ശശികലക്ക് പ്രത്യേക പരിഗണന; ജയിൽ എസ് പിയുടെ വീട്ടിൽ എ സി ബി റെയ്ഡ്

ബെംഗളൂരു: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ വിശ്വസ്തയും. എ.ഐ.എ.ഡി.എം.കെ. മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ശ്രിമതി വി.കെ. ശശികലയ്ക്ക് നഗരത്തിലെ പരപ്പന അഗ്രഹാര ജയിലിൽ പ്രത്യേക പരിഗണനകൾ അനുവദിച്ചു എന്ന കേസിൽ ജയിൽ എസ്.പി.യുടെ വീട്ടിൽ അഴിമതിവിരുദ്ധ ബ്യൂറോ (എ.സി.ബി.) റെയ്ഡ് നടത്തി.

ബെലഗാവിയിലെ ഹിൻഡൽഗ ജയിൽ എസ്.പിയായ കൃഷ്ണകുമാറിന്റെ ഔദ്യോഗിക വസതിയിലാണ് എ.സി.ബി പരിശോധന നടത്തിയത്. 2018-ൽ എ.സി.ബി. രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോഴത്തെ നടപടി. ആ കാലഘട്ടത്തിൽ പരപ്പന അഗ്രഹാര ജയിലിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് കൃഷ്ണകുമാർ.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം

കൃഷ്ണകുമാറിന്റെ വീട്ടിൽ മണിക്കൂറുകളോളം പരിശോധന നടത്തിയ ശേഷമാണ് എ.സി.ബി. ഉദ്യോഗസ്ഥർ മടങ്ങിയത്. ക്രിഷ്ണമാറിന്റെ വസതിയിൽ നിന്ന് കാര്യമായ തെളിവുകളൊന്നും കിട്ടിയില്ലെന്നും കൂടുതലന്വേഷണത്തിന് സഹകരിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
[masterslider id="10"]

Related posts