നഗരത്തിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഈ സ്ഥലങ്ങളിൽ!

ബെംഗളൂരു: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിൽ പ്രതിദിനം 350-400 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്‌, എന്നാൽ നഗരത്തിലെ 10 വാർഡുകളിൽ കേസുകൾ വളരെ കൂടുതലാണ്, അതിൽ എട്ട് എണ്ണം മറ്റ് സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും അതിർത്തിയിലുള്ള വാർഡുകളാണ്.

കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 10 വാർഡുകളിൽ ആറെണ്ണം മഹാദേവപുര സോണിലും രണ്ടെണ്ണം ആർആർ നഗറിലും ഓരോ വാർഡുകൾ വീതം ബൊമ്മനഹള്ളിയിലും  യലഹങ്കയിലുമാണ് ഉള്ളത്.

  ലിറ്ററിന് നാല് രൂപ കൂടി; പാൽ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍

“ഞങ്ങളുടെ വാർ റൂം ടീമുകൾ പ്രാന്ത പ്രദേശങ്ങളിലെ കേസുകൾ വിശകലനം ചെയ്യുന്നുണ്ട്. പ്രദേശങ്ങളിലെ രോഗികളിൽ പലർക്കും ട്രാവൽ ഹിസ്റ്ററി ഉണ്ട് എന്നും പല രോഗികളും മറ്റ് ജില്ലകളിലേക്കോ സംസ്ഥാനങ്ങളിലേക്കോ യാത്ര ചെയ്തിട്ടുണ്ട് എന്നതും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, ” എന്ന് ബി ബി എം പി ചീഫ് കമ്മീഷ്ണർ ഗൗരവ് ഗുപ്ത  പറഞ്ഞു.

നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ഉള്ള അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിലാണ് ദിവസേനയുള്ള കേസുകളുടെ എണ്ണം കൂടുതൽ വർദ്ധിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു. “നഗരത്തിലെ കണ്ടൈൻമെന്റ് സോണുകളിൽ 55 ശതമാനവും അപ്പാർട്ട്മെന്റുകളാണ് ഇതിൽ കൂടുതൽ അപ്പാർട്ട്മെന്റുകളും നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ ആണ് ഉള്ളത്എന്ന് ബി ബി എം പി സ്പെഷ്യൽ കമ്മീഷ്ണർ ഫോർ ഹെൽത്ത് രൺദീപ് ഡി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാണാതായ ഏഴു വയസ്സുകാരനെ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി ബെംഗളൂരു പോലീസ്; മാതാപിതാക്കൾക്ക് ആശ്വാസം
[masterslider id="10"]

Related posts