കേരള ബജെറ്റ് 2017 ഒറ്റ നോട്ടത്തില്‍.

മൃഗസംരക്ഷണത്തിന് 308 കോടി നല്‍കും

ക്ഷീരവികസനത്തിന് 97 കോടി അനുവദിച്ചിട്ടുണ്ട്

മറൈന്‍ ആംബുലന്‍സ് സംവിധാനത്തിന് രണ്ടു കോടി നീക്കിവെച്ചു

ലക്ഷ്യമിടുന്നത് അഗതിരഹിത സംസ്ഥാനം

വിപണി ഇടപെടലിന് 420 കോടിരൂപ

ആരോഗ്യമേഖലയ്‌ക്ക് ഊന്നല്‍; ചികില്‍സാസഹായ പദ്ധതികള്‍ തുടരും

വിദ്യാഭ്യാസമേഖല ഹൈടെക് ആക്കും

എസ് സി / എസ് ടി വിഭാഗക്കാര്‍ക്ക് 574 കോടി

ഭിന്നശേഷിക്കാര്‍ക്കായി 250 കോടി

സ്മാര്‍ട്ട്‌സിറ്റി മിഷന് 100കോടി

ജന്റം പദ്ധതിക്ക് 150കോടി

സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് സഹായം

കയര്‍ മേഖലയ്ക്ക് 128 കോടി

പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് 270 കോടി

റോഡ് വികസനത്തിന് വന്‍ പദ്ധതി

സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി

വ്യവസായ വികസനത്തിന് വന്‍ പരിഗണന

ക്ഷേമപെന്‍ഷനുകള്‍ കൂട്ടി; ക്ഷേമപെന്‍ഷനുകള്‍ 1000 രൂപയാക്കി

എല്ലാ ക്ഷേമപെന്‍ഷനുകളിലും 100 രൂപയുടെ വര്‍ധന. 60 വയസ്സ് പിന്നിട്ട സ്വന്തമായി ഒരേക്കര്‍ ഭൂമിയില്ലാത്തവര്‍ക്ക് സാമൂഹ്യസുരക്ഷാപെന്‍ഷന്‍ ലഭിക്കും. ഇരട്ടപെന്‍ഷന്‍ ഒഴിവാക്കാന്‍ ഏകീകൃതപദ്ധതി കൊണ്ടുവരും. രണ്ടു പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് രണ്ടാമത്തെ പെന്‍ഷന്‍ 600 രൂപ മാത്രമാക്കും.

ലക്ഷ്യമിടുന്നത് അഗതിരഹിത സംസ്ഥാനം

അഗതികളെ കണ്ടെത്താന്‍ കുടുംബശ്രീ സര്‍വ്വെ നടത്തും. ആഫ്റ്റര്‍ കെയര്‍ ഹോമുകള്‍ക്ക് അഞ്ചു കോടി അനുവദിച്ചിട്ടുണ്ട്.

വിപണി ഇടപെടലിന് 420 കോടിരൂപ

സപ്ലൈകോയ്ക്ക് 200 കോടി അനുവദിച്ചു. കണ്‍സ്യൂമര്‍ ഫെഡിന് 150 കോടി നല്‍കും. ഹോര്‍ട്ടികോര്‍പ്പിന് 40 കോടി നല്‍കും, വിഎഫ്‌പിസിയ്ക്ക് 30 കോടി അനുവദിച്ചിട്ടുണ്ട്. റേഷന്‍ സബ്‌സിഡിക്ക് 900 കോടി. റേഷന്‍ കടകളില്‍ ബയോമെട്രിക് ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ 171 കോടി അനുവദിച്ചിട്ടുണ്ട്. നെല്ല് സംഭരണത്തിന് 700 കോടി നീക്കിവെച്ചു.

 

പുതിയ ഭവനനിര്‍മ്മാണപദ്ധതി വരുന്നു

നിര്‍ധനര്‍ക്കും പിന്നോക്കക്കാര്‍ക്കുമായി ലൈഫ് പാര്‍പ്പിട സമുച്ചയപദ്ധതി. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കും.

ആരോഗ്യമേഖലയ്‌ക്ക് ഊന്നല്‍; ചികില്‍സാസഹായ പദ്ധതികള്‍ തുടരും

ആരോഗ്യഡാറ്റാബാങ്ക് കൊണ്ടുവരും. മുഴുവന്‍ പൗരന്‍മാരുടെയും ആരോഗ്യനിലയെ കുറിച്ച് വിവരം ശേഖരിക്കും.  ചികിത്സാസഹായപദ്ധതികള്‍ തുടരും. ജീവിതശൈലീരോഗങ്ങള്‍ക്ക് സൗജന്യചികിത്സക്ക് സൗകര്യം. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ രോഗികള്‍ക്ക് സൗജന്യമരുന്ന് നല്‍കും. അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് 10% വിലക്കുറവില്‍ മരുന്ന്. ജില്ലാ താലൂക്ക് ആശുപത്രികള്‍ക്ക് കിഫ്ബിയില്‍ നിന്ന് 2000 കോടി അനുവദിക്കും. മന്ത് രോഗികള്‍ക്ക് ഒരു കോടിയുടെ സഹായപദ്ധതി.  ആരോഗ്യരംഗത്ത് 5210 പുതിയ തസ്തികകള്‍ സൃഷ്‌ടിക്കും. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും. മെഡി.കോളേജുകളില്‍ 45 ഡോക്ടര്‍മാരെ നിയമിക്കും.

വിദ്യാഭ്യാസമേഖല ഹൈടെക് ആക്കും

2018ല്‍ 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കും. പൊതുവിദ്യാഭ്യാസസംരക്ഷണത്തിനും നവീകരണത്തിനും മാസ്റ്റര്‍ പ്ലാന്‍. സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ 500 കോടി നീക്കിവെക്കും. ഒരു സ്‌കൂളിന് പരമാവധി മൂന്നു കോടി അനുവദിക്കും.
രണ്ടു വര്‍ഷത്തിനുള്ളില്‍ 2500 പുതിയ അധ്യാപക തസ്തികകള്‍ സൃഷ്‍ടിക്കും. പ്രീപ്രൈമറി അധ്യാപകരുടെയും ആശാവര്‍ക്കര്‍മാരുടെയും ഓണറേറിയം 500 രൂപ കൂട്ടും. അങ്കണവാടി ജീവനക്കാര്‍ക്ക് ഓണറേറിയത്തിന് 359 കോടി നീക്കിവെച്ചു.

എസ് സി / എസ് ടി വിഭാഗക്കാര്‍ക്ക് 574 കോടി

ഇടമലക്കുടി പഞ്ചായത്തില്‍ സ്‌കൂള്‍. പട്ടികജാതി പെണ്‍കുട്ടികള്‍ക്കായി വാത്സല്യനിധി ഇന്‍ഷുറന്‍സ്.

ഭിന്നശേഷിക്കാര്‍ക്കായി 250 കോടി

ഭിന്നശേഷിക്കാര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് അഞ്ചു ശതമാനം സംവരണം. ഭിന്നശേഷിക്കാര്‍ക്ക് ജോലിയില്‍ നാലു ശതമാനം സംവരണം. സര്‍ക്കാര്‍ ഓഫീസുകള്‍ ഭിന്നശേഷി സൗഹൃദമാക്കും.

സ്മാര്‍ട്ട്‌സിറ്റി മിഷന് 100കോടി

ജന്റം പദ്ധതിക്ക് 150കോടി

സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് സഹായം

നിരാലംബരായ സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് ഒരു കോടിയുടെ പദ്ധതി.

കയര്‍ മേഖലയ്ക്ക് 128 കോടി

കയര്‍ തൊഴിലാളികള്‍ക്ക് 200 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും. 100 പുതിയ ചകിരി മില്ലുകള്‍. ആലപ്പുഴയില്‍ കയര്‍ ഭൂവസ്ത്ര സ്‌കൂള്‍
സ്‌കൂള്‍ യൂണിഫോമിന് കൈത്തറി വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പദ്ധതി.

ഓട്ടിസം പാര്‍ക്കുകള്‍

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി എല്ലാ ജില്ലയിലും ഓട്ടിസം പാര്‍ക്കുകള്‍ സ്ഥാപിക്കും.

തദ്ദേശസ്ഥാപനങ്ങള്‍ക്ക് 9748 കോടി രൂപ

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ 200 പുതിയ ബഡ്‌സ് സ്‌കൂളുകള്‍. ജനകീയാസൂത്രണത്തിന്റെ രണ്ടാം പതിപ്പ് നടപ്പാക്കും. വിഴിഞ്ഞം പുനരധിവാസത്തിന് കൂടുതല്‍ പണം അനുവദിക്കും.

ശുചിത്വമിഷന് 127 കോടി രൂപ

ഹരിതകേരളമിഷന്റെ ഭാഗമായ മാലിന്യസംസ്‌കരണത്തിന് പദ്ധതി. ശാസ്ത്രീയമായി നാലു ലാന്റ് ഫില്ലുകള്‍ നിര്‍മ്മിക്കാന്‍ 50 കോടി അനുവദിച്ചിട്ടുണ്ട്. ആധുനിക അറവുശാലകള്‍ക്ക് 100 കോടി. സെപ്റ്റിക് ടാങ്കുകളുടെ ശുചീകരണം യന്ത്രവത്കരിക്കാന്‍ 10 കോടി.

മണ്ണ് ജല സംരക്ഷണത്തിന് 150 കോടി

ചെറുകിട ജലസേചനത്തിന് 208 കോടി. മണ്‍പാത്രനിര്‍മ്മാണ തൊഴിലാളികള്‍ക്ക് 1.8 കോടി അനുവദിച്ചിട്ടുണ്ട്. ബാര്‍ബര്‍ ഷാപ്പുകളുടെ നവീകരണത്തിന് 2.7 കോടി. തരിശ് ഭൂമിയിലെ കൃഷിക്ക് 12 കോടി. വരുന്ന മഴക്കാലത്ത് മൂന്നു കോടി മരങ്ങള്‍ കേരളത്തില്‍ നടും.

പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് 270 കോടി

റോഡ് വികസനത്തിന് വന്‍ പദ്ധതി

അഞ്ചു വര്‍ഷം കൊണ്ട് 50,000 കോടിയുടെ റോഡ് വികസനം. അപകടാവസ്ഥയിലുള്ള പാലങ്ങള്‍ നവീകരിക്കും. പാലങ്ങളുടെ സുരക്ഷ വിലയിരുത്തും. മലയോര ഹൈവേയ്ക്ക് 3500 കോടി

വ്യവസായ വികസനത്തിന് വന്‍ പരിഗണന

ഐടി, ടൂറിസം, ഇടത്തരം വ്യവസായങ്ങള്‍ക്ക് 1375 കോടി. ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് 80 കോടി. പുതിയ ടൂറിസം പദ്ധതികള്‍ക്ക് 40 കോടി. ഐടി മിഷന് 100 കോടി. യുവജനസംരംഭക വികസനത്തിന് 70 കോടി രൂപ നീക്കിവെച്ചു. ടെക്‌നോപാര്‍ക്കിന് 84 കോടി. ഇന്‍ഫോപാര്‍ക്കിന് 25 കോടി. കാക്കഞ്ചേരിയില്‍ ടെക്‌നോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്.

സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി

വൈദ്യുതിലൈനുകള്‍ക്ക് സമാന്തരമായി ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല. കെ ഫോണ്‍ ഇന്റര്‍നെറ്റ് പദ്ധതിയ്ക്ക് 1000 കോടി രൂപ നീക്കിവെച്ചു. പദ്ധതി നടപ്പാക്കുന്നത് കിഫ്ബി വഴി. 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us