120 അടി ഉയരമുള്ള രഥം തകർന്നുവീണു; ക്ഷേത്രോത്സവത്തിനിടെ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ബെംഗളൂരു : ബെംഗളൂരുവിന് സമീപം ആനേക്കലിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ 120 അടി ഉയരമുള്ള രഥംതകർന്നുവീണു.

ചുറ്റും ഒട്ടേറെയാളുകൾ ഉണ്ടായിരുന്നെങ്കിലും രഥംവീഴുന്നത് കണ്ട് ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഹസ്‌കുർ മധുരമ്മ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ രഥമാണ് തകർന്നു വീണത്.

കയർ കെട്ടി രഥം വലിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയായിരുന്നു.

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

ശക്തിയോടെ നിലംപതിച്ചതിനെ തുടർന്ന് പ്രദേശത്ത് പുകപടലം നിറഞ്ഞു. രഥം വലിക്കുന്നതിനായെത്തിച്ച കാളകളും പരിഭ്രാന്തരായി ഓടി.

ഹസ്‌കുർ മധുരമ്മ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവത്തോടനുബന്ധിച്ച് എല്ലാ വർഷവും രഥം അലങ്കരിച്ച് പ്രദക്ഷിണം നടത്താറുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts