മൂന്നാം തരംഗം തള്ളി വിദ്യാഭ്യാസവകുപ്പ്; സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നു

ബെംഗളൂരു: കോവിഡ് മൂന്നാം തരംഗം തള്ളി വിദ്യാഭ്യാസവകുപ്പ്; സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നു. ഈ മാസം 23 മുതൽ ഒമ്പതാം ക്ലാസ് മുതൽ മുകളിലേക്കുള്ള വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസ് തുടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് വ്യക്തമാക്കി. കുട്ടികളിൽ കോവിഡ് വ്യാപനം വർധിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ സ്കൂൾ തുറക്കുന്നത് നീട്ടിവെച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും 23-ന് ക്ലാസുകൾ തുടങ്ങുന്നതിന് ഒരു തടസ്സങ്ങളുമില്ലെന്നും മന്ത്രി പറഞ്ഞു. ഒമ്പതാം ക്ലാസിന് താഴേയ്ക്കുള്ള വിദ്യാർഥികൾക്ക് ക്ലാസ് തുടങ്ങുന്നത് സംബന്ധിച്ച തീരുമാനം ഈ മാസം അവസാനത്തോടെയേ ഉണ്ടാകൂ.…

Read More

കായിക താരങ്ങള്‍ക്ക് കർണാടക പോലീസിൽ പ്രത്യേക പരിഗണന

ബെംഗളൂരു: സംസ്ഥാനത്തിന്റെ ഭാഗമായ കായിക താരങ്ങള്‍ക്ക് കര്‍ണ്ണാടക പോലീസ് പരിഗണന നല്‍കുന്നു. എല്ലാ അന്താരാഷ്‌ട്ര, ദേശീയ കായികതാരങ്ങള്‍ക്കും 2 ശതമാനം സംവരണം ഇനി സംസ്ഥാന പോലീസ് സര്‍വ്വീസില്‍ ഉണ്ടാകും. കര്‍ണ്ണാടക റിസര്‍വ്വ് പോലീസ് ഉപ മേധാവി അലോക് കുമാറാണ് തീരുമാനം പുറത്തുവിട്ടത്. നിലവില്‍ സുരക്ഷാ സേനാവിഭാഗങ്ങളെല്ലാം കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വിവിധ കായിക ഇനങ്ങളില്‍ പോലീസിന്റെ ടീമുകളും സജീവമായി രംഗത്തുണ്ട്. ജോലിക്കൊപ്പം കായിക മേഖലയില്‍ മത്സരിക്കാനും പരിശീലനത്തിനുമുള്ള അവസരങ്ങളും നല്‍കുന്നുണ്ടെന്നും അലോക് കുമാര്‍ പറഞ്ഞു. ‘ഇത്തവണ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ സര്‍വ്വകാല മെഡല്‍ നേട്ടം കായികരംഗത്തിന് പുത്തന്‍…

Read More

കോവിഡ് പരിശോധന ഫലത്തിൽ പിഴവ്;സ്വകാര്യ ലാബിന് കാരണം കാണിക്കൽ നോട്ടീസ്.

ബെംഗളൂരു: കോവിഡ് 19 ടെസ്റ്റിംഗ് റിപ്പോർട്ടുകളിലെ പിശകുകളെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതിനെതുടർന്ന്, ഐ സി എം ആർ പോർട്ടലിൽ തെറ്റായ രോഗിയുടെ വിശദാംശങ്ങൾ നൽകിയതിന് സ്വകാര്യലാബിനെതിരെ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കാരണം കാണിക്കൽ നോട്ടീസ് നൽകി. ഈയാഴ്ച നഗരത്തിലെ 31 കാരനായ ഒരു അഭിഭാഷകക്ക് അപരിചിതരുടെ കോവിഡ് 19 ടെസ്റ്റ് റിസൾട്ട് റിപ്പോർട്ടുകൾ ലഭിക്കാൻ തുടങ്ങിയതോടെയാണ് ഈ പ്രശ്നം പുറത്തുവന്നത്. റിസൾട്ട് വന്ന വ്യക്തികളിൽ ഒരാൾക്കൊപ്പം അഭിഭാഷക ഓഗസ്റ്റിൽ ഒരു കോവിഡ് 19 ടെസ്റ്റ് നടത്തിയിരുന്നു, തുടർന്ന് സാമ്പിൾ പരിശോധനയ്ക്കായി എച്ച് സി ജി  ആശുപത്രിയിലെ…

Read More

വ്യാജ കോവിഡ് സർട്ടിഫിക്കറ്റുമായി അതിർത്തി കടക്കാൻ ശ്രമിച്ച മലയാളി ദമ്പതികൾ പിടിയിൽ.

ബെംഗളൂരു : വ്യാജ ആർ.ടി.പി.സി.ആർ.സർട്ടിഫിക്കറ്റ് കാണിച്ച് അതിർത്തി കടന്ന് കർണാടകയിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി ദമ്പതികൾ കൊഡുഗു ജില്ലയിൽ പിടിയിലായി. കാസർകോട് മഞ്ചേശ്വരം സ്വദേശി സയ്യീദ് മുഹമ്മദ് (32), ആയിഷ റഹ്മാൻ (27) എന്നിവരാണ് സുള്ള്യ സമ്മതി ചെക്ക് പോസ്റ്റിൽ വച്ച് പിടിയിലായത്. മടിക്കേരി എമ്മാട് സ്വദേശിയായ ആയിഷ മാതാപിതാക്കളെ സന്ദർശിക്കാനാണ് കാറിൽ ഇവർ മഞ്ചേശ്വരത്തു നിന്ന് യാത്ര തിരിച്ചത്. മഞ്ചേശ്വരത്ത് വച്ചാണ് ഇവർ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് എന്ന് വിരാജ് പോലീസിന് ഇവർ മൊഴി നൽകി. ക്യൂ ആർ കോഡ് സ്കാൻ ചെയ്തപ്പോഴാണ്…

Read More

സംസ്ഥാനത്തെ ആറ്‌ പോലീസ് ഉദ്യോഗസ്ഥർക്ക് എച്ച്.എം.മെഡൽ.

ബെംഗളൂരു: അന്വേഷണത്തിലെ മികവിനായി കർണാടകയിൽ നിന്നുള്ള ആറ് പോലീസ് ഉദ്യോഗസ്ഥർ അടക്കം152 ഉദ്യോഗസ്ഥർക്ക്  എച്ച്എം മെഡൽ നൽകി ആദരിച്ചു. 2021 ഇൽ  കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ പുലർത്തിയ  ഉയർന്ന പ്രൊഫഷണൽ നിലവാരത്തിന് ‘കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡൽ ഫോർ ഇൻവെസ്റ്റിഗേഷൻ‘ ലഭിച്ച രാജ്യത്തെ 152 പോലീസ് ഉദ്യോഗസ്ഥരിൽ കർണാടകയിൽ നിന്നുള്ള ആറ് പോലീസുകാരും ഉൾപ്പെടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. രാജ്യത്തുടനീളമുള്ള 28 വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നവർക്കാണ് അവാർഡ് ലഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ  ഉയർന്ന പ്രൊഫഷണൽ നിലവാരം പ്രോത്സാഹിപ്പിക്കുന്നതിനും അന്വേഷണ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിലെ അത്തരം മികവ് തിരിച്ചറിയുന്നതും ലക്ഷ്യമിട്ടാണ്…

Read More

ഇനി ഒരു ലോക്ക്ഡൗണിന് സാധ്യത ഉണ്ടോ ? റെവന്യൂ മന്ത്രിയുടെ പ്രതികരണം…

ബെംഗളൂരു: നഗരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സർക്കാറിന് പദ്ധതിയില്ലെന്ന് കർണാടക റവന്യൂ മന്ത്രി ആർ അശോക വ്യക്തമാക്കി. കോവിഡ് 19 കേസുകളിൽ പുതിയതായി വർദ്ധനവ് ഉണ്ടാകുന്നതിനെ തുടർന്ന് ജനങ്ങളോട് വീടുകളിൽ തുടരാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നത്. “ബെംഗളൂരുവിൽ പെട്ടെന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ഉള്ള ഒരു നിർദ്ദേശവും ഇപ്പോൾ സർക്കാരിന് മുൻപിലില്ല,” എന്ന് മന്ത്രി അശോക പറഞ്ഞു. “ലോക്ക്ഡൗണും, ലോക്ക്ഡൌൺ പോലുള്ള മറ്റ് നിയന്ത്രണ നടപടികളും ആളുകളെ ബാധിക്കുന്നു എന്നും പകരം, സാഹചര്യം നിയന്ത്രണത്തിലാക്കാൻ കഴിയുന്ന മന്ദഗതിയിലുള്ള ഒരു കോവിഡ് നിയന്ത്രണസമീപനമാണ് ഞങ്ങൾ  സ്വീകരിക്കുക” എന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ ഇപ്പോൾ കോവിഡ് വ്യാപനം ആശ്വാസകരമായ അവസ്ഥയിലാണ്…

Read More

കർണാടകയിൽ ഇന്ന് 1669 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1669 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1672 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.98%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1672 ആകെ ഡിസ്ചാര്‍ജ് : 2866739 ഇന്നത്തെ കേസുകള്‍ : 1669 ആകെ ആക്റ്റീവ് കേസുകള്‍ : 22703 ഇന്ന് കോവിഡ് മരണം : 22 ആകെ കോവിഡ് മരണം : 36933 ആകെ പോസിറ്റീവ് കേസുകള്‍ : 2926401 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 16,856 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ 998, പത്തനംതിട്ട 719, കാസര്‍ഗോഡ് 600, വയനാട് 547, ഇടുക്കി 498 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

മസ്തിഷ്ക മരണം സംഭവിച്ച കർഷകന്റെ അവയവങ്ങൾ ആറ് രോഗികൾക്ക് ദാനം ചെയ്തു

ബെംഗളൂരു: റോഡപകടത്തിൽ പെട്ട് ട്രോമാറ്റിക്  ബ്രെയിൻ ഇൻജുറി (ടിബിഐ) ഉണ്ടായ 43 കാരനായ കർഷകന്മസ്തിഷ്ക മരണം സംഭവിച്ചു. മരിച്ചയാളുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം ബെംഗളൂരുവിലെആറ് ഗുണഭോക്താക്കൾക്ക് അവയവങ്ങൾ ദാനം ചെയ്യുവാൻ തീരുമാനിച്ചു. തലക്ക് സാരമായി പരിക്കേറ്റബിഡാഡിയിലെ കർഷകനായ നഞ്ചുണ്ടയ്യയെ ജൂലൈ 26 നാണ് ബിജിഎസ് ഗ്ലെനിഗിൾസ് ഗ്ലോബൽ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുറിവുകളുടെ സ്വഭാവം മനസ്സിലാക്കാൻ ഉടൻ CT സ്കാൻ ചെയ്തു. റിപ്പോർട്ടിൽ നിന്ന്, ആശുപത്രിയിലെ ഡോക്ടർമാർ രോഗിക്ക് ഡിഫ്യുസ് ആക്സോണൽ ഇൻജുറി ഉണ്ടായതായികണ്ടെത്തി. ഇത് കൂടാതെ താൽക്കാലിക അസ്ഥി ഒടിവുകൾ, വലത്, ഇടത്…

Read More

സംസ്ഥാനത്ത് 4 നഗരസഭകളിൽ തിരഞ്ഞെടുപ്പ് ഉടൻ

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് ഒരു നൂതന പരീക്ഷണത്തിന്‌ വഴിയൊരുക്കി കർണാടകയിലെ മൂന്ന് പ്രധാന നഗരസഭകളിൽ ഉടൻ തിരഞ്ഞെടുപ്പ്‌ വരുന്നു. ഹുബ്ബള്ളി-ധാർവാഡ്, ബെലഗാവി, കലബുറഗി തുടങ്ങിയ നഗരസഭകളിലാണ് കർണാടക സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്. അടുത്ത മാസം മൂന്നാം തിയതിയാണ് തിരഞ്ഞെടുപ്പ്. ആറാം തിയതി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. കോവിഡ് മഹാമാരി കാരണം  ഏതാനും മാസങ്ങൾക്കു മുമ്പേ നടക്കേണ്ട തിരഞ്ഞെടുപ്പിനാണ് ഇപ്പോൾ അവസരമൊരുങ്ങിയിരിക്കുന്നത്. നഗരസഭകളിലെ തിരഞ്ഞെടുപ്പ് ഫലം സർക്കാരിനെ നേരിട്ടുബാധിക്കുകയില്ലെങ്കിലും ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പാണെന്ന പ്രത്യേകത ഇത്തവണയുണ്ട്

Read More