഹള്ളിയിൽ നിന്നുള്ള രോഗിക്ക് ഡെൽറ്റ പ്ലസ് !

ബെംഗളൂരു: ബൊമ്മനഹള്ളി സ്വദേശിയായ 29 കാരന് നോവൽ കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് എന്ന വകഭേദം ബാധിച്ചതായി കണ്ടെത്തി.

ബി ബി എം പി വ്യാഴാഴ്ചയാണ് വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ഡെൽറ്റ പ്ലസ് ബാധിച്ച സംസ്ഥാനത്തെ നാലാമത്തെ കോവിഡ് രോഗിയാണ് അദ്ദേഹം.

പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്ന രോഗിക്ക് ജൂലൈ 14 ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

  ബെംഗളൂരുവിൽ പിജി കെട്ടിടത്തിൽ തീപിടിപടർന്നു; രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്ന് ചാടി യുവതികൾ

എന്നാൽ അദ്ദേഹത്തിന് നോവൽ കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം ബധിച്ചതിന്റെ ടെസ്റ്റ് ഫലങ്ങൾ ആഗസ്ത് 5 ന് മാത്രമാണ് ബി ബി എം പി ഉദ്യോഗസ്ഥരെ അറിയിച്ചത്.

രോഗിയെ ഇതിനകം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്, അദ്ദേഹം ഇപ്പോൾ വീട്ടിലാണ് കഴിയുന്നത് എന്ന് ബി ബി എം പി സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) ഡി രൺദീപ് പറഞ്ഞു. രോഗിയുടെ സമ്പർക്കത്തിൽ പെട്ട ആർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടില്ല.

  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്

B.1.617.2.1, അല്ലെങ്കിൽ AY.1. എന്നാണ് ഡെൽറ്റ പ്ലസ് ഔദ്യോഗികമായി അറിയപ്പെടുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയത്ത് നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; കൺമുന്നിൽ എപ്പോൾ വേണമെങ്കിലും ആ അപകടം സംഭവിക്കാം!
[masterslider id="10"]

Related posts