നഗരത്തിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി; പ്രതികൾ അറസ്റ്റിൽ

ബെംഗളൂരു: കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നാർക്കോട്ടിക്സ് വിഭാഗം ഇന്ന് നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ നടത്തിയ റെയ്ഡിൽ 5 കോടി രൂപയുടെ മയക്കു മരുന്ന് ശേഖരം പിടികൂടി. ഹാഷിഷ് ഓയിൽ, 10 കിലോ കഞ്ചാവ്, കൊക്കെയ്ൻ, എക്സ്റ്റസി ഗുളികകൾ, എൽഎസ്ഡി ഗുളികകൾ എന്നിവ പിടിച്ചെടുത്തെന്നു സി.സി.ബിയുടെ ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു. 530 ഗ്രാം ചരസും നാല് ഹൈഡ്രോ കഞ്ചാവ് ചെടികളും പോലീസ് പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!

അറസ്റ്റിലായ മയക്കുമരുന്ന് കച്ചവടക്കാരായ ആസ്സാമിൽ നിന്നുള്ള നബരൻ ചക്മ, അയാളുടെ കൂട്ടാളികളായ മോബിൻ ബാബു, റോളണ്ട് റോഡ്നി റോസർ, തരുൺ കുമാർ, ലാൽചന്ദ് എന്നിവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു വരുന്നു.

നഗരത്തിലെ എലൈറ്റ് അശ്വിനി അപ്പാർട്ട്മെന്റിൽ നിന്നാണ് സംഘം പ്രവർത്തിച്ചിരുന്നത്, സോഫ്റ്റ്വെയർ പ്രൊഫഷണലുകൾക്കും കോളേജ് വിദ്യാർത്ഥികൾക്കും ബിസിനസുകാർക്കുമുൾപ്പടെ ഇവർ നഗരത്തിലുടനീളം ഹാഷിഷ് ഓയിൽ വിതരണം ചെയ്തിരുന്നു.

അതെ സമയം നഗരത്തിന്റെ മറ്റൊരിടത്ത് നാർക്കോട്ടിക് വിഭാഗം നൈജീരിയകാരനായ ഒനിയേക ഇമ്മാനുവൽ ജെയിംസ് എന്നയാളെ അറസ്റ്റ് ചെയ്യുകയും 25 ലക്ഷം രൂപയുടെ 25 എംഡിഎംഎ എക്സ്റ്റസി ഗുളികകളും 13 എൽഎസ്ഡി സ്ട്രിപ്പുകളും കണ്ടെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
[masterslider id="10"]

Related posts