ആയുധങ്ങൾ വിൽക്കാൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: നാടൻ നിർമിത തോക്കുകൾ വിൽക്കാൻ ശ്രമിച്ച നാലുപേരെ ബെംഗളൂരു സെൻട്രൽ ഡിവിഷൻ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു സ്വദേശികളായ സോനു കുമാർ (32), സുനിൽ കുമാർ (32), ഇർഫാൻ (26), ആന്ധ്രപ്രദേശിലെ മദനപള്ളി സ്വദേശി മുരളി വിനോദ് (47) എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽനിന്ന് രണ്ട് തോക്കുകളും അഞ്ച് തിരകളും രണ്ട് ബൈക്കുകളും അഞ്ച് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ബിഹാറിലെ സുൽത്താൻ ഗഞ്ചിൽ നിന്നാണ് പ്രതികൾ ആയുധങ്ങൾ നഗരത്തിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു

തുടർന്ന് അശോക്‌നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹൊസൂർ റോഡ് സെമിത്തേരിക്കു സമീപമുള്ള സ്ഥലത്തുവെച്ച് ഈ തോക്കുകൾ വിൽക്കാൻ ശ്രമിക്കുകയായിരുന്നു. പ്രശസ്ഥ ആയുധ ഇടപാടുകാരൻ ലുട്ടൻ സിങ്ങുമായി പ്രതികൾക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts