കർണാടകയിലെ സ്കൂളുകൾ ഈ മാസം തുറക്കും ; ബസവരാജ് ബൊമ്മൈ

ബെംഗളൂരു: ഈ മാസം 23 ന് 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി വിദ്യാലയങ്ങൾ തുറക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് -19 സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം, കേരള, മഹാരാഷ്ട്ര അതിർത്തി ജില്ലകളിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തുടനീളം നിലവിലുള്ള രാത്രി കർഫ്യൂ രാത്രി 10 മണിക്ക് പകരം രാത്രി 9 മുതൽ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു
.
സംസ്ഥാനത്തെ കോവിഡ് -19 സാഹചര്യം ചർച്ച ചെയ്യാൻ ആരോഗ്യ, വിദ്യാഭ്യാസ വിദഗ്ധർ, മന്ത്രിമാർ, സംസ്ഥാന സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തി.

  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം

നിലവിലെ കോവിഡ് സാഹചര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് എങ്ങനെയാകും എന്നത് സംബന്ധിച്ച് അഖിലേന്ത്യാ തലത്തിൽ ചില നിർദ്ദേശങ്ങൾ വന്നിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ചില തീരുമാനങ്ങൾ ഉടൻ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

യോഗത്തിൽ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ, ആരോഗ്യ വിദഗ്ധരുമായി വിശദമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾ സ്വീകരിച്ച നിലപാടുകളെക്കുറിച്ചും വിശദീകരിച്ചു, സ്കൂളുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ ബാച്ചുകളായി മാത്രമേ ക്ലാസുകൾ നടത്താൻ പാടുള്ളു എന്നും സർക്കാർ ഉത്തരവിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
[masterslider id="10"]

Related posts