ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1857 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1950 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.15%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1950 ആകെ ഡിസ്ചാര്‍ജ് : 2865067 ഇന്നത്തെ കേസുകള്‍ : 1857 ആകെ ആക്റ്റീവ് കേസുകള്‍ : 22728 ഇന്ന് കോവിഡ് മരണം : 30 ആകെ കോവിഡ് മരണം : 36911 ആകെ പോസിറ്റീവ് കേസുകള്‍ : 2924732 ഇന്നത്തെ പരിശോധനകൾ…
Read MoreMonth: August 2021
കേരളത്തിൽ ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 20,723 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം 1188, തിരുവനന്തപുരം 933, വയനാട് 720, പത്തനംതിട്ട 630, ഇടുക്കി 589, കാസര്‍ഗോഡ് 578 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreമൈസൂരു റോഡ് – കെങ്കേരി മെട്രോ പാത പരിശോധന ഇന്നവസാനിക്കും
ബെംഗളൂരു: മൈസൂരു റോഡ്-കെങ്കേരി മെട്രോ റെയിൽ പാതയിൽ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകൾ ഇന്നലെ ആരംഭിച്ചു. മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. സുരക്ഷാ പരിശോധന നടക്കുന്ന കാരണത്താൽ വ്യാഴാഴ്ച വരെ വിജയനഗർ മെട്രോ സ്‌റ്റേഷൻ മുതൽ മൈസൂരു റോഡ് മെട്രോ സ്‌റ്റേഷൻ വരെയുള്ള പാതയിൽ മെട്രോ സേവനങ്ങൾ നിർത്തിവെച്ചു. ഇന്നത്തെ പരിശോധന അവസാനിച്ച ശേഷം സുരക്ഷാ കമ്മിഷണറുടെ അനുമതി ലഭിച്ചാൽ ഈ മാസം തന്നെ മെട്രോ സേവനം തുടങ്ങാൻ കഴിയുമെന്നാണ് മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചത്.…
Read Moreകർണാടകയിൽ കോവിഡ് 19 വൈറസിന്റെ ഇ.റ്റി.എ വകഭേദം വീണ്ടും കണ്ടെത്തി
ബെംഗളൂരു: നാല് മാസം മുമ്പ് ദുബായിൽ നിന്ന് കർണാടകയിലെ മംഗളൂരുവിലേക്ക് മടങ്ങിയെത്തുകയും കോവിഡ് 19 വൈറസ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്ത ഒരാൾക്ക് കോവിഡ് 19 വൈറസിന്റെ ഇ.റ്റി.എ വേരിയന്റ് ബാധിച്ചതായി കണ്ടെത്തി. ഇദ്ദേഹത്തിന്റെ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയച്ചിട്ടുണ്ട്. ഓഗസ്റ്റ് 5 നാണ് ഇദ്ദേഹത്തിന് ഇ.റ്റി.എ വേരിയന്റ് അണുബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിലോ കർണാടകയിലോ കോവിഡ് 19 വൈറസിന്റെ ഇ.റ്റി.എ വേരിയന്റ് കണ്ടെത്തുന്നത് ഇതാദ്യമായല്ല. 2020 ഏപ്രിലിൽ ബെംഗളൂരുവിലെ നിംഹാൻസിലെ വൈറോളജി ലാബിൽ കർണാടകയിലെ രണ്ട് കോവിഡ് 19 ബാധിതരിൽ ഇ.റ്റി.എ വേരിയന്റ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. 2021 ജൂലൈയിൽ മിസോറാമിലും ഇ.റ്റി.എ…
Read Moreകൊലപാതക കേസിൽ മുൻ മന്ത്രി വിനയ് കുൽക്കർണിക്ക് ജാമ്യം
ബെംഗളൂരു: ധാർവാഡ് ജില്ലയിലെ ബി.ജെ.പി. നേതാവ് യോഗേഷ് ഗൗഡയുടെ കൊലപാതകത്തിൽ പോലീസ് അറസ്റ്റ് ചെയ്ത മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വിനയ് കുൽക്കർണിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ധാർവാഡ് ജില്ലയിൽ പ്രവേശിക്കാനുള്ള അനുമതിയില്ല. അതോടൊപ്പം, വിചാരണയിലോ അന്വേഷണത്തിലോ യാതൊരുവിധ ഇടപെടലും പാടില്ല, കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അതോടൊപ്പം രണ്ടാഴ്ച കൂടുമ്പോൾ സി.ബി.ഐ.ക്ക് മുമ്പാകെ ഹാജരാകണം എന്നീ വ്യവസ്ഥകളിൽ ആണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് യു.യു. ലളിത്, അജയ് റസ്‌തോഗി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2020 നവംബർ അഞ്ചിന് ധാർവാഡിലെ…
Read Moreബൊമ്മനഹള്ളിയിൽ ബി.ജെ.പി. എം.എൽ.എയുടെ കാറുകൾ കത്തിച്ചു
ബെംഗളൂരു: ബൊമ്മനഹള്ളിയിൽ ബി.ജെ.പി. എം.എൽ.എയുടെ കാറുകൾ കത്തിച്ചു. ബി.ജെ.പി. എം.എൽ.എ. സതീഷ് റെഡ്ഡിയുടെ രണ്ടു കാറുകളാണ് അജ്ഞാതർ അഗ്നിക്കിരയാക്കിയത്. ബൊമ്മനഹള്ളിയിലാണ് സതീഷ് റെഡ്ഡിയുടെ വീട്. ഇവിടെ വീടിന് സമീപത്തായി നിർത്തിയിട്ടിരുന്ന കാറുകളിൽ രണ്ടെണ്ണമാണ് കത്തിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ അജ്ഞാതർ കാർപോർച്ചിൽ പ്രവേശിക്കുകയും കാറുകൾ അഗ്നിക്കിരയാക്കുകയും ചെയ്തുവെന്നാണ് നിരീക്ഷണക്യാമറകളിൽനിന്ന് ലഭിക്കുന്ന വിവരം. എന്നാൽ ഇവരുടെ മുഖം വ്യക്തമല്ല. ഇവർ ആരാണെന്ന വിവരവും ലഭിച്ചിട്ടില്ല. അതേസമയം സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് സതീഷ് റെഡ്ഡി ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് വരികയാണ്.…
Read Moreവകുപ്പിനെ ചൊല്ലി അതൃപ്തി; എം എൽ എ ഓഫീസ് അടച്ചിട്ടു
ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മന്ത്രിസഭയിൽ ബാക്കിയുള്ള മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ചു നൽകിയ വിഷയത്തിൽ മന്ത്രിമാർക്കിടയിലുള്ള അതൃപ്തി രൂക്ഷമാകുന്നു. പ്രതീക്ഷിച്ച വകുപ്പ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രി ആനന്ദ് സിങ് ആണ് രാജി ഭീഷണി മുഴക്കിയത്. ഹൊസപേട്ടിയിലുള്ള അദ്ദേഹത്തിന്റെ എം.എൽ.എ. ഓഫീസ് അടച്ചിട്ടു. ബുധനാഴ്ച വൈകീട്ട് അദ്ദേഹം ബെംഗളൂരുവിലെത്തിയതിനു പിന്നാലെ മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തി. ഹൊസപേട്ടിലെ തന്റെ ഓഫീസ് അടച്ചതോടെ ആനന്ദ് സിങ് രാജിവെച്ചതായി ബുധനാഴ്ച രാവിലെ പലയിടങ്ങളിലും ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, മുഖ്യമന്ത്രി ഇക്കാര്യം നിഷേധിച്ചു. ആനന്ദ് സിങ്ങുമായി സംസാരിച്ച്…
Read Moreബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ; കർണാടക ഹൈകോടതി വാദം തുടങ്ങി
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ഒക്ടോബർ 29 നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ കർണാടക ഹൈക്കോടതിയുടെ പുതിയ ബെഞ്ചിൽ വാദം തുടങ്ങി. ജസ്റ്റിസ് എം.ജി. ഉമയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആദ്യം ബിനീഷിന്റെ വാദമാണ് ബുധനാഴ്ച കോടതി കേട്ടത്. മുൻ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ നേരത്തെ ഉന്നയിച്ച അതെ വാദങ്ങൾ തന്നെയാണ് ബിനീഷിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ഗുരു കൃഷ്ണകുമാർ പുതിയ ബെഞ്ചിനു മുമ്പാകെയും ഉന്നയിച്ചത്. സമൂഹത്തിൽ നല്ല നിലയിലുള്ള വ്യക്തിയാണ് ബിനീഷ് എന്നും പിതാവിന്…
Read Moreപരീക്ഷയില്ല, എന്നിട്ടും ഫീസ് അടയ്ക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട് ബാംഗ്ലൂർ സിറ്റി യൂണിവേഴ്സിറ്റി
ബെംഗളൂരു: സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കിയെങ്കിലും സർവകലാശാല പരീക്ഷാ ഫീസ് ആവശ്യപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് ബാംഗ്ലൂർ സിറ്റി യൂണിവേഴ്സിറ്റി (ബിസിയു) വിദ്യാർത്ഥികൾ. ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. യുജിസിയുടെയും സംസ്ഥാന സർക്കാരിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള രണ്ടാമത്തെയും നാലാമത്തെയും സെമസ്റ്റർ ഡിഗ്രി പരീക്ഷകളും പി ജി രണ്ടാം സെമസ്റ്റർ പരീക്ഷകളും സർവകലാശാല റദ്ദാക്കിയതായി അവർ പറഞ്ഞു. ബിരുദ വിദ്യാർത്ഥികൾക്കുള്ള രണ്ടാമത്തെയും നാലാമത്തെയും സെമസ്റ്റർ പരീക്ഷകൾ സർവകലാശാല റദ്ദാക്കി, ഇന്റേണൽ മൂല്യനിർണ്ണയത്തിന്റെയും മുൻ സെമസ്റ്റർ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് മാർക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. “രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഷെഡ്യൂൾ…
Read Moreഇനി മുതൽ പെട്രോളും ഡീസലും വീടുകളിൽ എത്തും !
ബെംഗളൂരു: നഗരത്തിൽ ഇനിമുതൽ വാഹനങ്ങൾക്കുള്ള ഇന്ധനം വീടുകളിൽ എത്തിക്കാനുള്ള സംവിധാനവുമായി സ്വകാര്യ കമ്പനി പ്രവർത്തനം ആരംഭിച്ചു. ‘ദ ഫ്യുവൽ ഡെലിവറി’ എന്ന ആപ്പാണ് പുതിയ സേവനമാരംഭിച്ചത്. ആപ്പിലൂടെയും കമ്പനിയുടെ വെബ്‌സൈറ്റിലൂടെയും ജനങ്ങൾക്ക് ഇന്ധനം ബുക്കുചെയ്യാൻ സാധിക്കും. ഫോൺ നമ്പറും മേൽവിലാസവും നൽകി ബുക്ക് ചെയ്യുന്നതോടു കൂടി ചെറിയ ടാങ്കർ നിങ്ങളുടെ വീട്ടിലെത്തി വാഹനത്തിന് ആവശ്യമായ ഇന്ധനം നൽകും. എന്നാൽ ഉപഭോക്താക്കൾ ഇന്ധനവിലയ്ക്കൊപ്പം ഡെലിവറി ചാർജ്ജും നൽകേണ്ടി വരും. ആദ്യഘട്ടത്തിൽ ഡീസൽ മാത്രമായിരിക്കും ആപ്പിലൂടെ വിതരണം ചെയ്യുന്നത്.
Read More