ബെംഗളൂരു: ബൊമ്മനഹള്ളി എം എൽ എ സതീഷ് റെഡ്ഡിയുടെ രണ്ട് എസ് യൂ വി കാറുകൾ അഗ്നിക്കിരയാക്കിയതിന് മൂന്ന് പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്തതിന് ശേഷം, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി, കേസിൽ മറ്റുള്ളവരുടെ പങ്കാളിത്തം കണ്ടെത്താൻ മൂവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവം നടന്ന ഉടൻ തന്നെ ബൊമ്മനഹള്ളി പോലീസ് സാഗർ (19), ശ്രീധർ (20), നവീൻ (22) എന്നിവരെ പിടികൂടിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ, എം എൽ എ യെ കാണാനും സഹായം തേടാനും കഴിയാത്തതിൽ നിരാശയുണ്ടായിരുന്നു എന്ന് അറസ്റ്റിലായവരിൽ രണ്ട് പേർ സമ്മതിച്ചു. അസ്വസ്ഥരായ അവർ എം എൽ എ യുടെ വീടിന്…
Read MoreMonth: August 2021
ലോക്ക്ഡൗണോ വാരാന്ത്യ കർഫ്യുവൊ ഇല്ല; ടി പി ആർ രണ്ട് ശതമാനത്തിൽ എത്തിയാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും
ബെംഗളൂരു: ഇപ്പൊഴത്തെ സാഹചര്യത്തിൽ നഗരത്തിൽ ലോക്ക്ഡൗണോ വാരാന്ത്യ കർഫ്യുവൊ ഏർപ്പെടുത്താൻ തീരുമാനം എടുത്തിട്ടില്ല എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. നഗരത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവിൽ ഏകദേശം 0.66 % ആണെന്നും ഇത് എല്ലാ ദിവസവും നിരീക്ഷിക്കുന്നുണ്ടെന്നും, പോസിറ്റിവിറ്റി നിരക്ക് 2% ആയി വർദ്ധിക്കുകയാണെങ്കിൽ നഗരത്തിൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ട് വരുമെന്നും അദ്ദേഹം സൂചന നൽകി. ബെംഗളൂരുവിൽ സംസ്ഥാനത്തെ കോവിഡ് 19 സാഹചര്യം ചർച്ച ചെയ്ത യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി “പോസിറ്റിവിറ്റി നിരക്ക് 2% ആയാൽ, 40% വരെ ഓക്സിജൻ കിടക്കകൾ രോഗികൾ കൊണ്ട് നിറഞ്ഞാൽ, കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ…
Read Moreഗുണനിലവാരമില്ലാത്ത ടൈലുകൾ മാറ്റി സ്ഥാപിക്കാൻ മന്ത്രി കരാറുകാരനോട് ആവശ്യപ്പെട്ടു
ബെംഗളൂരു: ബെംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് ഏറ്റെടുത്ത വികസന പ്രവർത്തനങ്ങൾ പരിശോധിക്കാൻ വെള്ളിയാഴ്ച്ച കൊമേഴ്സ്യൽ സ്ട്രീറ്റ് സന്ദർശിച്ച റവന്യൂ മന്ത്രി ആർ അശോക പണികളിലെ ഗുണനിലവാരമില്ലായ്മയെ നിശിതമായി വിമർശിച്ചു. 540 മീറ്റർ റോഡിൽ ടൈലുകൾ മാറ്റി ഇടാൻ അദ്ദേഹം കരാറുകാരനോട് ഉത്തരവിട്ടു. “ പണികളിലെ ഗുണനിലവാരമില്ലായ്മയെ സംബന്ധിച്ച് ഞങ്ങൾക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. അതിനാൽ, ഉയർന്ന നിലവാരമുള്ള ടൈലുകൾ മാറ്റി സ്ഥാപിക്കാൻ ഞാൻ ആവശ്യപ്പെട്ടു. ടൈലുകൾ സ്ഥാപിക്കുന്നതിനുള്ള മുഴുവൻ ചെലവും കരാറുകാരൻ വഹിക്കും, സർക്കാർ അധിക പണം ചെലവഴിക്കില്ല. ടൈലുകൾ മാറ്റി ഇടുന്ന സമയത്ത് ഗുണനിലവാരം പരിശോധിക്കാനും ഞാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. 2021 സെപ്റ്റംബറിൽ കൊമേർഷ്യൽ സ്ട്രീറ്റിലെ ജോലികൾ പൂർത്തിയാക്കാൻ ഞങ്ങൾ…
Read Moreമൈസൂരു ദസറയിൽ പങ്കെടുക്കുന്ന ആനകൾക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
മൈസൂരു: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിൽ ഇത്തവണയും മൈസൂരുവിലെ ദസറ ആഘോഷം വിപുലമായി കൊണ്ടാടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആനകളെ ആഘോഷത്തിൽ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത ആയിട്ടില്ല. അതേസമയം, ഇക്കുറിയും ആനകൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. ദസറയിൽ പങ്കെടുക്കുന്ന പാപ്പാൻമാർ, ദസറ സംഘാടക സമിതി അംഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നും അതോടൊപ്പം ആനകൾക്കും സമാന സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഏർപ്പെടുത്തിയത്. കഴിഞ്ഞവർഷം ഗജപായനയ്ക്കുശേഷം ആനകളെ മൈസൂരുവിലെത്തിച്ചപ്പോൾ കോവിഡ്…
Read Moreസിക വൈറസ്; കർണാടകയിൽ ജാഗ്രതാ നിർദേശം.
ബെംഗളൂരു: കേരളത്തിലും മഹാരാഷ്ട്രയിലും സിക്ക വൈറസ് സാന്നിധ്യം വൻതോതിൽ കണ്ടെത്തിയതോടെ സ്=നഗരത്തിലും സംസ്ഥാനത്തിന്റെ അതിർത്തി ജില്ലകളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. ഈ സംസ്ഥാനങ്ങളിലെ സിക്ക വൈറസ് വ്യാപിച്ച പ്രദേശങ്ങൾ സന്ദർശിച്ചവർ തിരിച്ചു സംസ്ഥാനത്തെത്തിയാലുടൻ അടുത്തുള്ള ആശുപത്രിയിലെത്തി പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് കർശനമായി നിർദേശിച്ചിട്ടുണ്ട്. നഗരത്തിൽ സിക്ക വൈറസ് പടർന്നാൽ ചികിത്സാ സംവിധാനം ഒരുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പ്രതിസന്ധിയിലാകും. ഇതു മുൻകൂട്ടി കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുകയാണ് സംസ്ഥാന ആരോഗ്യവകുപ്പ്. നിലവിൽ ബെംഗളൂരുവിലെ ലാബിലാണ് സിക്ക പരിശോധനയ്ക്കുള്ള സംവിധാനമുള്ളത്. സിക്ക വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി…
Read Moreഅന്തർ സംസ്ഥാന യാത്രകളെ പ്രതികൂലമായി ബാധിച്ച് വാരാന്ത്യ കർഫ്യൂ.
ബെംഗളൂരു: കർണാടകയുടെ അതിർത്തി ജില്ലകളിൽ വാരാന്ത്യ കർഫ്യൂ നിലനിൽക്കുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ അതിർത്തി പങ്കിടുന്ന ജില്ലകളിൽ കേരളത്തിൽ നിന്നും തിരിച്ചുമുള്ള യാത്ര തടസ്സപ്പെടും. കുടക്, ദക്ഷിണ കന്നഡ, മൈസൂരു, ചാമരാജ് നഗർ ജില്ലകളിൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കർശനമായതിനാലാണ് യാത്ര തടസ്സപ്പെടുന്നത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചു വരെയാണ് കർഫ്യൂ. കേരളത്തിൽ നിന്നു വരുന്നയാത്രക്കാരെ നിയന്ത്രിക്കാനാണ് അതിർത്തി ജില്ലകളിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. പക്ഷെ, ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കു പോകുന്നവരെ കുടക് ജില്ലയിലൂടെ കടത്തി വിടാത്തതിനാൽ കേരളത്തിലേക്കുള്ള യാത്രയും തടസ്സപ്പെടും. കഴിഞ്ഞ ശനിയാഴ്ച ബെംഗളൂരുവിൽ…
Read Moreപൊതു സ്ഥലങ്ങളിൽ കൂടിച്ചേരലുകൾ ഒഴിവാക്കുക, ഡെലിവറികൾ പ്രധാന കവാടം വരെ മാത്രം.
ബെംഗളൂരു: നഗരത്തിലെ അപ്പാർട്ട്മെന്റ് കോംപ്ലക്സുകളിൽ കോവിഡ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം ഉയർന്നു വരുന്ന സാഹചര്യത്തിൽ അപ്പാർട്ട്മെന്റിലെ പൊതു ഇടങ്ങളിൽ കൂട്ടം കൂടുന്നതിനെതിരെ റെസിഡൻ്റ് വെൽഫെയർ അസോസിയേഷനുകൾക്ക് (ആർഡബ്ല്യുഎ) ബി ബി എം പി മുന്നറിയിപ്പ് നൽകി. നടപ്പാതകൾ, പാർക്കുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ നടത്തം, ജോഗിംഗ്, തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുന്നതിന് അനുവദിക്കുന്നുണ്ട് എങ്കിലും കൂട്ടം കൂടലുകളോ മീറ്റിംഗ് പോയിന്റുകളോ അനുവദിക്കില്ലെന്ന് അപ്പാർട്മെന്റുകളിലെ കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് ഏറ്റവും ബി ബി എം പി പുതിയതായി ഇറക്കിയ കുറിപ്പിൽ വ്യക്തമാക്കി. നിലവിലെ നിയമങ്ങൾ അനുസരിച്ച്, ജിംനേഷ്യങ്ങളും നോൺ–കോൺടാക്റ്റ് സ്പോർട്സ് സെന്ററുകളും 50 ശതമാനം…
Read Moreനഗരത്തിൽ ഇന്ന് ഒരു കോവിഡ് മരണം മാത്രം…. ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1632 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1612 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.04 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1612 ആകെ ഡിസ്ചാര്‍ജ് : 2868351 ഇന്നത്തെ കേസുകള്‍ : 1632 ആകെ ആക്റ്റീവ് കേസുകള്‍ : 22698 ഇന്ന് കോവിഡ് മരണം : 25 ആകെ കോവിഡ് മരണം : 36958 ആകെ പോസിറ്റീവ് കേസുകള്‍ : 2928033 ഇന്നത്തെ…
Read Moreകേരളത്തിൽ ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 19,104 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട 584, കാസര്‍ഗോഡ് 520, ഇടുക്കി 474 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,223 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreപഴങ്ങൾക്കും പച്ചക്കറികൾക്കും ഹോപ്കോംസ് കിഴിവ് പ്രഖ്യാപിച്ചു.
ബെംഗളൂരു: സർക്കാർ ഉടമസ്ഥതയിലുള്ള ഹോർട്ടികൾച്ചർ പ്രൊഡ്യൂസേഴ്സ് മാർക്കറ്റിംഗ് ആൻഡ് പ്രോസസിങ്കോ–ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ഹോപ്കോംസ്) സ്വാതന്ത്ര്യദിനത്തോടും വരമഹാലക്ഷ്മി പൂജയോടുംഅനുബന്ധിച്ച് പച്ചക്കറികൾക്കും പഴങ്ങൾക്കും പ്രത്യേക കിഴിവുകൾ പ്രഖ്യാപിച്ചു. “നിലവിൽ, പഴങ്ങളുടെയും പച്ചക്കറികളുടെയും വില വിപണിയിൽ ഗണ്യമായി ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും, ഉത്സവ സീസണിൽ ഹോപ്കോംസ് വില വർദ്ധിപ്പിക്കില്ല. കൂടാതെ ഉപഭോക്താക്കൾക്ക് കിഴിവ് നൽകാനും ഞങ്ങൾതീരുമാനിച്ചു,” എന്ന് ഹോപ്കോംസ് മാനേജിങ് ഡയറക്ടർ ഉമേഷ് എസ് മിർജി പറഞ്ഞു. ഹോപ്കോംസിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, ഓഗസ്റ്റ് 13 നും 20 നും ഇടയിൽ പഴങ്ങൾക്കുംപച്ചക്കറികൾക്കും കിഴിവ് ലഭിക്കും.
Read More