അനധികൃതമായി നിർമ്മിച്ചിട്ടുള്ള ആരാധനാലയങ്ങൾ നീക്കം ചെയ്യുന്നതിനുള്ള വ്യക്തമായ സമയപരിധി നിശ്ചയിക്കുക; ബിബിഎംപിക്ക് ഹൈക്കോടതിയുടെ ഉത്തരവ്

ബെംഗളൂരു: നഗരത്തിലെ പൊതുസ്ഥലങ്ങളിൽ അനധികൃതമായി നിർമ്മിച്ചിട്ടുള്ള ആരാധനാലയങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള വ്യക്തമായ സമയപരിധി നിശ്ചയിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ബി ബി എം പി ചീഫ്കമ്മീഷണറോട് ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓകയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച്, 2009 ൽ പുറപ്പെടുവിച്ചസുപ്രീം കോടതിയുടെ ഉത്തരവുകൾ നടപ്പിലാക്കാൻ ബി ബി എം പി നടത്തിയ ശ്രമങ്ങളളെ അപലപിച്ചു. 2009 സെപ്റ്റംബർ 29 ലെ പൊതു സ്ഥലങ്ങളിലെ അനധികൃതമായ ആരാധനാലയങ്ങളെ സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള ഒരു സുവോ മോട്ടോ ഹർജി കേൾക്കവെ ആണ്ഹൈക്കോടതി…

Read More

സംസ്ഥാനത്ത് കുട്ടികൾക്കായി 50 ശതമാനം ഐ.സി.യു. കിടക്കകൾ മാറ്റിവെക്കും; മുഖ്യമന്ത്രി

ബെംഗളൂരു: കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കർണാടകയിലെ സർക്കാർ ആശുപത്രികളിലെ 50 ശതമാനം ഐ.സി.യു. കിടക്കകൾ കുട്ടികൾക്കായുള്ള പീഡിയാട്രിക് ഐ.സി.യു. കിടക്കകളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ ‘വാത്സല്യ’ പദ്ധതി നടപ്പാക്കുകയും ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുകായും ചെയ്യും. അതോടൊപ്പം കുട്ടികളിലെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനാവശ്യമായ പോഷകാഹാരങ്ങൾ നൽകുന്ന പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു. കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കാൻ സംസ്ഥാനത്തെ മുഴുവൻ ജില്ലാ ഭരണകൂടങ്ങൾക്കും മുഖ്യമന്തി നിർദേശം നൽകി. കഴിഞ്ഞ രണ്ടു…

Read More

നഗര സുരക്ഷക്കായി പ്രത്യേക പോലീസ് സംഘം

ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെയും നഗരവാസികളുടെയും സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു സിറ്റി പോലീസ് സ്പെഷ്യൽ വെപ്പൺ ആൻഡ് ടാക്റ്റിക്സ് ടീം (എസ്.ഡബ്ല്യു.എ.ടി.) രൂപവത്കരിച്ചു. എന്ത് അടിയന്തര സാഹചര്യങ്ങളും, തീവ്രവാദ-നക്‌സൽ പ്രവർത്തനങ്ങളും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും എന്നിവ കൈകാര്യംചെയ്യലും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവുമാണ് ഈ സംഘത്തിന്റെ ചുമതലകലിലുള്ളത്. അന്താരാഷ്ട്ര പരിപാടികളുടെ സുരക്ഷാ ചുമതലകൾക്കും ഇവരെ നിയോഗിക്കുമെന്ന് പോലീസ് ജോയന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു. നഗരത്തിലെ സിറ്റി ആംഡ് റിസർവ് (സി.എ.ആർ.) യൂണിറ്റിൽ നിന്നാണ് എസ്.ഡബ്ല്യു.എ.ടി. രൂപവത്കരിച്ചത്. എട്ട് റിസർവ് സബ് ഇൻസ്‌പെക്ടർമാരും (ആർ.എസ്.ഐ.) 120 പോലീസുകാരും ഉൾപ്പെടുന്നതാണ്…

Read More

ആയുധങ്ങൾ വിൽക്കാൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: നാടൻ നിർമിത തോക്കുകൾ വിൽക്കാൻ ശ്രമിച്ച നാലുപേരെ ബെംഗളൂരു സെൻട്രൽ ഡിവിഷൻ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശികളായ സോനു കുമാർ (32), സുനിൽ കുമാർ (32), ഇർഫാൻ (26), ആന്ധ്രപ്രദേശിലെ മദനപള്ളി സ്വദേശി മുരളി വിനോദ് (47) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് രണ്ട് തോക്കുകളും അഞ്ച് തിരകളും രണ്ട് ബൈക്കുകളും അഞ്ച് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ബിഹാറിലെ സുൽത്താൻ ഗഞ്ചിൽ നിന്നാണ് പ്രതികൾ ആയുധങ്ങൾ നഗരത്തിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് അശോക്‌നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹൊസൂർ റോഡ് സെമിത്തേരിക്കു…

Read More

ശശികലക്ക് പ്രത്യേക പരിഗണന; ജയിൽ എസ് പിയുടെ വീട്ടിൽ എ സി ബി റെയ്ഡ്

ബെംഗളൂരു: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ വിശ്വസ്തയും. എ.ഐ.എ.ഡി.എം.കെ. മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ശ്രിമതി വി.കെ. ശശികലയ്ക്ക് നഗരത്തിലെ പരപ്പന അഗ്രഹാര ജയിലിൽ പ്രത്യേക പരിഗണനകൾ അനുവദിച്ചു എന്ന കേസിൽ ജയിൽ എസ്.പി.യുടെ വീട്ടിൽ അഴിമതിവിരുദ്ധ ബ്യൂറോ (എ.സി.ബി.) റെയ്ഡ് നടത്തി. ബെലഗാവിയിലെ ഹിൻഡൽഗ ജയിൽ എസ്.പിയായ കൃഷ്ണകുമാറിന്റെ ഔദ്യോഗിക വസതിയിലാണ് എ.സി.ബി പരിശോധന നടത്തിയത്. 2018-ൽ എ.സി.ബി. രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോഴത്തെ നടപടി. ആ കാലഘട്ടത്തിൽ പരപ്പന അഗ്രഹാര ജയിലിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് കൃഷ്ണകുമാർ. കൃഷ്ണകുമാറിന്റെ വീട്ടിൽ മണിക്കൂറുകളോളം പരിശോധന നടത്തിയ…

Read More

ശ്രാവണ മാസത്തിൽ നഗരത്തിലെ ക്ഷേത്രങ്ങൾക്ക്”വാരാന്ത്യപ്പൂട്ട്”

ബെംഗളൂരു : വാരാന്ത്യങ്ങളിൽ നഗരത്തിലെ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങളെ പ്രവേശിപ്പിക്കാൻ പാടില്ല എന്ന് കളക്ടർ ജെ.മഞ്ജുനാഥിൻ്റെ ഉത്തരവ്. അതേ സമയം സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ഇങ്ങനെ ഒരു നിർദ്ദേശം നിലവിലില്ല. സാഹചര്യങ്ങൾ കണക്കിലെടുത്ത് അതത് ജില്ലകൾക്ക് അനുയോജ്യമായ തീരുമാനങ്ങൾ അധികാരികൾക്ക് എടുക്കാം എന്ന് ഉത്തരവിൽ പറയുന്നുണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് ഈ നിയന്ത്രണം. അതേ സമയം നിരോധനം ഇല്ലാതെ തന്നെ കൂട്ടം കൂടാതെ ഇരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് ബി.ബി.എം.പി.ചീഫ് ഗൗരവ് ഗുപ്ത പറഞ്ഞു. കന്നഡ കലണ്ടർ പ്രകാരം ഇപ്പോൾ ശ്രവണ മാസമാണ്, ഭക്തർ കൂടുതലായി…

Read More

ഉൽസവകാലത്ത് കൂടുതൽ നിയന്ത്രണങ്ങൾ;പിടിമുറുക്കി സർക്കാർ;ഉത്തരവ് പുറത്ത്.

ബെംഗളൂരു: കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മറ്റൊരു തരംഗം ഒഴിവാക്കാൻ പുതിയ നിർദ്ദേശങ്ങളുമായി സർക്കാർ. ഗണേശോത്സവം, മുഹറം തുടങ്ങിയ പ്രധാന ആഘോഷങ്ങൾ വരാനിരിക്കെയാണ് ആഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലെ സാംസ്കാരിക, മത, രാഷ്ട്രീയ, സാമൂഹിക പരിപാടികൾ നിയന്ത്രിച്ചു കൊണ്ടുള്ള പുതിയ ഉത്തരം പ്രിൻസിപ്പൾ സെക്രട്ടറി തുഷാർ ഗിരിനാഥ് പുറത്തിറക്കിയത്. പൊതു സ്ഥലങ്ങളിൽ പന്തലുകൾ നിർമ്മിച്ച് ഗണേശോത്സവം സംഘടിപ്പിക്കാൻ അനുമതി ഇല്ല, ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രക്കും അനുമതി ഇല്ല. ആൾക്കൂട്ടങ്ങളില്ലാതെ അനുവദനീയമായ സ്ഥലത്ത് വിഗ്രഹ നിമഞ്ജനം അനുവദിക്കും.ഗണേശ പൂജകൾ വീടുകളിലേക്ക് ചുരുക്കണം. മുഹറം…

Read More

10 ദിവസത്തിനിടെ നഗരത്തിലെ 499 കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചു;സ്ഥിതി ആശങ്കാജനകം.

ബെംഗളൂരു: വിദഗ്ധരുടെ കണക്കുകൂട്ടലുകൾ പ്രകാരം കോവിഡ് മൂന്നാം തരംഗം കുട്ടികളെ അധികമായി ബാധിക്കാനിടയുണ്ടെന്ന ആശങ്ക നിലനിൽക്കെ നഗരത്തിൽ കോവിഡ് ബാധിക്കുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. ഓഗസ്റ്റ് ഒന്നു മുതൽ പത്തു വരെ ബെംഗളൂരു നഗരത്തിൽ മാത്രം 499 കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി ബി.ബി.എം.പി. അറിയിച്ചു. ഇതിൽ 88 കുട്ടികൾ ഒമ്പതുവയസ്സിൽ താഴെ ഉള്ളവരും ബാക്കിയുള്ളവർ ഒമ്പതിനും പത്തൊമ്പതിനും ഇടയിൽ പ്രായമുള്ളവരുമാണ്. കുട്ടികളിൽ രോഗബാധ കൂടുന്ന സാഹചര്യം ആരോഗ്യവകുപ്പ് വളരെയേറെ ഗൗരവമായി തന്നെയെടുത്ത് കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. വരും ദിവസങ്ങളിൽ…

Read More

2022 ഒക്ടോബറോടെ ബെംഗളൂരു-മൈസൂരു ഹൈവേയുടെ 10 വരികളും പൂർത്തിയാക്കും

ബെംഗളൂരു: ബാംഗ്ലൂർ–മൈസൂരു സാമ്പത്തിക ഇടനാഴി പദ്ധതി 2022 ഒക്ടോബറോടെ പൂർത്തിയാക്കുമെന്ന് കേന്ദ്രറോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന 10 വരി ഹൈവേ വരുന്നതോടെ മൂന്ന് മണിക്കൂർ യാത്രാ സമയം 90 മിനിറ്റായി കുറയും എന്ന് മന്ത്രി കൂട്ടിച്ചേർത്തു. 117 കിലോമീറ്റർ നീളമുള്ള ഹൈവേയെ രണ്ട് പാക്കേജുകളായാണ് തിരിച്ചിരിക്കുന്നത്. പ്രസാർ ഭാരതി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പദ്ധതിയുടെ നിർമ്മാണം യഥാക്രമം 2019 മെയ്, ഡിസംബർ മാസങ്ങളിൽ ആരംഭിച്ചു. ബെംഗളൂരു മുതൽ നിഡഗട്ട വരെയുള്ള 56 കിലോമീറ്റർ റോഡിന്റെ നിർമ്മാണം ഒരു പാക്കേജിന്റെ ഭാഗമാണ്,…

Read More

കോവിഡ് 19 നിയമങ്ങൾ ലംഘിച്ചതിന് ബിബിഎംപി ഈടാക്കിയത് 12 കോടി രൂപ പിഴ

ബെംഗളൂരു: കഴിഞ്ഞ16 മാസത്തിനിടെ, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നഗരത്തിൽ കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് ആളുകളിൽ നിന്ന് പിഴയായി മൊത്തം 12.58 കോടി രൂപ ശേഖരിച്ചു. കോവിഡ് 19 മാർഗ്ഗനിർദ്ദേശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 5,25,196 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോവിഡ് 19 പ്രോട്ടോക്കോൾ ലംഘനങ്ങളുടെ പേരിൽ ഒരേ കാലയളവിൽ 150 ഓളം വ്യവസായങ്ങൾ ബി ബി എം പി അടച്ചുപൂട്ടി. ബി ബി എം പി ഡാറ്റ അനുസരിച്ച്, 2020 മേയ് മുതൽ 2021 ഓഗസ്റ്റ് 7 വരെയുള്ള കാലയളവിൽ മാസ്ക് ധരിക്കാത്തതിന് 4.93 ലക്ഷം പേരിൽ നിന്നായി…

Read More