അന്തർ സംസ്ഥാന യാത്രകളെ പ്രതികൂലമായി ബാധിച്ച് വാരാന്ത്യ കർഫ്യൂ.

ബെംഗളൂരു: കർണാടകയുടെ അതിർത്തി ജില്ലകളിൽ വാരാന്ത്യ കർഫ്യൂ നിലനിൽക്കുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ അതിർത്തി പങ്കിടുന്ന ജില്ലകളിൽ കേരളത്തിൽ നിന്നും തിരിച്ചുമുള്ള യാത്ര തടസ്സപ്പെടും. കുടക്, ദക്ഷിണ കന്നഡ, മൈസൂരു,

ചാമരാജ് നഗർ ജില്ലകളിൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കർശനമായതിനാലാണ് യാത്ര തടസ്സപ്പെടുന്നത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചു വരെയാണ് കർഫ്യൂ.

കേരളത്തിൽ നിന്നു വരുന്നയാത്രക്കാരെ നിയന്ത്രിക്കാനാണ് അതിർത്തി ജില്ലകളിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. പക്ഷെ, ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കു പോകുന്നവരെ കുടക് ജില്ലയിലൂടെ കടത്തി വിടാത്തതിനാൽ കേരളത്തിലേക്കുള്ള യാത്രയും തടസ്സപ്പെടും.

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

കഴിഞ്ഞ ശനിയാഴ്ച ബെംഗളൂരുവിൽ നിന്ന് കണ്ണൂർ ഭാഗത്തേക്കു പോയ ഒട്ടേറെ പേർ കുടക് ജില്ലയിൽ പ്രവേശിക്കാൻ സാധിക്കാത്തതിനെത്തുടർന്ന് നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ബെംഗളൂരുവിലേക്ക് മടങ്ങിപ്പോന്നിരുന്നു.

വ്യെക്തമായ രേഖകളോടെ അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കായി പോകുന്നവർക്കും അവശ്യവസ്തുക്കളുമായി പോകുന്ന വണ്ടികൾക്കും അതിർത്തി കടക്കാനുള്ള അനുവാദമുണ്ട്.

കർണാടകത്തിലെ അതിർത്തി ജില്ലകളിൽ വാരാന്ത്യ കർഫ്യൂ നിലനിൽക്കുന്നതിനാൽ മാക്കൂട്ടം അതിർത്തി വഴിയുള്ള യാത്ര പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് കണ്ണൂർ ജില്ലാ കളക്ടർ ടി.വി. സുഭാഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
[masterslider id="10"]

Related posts