ബെംഗളൂരു: ധാർവാഡ് ജില്ലയിലെ ബി.ജെ.പി. നേതാവ് യോഗേഷ് ഗൗഡയുടെ കൊലപാതകത്തിൽ പോലീസ് അറസ്റ്റ് ചെയ്ത മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വിനയ് കുൽക്കർണിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ധാർവാഡ് ജില്ലയിൽ പ്രവേശിക്കാനുള്ള അനുമതിയില്ല. അതോടൊപ്പം, വിചാരണയിലോ അന്വേഷണത്തിലോ യാതൊരുവിധ ഇടപെടലും പാടില്ല, കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അതോടൊപ്പം രണ്ടാഴ്ച കൂടുമ്പോൾ സി.ബി.ഐ.ക്ക് മുമ്പാകെ ഹാജരാകണം എന്നീ വ്യവസ്ഥകളിൽ ആണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
ജസ്റ്റിസ് യു.യു. ലളിത്, അജയ് റസ്‌തോഗി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2020 നവംബർ അഞ്ചിന് ധാർവാഡിലെ വസതിയിൽ നിന്നാണ് വിനയ് കുൽക്കർണിയെ സി.ബി.ഐ. സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് ജാമ്യത്തിനായി പ്രത്യേക സി.ബി.ഐ. കോടതിയേയും കർണാടക ഹൈക്കോടതിയേയും സമീപിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.