നഗരത്തിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഈ സ്ഥലങ്ങളിൽ!

ബെംഗളൂരു: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിൽ പ്രതിദിനം 350-400 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്‌, എന്നാൽ നഗരത്തിലെ 10 വാർഡുകളിൽ കേസുകൾ വളരെ കൂടുതലാണ്, അതിൽ എട്ട് എണ്ണം മറ്റ് സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും അതിർത്തിയിലുള്ള വാർഡുകളാണ്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 10 വാർഡുകളിൽ ആറെണ്ണം മഹാദേവപുര സോണിലും രണ്ടെണ്ണം ആർആർ നഗറിലും ഓരോ വാർഡുകൾ വീതം ബൊമ്മനഹള്ളിയിലും  യലഹങ്കയിലുമാണ് ഉള്ളത്. “ഞങ്ങളുടെ വാർ റൂം ടീമുകൾ പ്രാന്ത പ്രദേശങ്ങളിലെ കേസുകൾ വിശകലനം ചെയ്യുന്നുണ്ട്. ഈ പ്രദേശങ്ങളിലെ രോഗികളിൽ പലർക്കും ട്രാവൽ ഹിസ്റ്ററി ഉണ്ട് എന്നും പല രോഗികളും മറ്റ് ജില്ലകളിലേക്കോ സംസ്ഥാനങ്ങളിലേക്കോ…

Read More

അധികമായി ഈടാക്കിയ 80 ലക്ഷത്തോളം രൂപ തിരിച്ച് നൽകാൻ 14 ആശുപത്രികൾക്ക് നോട്ടീസ്.

ബെംഗളൂരു : അധികമായി ഈടാക്കിയ 81 ലക്ഷത്തോളം രൂപ രോഗികൾക്കോ അവരുടെ ബന്ധുക്കൾക്കോ തിരിച്ചു നൽകാൻ ഗ്രിവൻസ് റിഡ്രസൽ അതോറിറ്റിയുടെ വിധി. ഇതിൽ പന്ത്രണ്ടോളം കേസുകൾ കോവിഡ് ചികിൽസയുമായി ബന്ധപ്പെട്ടതാണ്. ഈ മാസം മാർച്ച് വരെ 44 പരാതികൾ ആണ് ലഭിച്ചത്, ഇതിൽ 23 കേസുകൾ രണ്ടാം തരംഗത്തിൽ കോവിഡ് ചികിൽസയുമായി ബന്ധപ്പെട്ടതാണ്. 27 കേസുകൾ അധിക ചാർജ്ജ് ഈടാക്കിയതുമായി ബന്ധപ്പെട്ട് ആയിരുന്നു. കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റബ്ലിഷ്മെൻ്റ് ആക്റ്റ് പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്. സർക്കാർ ആനുകൂല്യത്തോടെ സ്വകാര്യ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്ത്…

Read More

മുഖ്യമന്ത്രിക്ക് കടന്നു പോകാൻ ഇനി സാധാരണ ജനത്തെ റോഡിൽ തടയില്ല; വിപ്ലവകരമായ തീരുമാനത്തിന് കൊടുക്കാം ഒരു കയ്യടി.

ബെംഗളൂരു: സാധാരണക്കാരൻ്റെ നികുതിയിൽ നിന്ന് ശമ്പളം എഴുതിയെടുക്കുന്ന വി.ഐ.പികളായ ജനപ്രതിനിധികൾ ഇതേ സാധാരണക്കാരെ റോഡിൽ തടഞ്ഞ് നിർത്തി കൊടി വച്ച കാറിൽ പറന്നു പോകുന്നത്  രാജ്യത്തെ ഒരു നിത്യ കാഴ്ചയാണ്. സുരക്ഷാ പ്രശ്നങ്ങളുള്ള പ്രധാനമന്ത്രിയോ, രാഷ്ട്രപതിയോ സുരക്ഷാ പ്രശ്നങ്ങളുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോ ഇങ്ങനെ യാത്ര ചെയ്യുന്നതിൻ്റെ സാംഗത്യം നമുക്ക് മനസ്സിലാക്കാം. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ ഇല്ലാത്ത മന്ത്രിമാരുടെ വാഹനവ്യൂഹം കടന്നു പോകുമ്പോൾ സാധാരണക്കാരന് കാത്ത് നിൽക്കേണ്ടി വരുന്നത് വളരെ വിഷമകരമായ കാര്യമാണ്.ഈ വി.ഐ.പി സംസ്കാരത്തിന് അറുതി വരുത്തിയിരിക്കുകയാണ് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ. മുഖ്യമന്ത്രിയുടെ…

Read More

ഓണച്ചന്ത നടത്താൻ സുൽത്താൻപാളയം സെൻറ് അൽഫോൻസാ ഫൊറോന ചർച്ച് പിതൃവേദി.

ബെംഗളൂരു : സുൽത്താൻപാളയം സെൻറ് അൽഫോൻസാ ഫൊറോന ചർച്ച് പിതൃവേദിയുടെ ആഭിമുഖ്യത്തിൽ ഓണചന്ത നടത്തുന്നു. കേരളത്തിൽ നിന്നുള്ള പച്ചക്കറികൾ കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ചു ന്യായമായ വിലക്കുറവിൽ ബെംഗളൂരു മലയാളികൾക്ക്എത്തിച്ചുകൊടുക്കുകയാണ് ഉദ്ദേശം എന്ന് പിതൃവേദി ഭാരവാഹികൾ അറിയിച്ചു. 18,19,20, തീയതികളിൽ സുൽത്താൻ പാളയം പള്ളിഅങ്കണത്തിലാണ് ഓണച്ചന്ത നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9880595581,8884840022

Read More

സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഡെക്കാൻ കൾചറൽ സൊസൈറ്റി.

ബെംഗളൂരു : ഡെക്കാൻ  കൾചറൽ  സൊസൈറ്റി  സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ബ്യാറ്ററായനാപുരയിലെ സൊസൈറ്റി  സിൽവർ ജൂബിലി  ഹാളിൽ നടന്ന  ചടങ്ങിൽ  പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി  പതാക ഉയർത്തി. പദ്മകുമാർ, രാധാകൃഷ്ണൻ, രാജേന്ദ്രൻ , ജോസ് അബ്രഹാം, കേശവ മേനോൻ എന്നിവർ സംസാരിച്ചു.

Read More

വൈസ്മെൻ ഇൻറർനാഷണൽ ക്ലബ് രാജ്യത്തിൻറെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

ബെംഗളൂരു : വൈസ് മെൻ ഇൻറർനാഷണൽ ബെംഗളൂരു കണ്ടോൺമെൻറ് ക്ലബ് രാജ്യത്തിൻറെ എഴുപത്തിയഞ്ചാം സ്വാതന്ത്ര ദിന ആഘോഷം ഹെന്നുർ ബെൻ സത്യ ലേഔട്ടിൽ വച്ച് സംഘടിപ്പിച്ചു. മുൻ പ്രസിഡൻറ് വൈസ് പേഴ്സൺ പൊന്നമ്മ എബ്രഹാം പതാകയുയർത്തി. ക്ലബ്ബ് പ്രസിഡൻറ് കുര്യൻ വർഗീസ്, സെക്രട്ടറി സുമോജ് മാത്യു, ട്രഷറർ സൂസൻ ജേക്കബ്, ബുള്ളറ്റിൻ എഡിറ്റർ മേഴ്സി മാത്യു, മുൻ സെക്രട്ടറി മാത്യു സൈമൺ, സുനിൽ, വൽസ കുര്യൻ, ബെൻസ് സത്യ ലേയൗട്ട് ഭാരവാഹികൾ , ന്യൂ ഹോപ്പ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ എന്നിവർ സന്നിഹിതരായിരുന്നു. ന്യൂ ഹോപ്പ്…

Read More

കർണാടകയിൽ ഇന്ന് 1431പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1431 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1611 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.93%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1611 ആകെ ഡിസ്ചാര്‍ജ് : 2869962 ഇന്നത്തെ കേസുകള്‍ : 1431 ആകെ ആക്റ്റീവ് കേസുകള്‍ : 22497 ഇന്ന് കോവിഡ് മരണം : 21 ആകെ കോവിഡ് മരണം : 36979 ആകെ പോസിറ്റീവ് കേസുകള്‍ : 2929464 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 20,089 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസര്‍ഗോഡ് 419 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,970 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നഗരത്തിൽ 75000 വൃക്ഷത്തൈകൾ വെച്ച് പിടിപ്പിക്കും

ബെംഗളൂരു:സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കർണാടക വനംവകുപ്പും ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റും ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) എന്നിവർക്കൊപ്പം നിരവധി എൻ ജി ഒ കളും പൗര ക്ഷേമഗ്രൂപ്പുകളും ചേർന്ന് നഗരത്തിൽ വൃക്ഷത്തൈ നടീൽ  നടത്തി. കോടി വൃക്ഷ പദ്ധതി പ്രകാരം, ആഗസ്റ്റ് 14, 15 തീയതികളിൽ നഗരത്തിലുടനീളം 75,000 തൈകൾ നട്ടുപിടിപ്പിക്കാനും തൈകളുടെ 100 ശതമാനം അതിജീവനം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു . അതിന്റെ ഭാഗമായി ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ഫ്രീഡം പാർക്കിൽ തൈ നടീൽ പരിപാടിയിൽ പങ്കെടുത്തു. ബെംഗളൂരുവിലെ എല്ലാ പാർക്കുകളിലും മഴവെള്ളം പാഴാകുന്നത് ഒഴിവാക്കാൻ റീചാർജ് കിണർ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം…

Read More

500 ഓളം വിദ്യാർത്ഥികൾക്ക് വ്യാജ മാർക്ക് കാർഡുകളും വിവിധ സർവ്വകലാശാലകളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകളും നൽകി; ദമ്പതികൾ അറസ്റ്റിൽ

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ദമ്പതികൾ 500 ഓളം വിദ്യാർത്ഥികൾക്ക് വ്യാജ മാർക്ക് കാർഡുകളും വിവിധ സർവ്വകലാശാലകളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകളും നൽകിയതിന് അറസ്റ്റിലായി. പഞ്ചാബ് സ്വദേശികളായ മുകേഷും റൂഹി ഉപ്പലും ആണ് അറസ്റ്റിലായത്.   ദാസറഹള്ളിയിലെ ശ്രീ ദിവ്യ ജ്യോതിഎജ്യുക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ പീനിയയിലെ ഉപ്പൽ ടവറിൽ ഐടിഐ നടത്തിവരികയാണ് ഇവർ. വ്യാഴാഴ്ച, സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) ഇവരുടെ വീട്, ഓഫീസുകൾ, ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഉൾപ്പെടെ നാല് സ്ഥലങ്ങളിൽ റെയ്ഡ് ചെയ്തു. റെയ്ഡിൽ മൂന്ന് സർവകലാശാലകളിലെ വ്യാജ മാർക്ക് കാർഡുകളുടെ 200 ഫോട്ടോകോപ്പികളും ദമ്പതികളുടെ ഉടമസ്ഥതയിലുള്ള വസ്തുവകകളുടെ രേഖകളും…

Read More