അനധികൃതമായി നിർമ്മിച്ചിട്ടുള്ള ആരാധനാലയങ്ങൾ നീക്കം ചെയ്യുന്നതിനുള്ള വ്യക്തമായ സമയപരിധി നിശ്ചയിക്കുക; ബിബിഎംപിക്ക് ഹൈക്കോടതിയുടെ ഉത്തരവ്

ബെംഗളൂരു: നഗരത്തിലെ പൊതുസ്ഥലങ്ങളിൽ അനധികൃതമായി നിർമ്മിച്ചിട്ടുള്ള ആരാധനാലയങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള വ്യക്തമായ സമയപരിധി നിശ്ചയിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ബി ബി എം പി ചീഫ്കമ്മീഷണറോട് ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓകയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച്, 2009 പുറപ്പെടുവിച്ചസുപ്രീം കോടതിയുടെ ഉത്തരവുകൾ നടപ്പിലാക്കാൻ ബി ബി എം പി നടത്തിയ ശ്രമങ്ങളളെ അപലപിച്ചു.

2009 സെപ്റ്റംബർ 29 ലെ പൊതു സ്ഥലങ്ങളിലെ അനധികൃതമായ ആരാധനാലയങ്ങളെ സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള ഒരു സുവോ മോട്ടോ ഹർജി കേൾക്കവെ ആണ്ഹൈക്കോടതി നിരീക്ഷണങ്ങൾ നടത്തിയത്. 2009 ലെ ഉത്തരവ് നടപ്പാക്കുന്നത് നിരീക്ഷിക്കാൻ സുപ്രീംകോടതി ഹൈക്കോടതികൾക്ക് നിർദേശം നൽകിയിരുന്നു.

വ്യാഴാഴ്ച നടന്ന വിചാരണയിൽ, 2009 ഉത്തരവിന് ശേഷം നിർമ്മിച്ച 277 അനധികൃത ആരാധനാലയങ്ങൾ ബെംഗളൂരുവിൽ കണ്ടെത്തിയതായി ബി ബി എം പി ഹൈക്കോടതിയെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us