ഉൽസവകാലത്ത് കൂടുതൽ നിയന്ത്രണങ്ങൾ;പിടിമുറുക്കി സർക്കാർ;ഉത്തരവ് പുറത്ത്.

ബെംഗളൂരു: കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മറ്റൊരു തരംഗം ഒഴിവാക്കാൻ പുതിയ നിർദ്ദേശങ്ങളുമായി സർക്കാർ.

ഗണേശോത്സവം, മുഹറം തുടങ്ങിയ പ്രധാന ആഘോഷങ്ങൾ വരാനിരിക്കെയാണ് ആഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലെ സാംസ്കാരിക, മത, രാഷ്ട്രീയ, സാമൂഹിക പരിപാടികൾ നിയന്ത്രിച്ചു കൊണ്ടുള്ള പുതിയ ഉത്തരം പ്രിൻസിപ്പൾ സെക്രട്ടറി തുഷാർ ഗിരിനാഥ് പുറത്തിറക്കിയത്.

പൊതു സ്ഥലങ്ങളിൽ പന്തലുകൾ നിർമ്മിച്ച് ഗണേശോത്സവം സംഘടിപ്പിക്കാൻ അനുമതി ഇല്ല, ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രക്കും അനുമതി ഇല്ല. ആൾക്കൂട്ടങ്ങളില്ലാതെ അനുവദനീയമായ സ്ഥലത്ത് വിഗ്രഹ നിമഞ്ജനം അനുവദിക്കും.ഗണേശ പൂജകൾ വീടുകളിലേക്ക് ചുരുക്കണം.

മുഹറം ആഘോഷത്തിൻ്റെ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡപ്രകാരമായിരിക്കണം മസ്ജിദുകളിൽ നമസ്കര ചടങ്ങുകൾ സംഘടിപ്പിക്കേണ്ടത് എന്ന് ഉത്തരവിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us