കേരള – കർണാടക അതിർത്തികളിലെ ഇടറോഡുകൾ മണ്ണിട്ടടക്കുന്നു; രാത്രി കാല കർഫ്യൂവും വാരാന്ത്യ കർഫ്യൂവും ഇന്ന് മുതൽ.

ബെംഗളൂരു: കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കടുത്ത നിയന്ത്രണങ്ങളുമായി കര്‍ണാടക. ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ആരെയും കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിപ്പിക്കില്ല. ഇരു സംസ്ഥാനങ്ങൾക്കുമിടയിലുള്ള ഇട റോഡുകളില്‍ മണ്ണിട്ടും കുഴിയെടുത്തും ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കാനാണ് പുതിയ തീരുമാനം.

സുള്ള്യ, പുത്തൂര്‍ അതിർത്തിയിൽ കുഴിയെടുത്ത് ഗതാഗതം തടയും. അതിര്‍ത്തികളില്‍ ശക്തമായ പരിശോധന നടത്താനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. കേരളവുമായും മഹാരാഷ്ട്രയുമായും അതിർത്തി പങ്കിടുന്ന ജില്ലകളിൽ ശനിയും ഞയറാഴ്ചയും സമ്പൂർണ്ണ കർഫ്യൂ ആയിരിക്കും, ബെംഗ്ലൂരുവിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാനമൊട്ടാകെ രാത്രി 9 മണി മുതൽ പുലർച്ചെ 5 മണി വരെ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. കർഫ്യൂ ലംഖിക്കുന്നവർക്കെതിരെ ഡിസാസ്റ്റർ മാനേജ്‌മന്റ് ആക്ട് പ്രകാരം കേസ് എടുക്കുന്നതാണ്. ഓഗസ്റ്റ് 16 തിങ്കളാഴ്ച രാവിലെ 6 മാണി വരെയാണ് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
[masterslider id="10"]

Related posts