ബെംഗളൂരു: ബാംഗ്ലൂർ–മൈസൂരു സാമ്പത്തിക ഇടനാഴി പദ്ധതി 2022 ഒക്ടോബറോടെ പൂർത്തിയാക്കുമെന്ന് കേന്ദ്രറോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന 10 വരി ഹൈവേ വരുന്നതോടെ മൂന്ന് മണിക്കൂർ യാത്രാ സമയം 90 മിനിറ്റായി കുറയും എന്ന് മന്ത്രി കൂട്ടിച്ചേർത്തു.
117 കിലോമീറ്റർ നീളമുള്ള ഹൈവേയെ രണ്ട് പാക്കേജുകളായാണ് തിരിച്ചിരിക്കുന്നത്. പ്രസാർ ഭാരതി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പദ്ധതിയുടെ നിർമ്മാണം യഥാക്രമം 2019 മെയ്, ഡിസംബർ മാസങ്ങളിൽ ആരംഭിച്ചു. ബെംഗളൂരു മുതൽ നിഡഗട്ട വരെയുള്ള 56 കിലോമീറ്റർ റോഡിന്റെ നിർമ്മാണം ഒരു പാക്കേജിന്റെ ഭാഗമാണ്, മറ്റൊന്ന് നിഡഗട്ട മുതൽ മൈസൂർ വരെയാണ്. ഏപ്രിൽ അവസാനത്തോടെ, ആദ്യ പാക്കേജിന്റെ 67.5% ഉംരണ്ടാമത്തെ പാക്കേജിന്റെ 50% ഉം പൂർത്തിയായിട്ടുണ്ട്.
ബെംഗളൂരു–മൈസൂരു സാമ്പത്തിക ഇടനാഴിയിൽ ബിദാദി, രാമനഗര, ചന്നപട്ടണ, മദ്ദൂർ, മാണ്ഡ്യ, ശ്രീരംഗപട്ടണം എന്നിവയുൾപ്പെടെ രണ്ട് നഗരങ്ങൾക്കിടയിൽ വിവിധ സ്ഥലങ്ങളിലേക്കുള്ള ബൈപാസ് റോഡുകളും ഉൾപ്പെടുന്നു. 10 വരി പദ്ധതിയിൽ ഇരുവശത്തും രണ്ട് വരികളുള്ള സർവീസ് റോഡും ഉൾപ്പെടുന്നു, ഇത് പ്രാദേശിക ഗതാഗതത്തിന് ഉപയോഗിക്കാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.10-lane Bengaluru-Mysuru Economic Corridor is being constructed at record speed. Rs 8172 Cr economic corridor is likely to be completed by October 2022. It will reduce the travel time between the two cities by half from current 3 hours to only 90 minutes. #PragatiKaHighway pic.twitter.com/6RW4zv1LnY
— Nitin Gadkari (मोदी का परिवार) (@nitin_gadkari) August 11, 2021