കർണാടകയിൽ കോവിഡ് 19 വൈറസിന്റെ ഇ.റ്റി.എ വകഭേദം വീണ്ടും കണ്ടെത്തി

ബെംഗളൂരു: നാല് മാസം മുമ്പ് ദുബായിൽ നിന്ന് കർണാടകയിലെ മംഗളൂരുവിലേക്ക് മടങ്ങിയെത്തുകയും കോവിഡ് 19 വൈറസ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്ത ഒരാൾക്ക് കോവിഡ് 19 വൈറസിന്റെ ഇ.റ്റി.എ വേരിയന്റ് ബാധിച്ചതായി കണ്ടെത്തി. ഇദ്ദേഹത്തിന്റെ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയച്ചിട്ടുണ്ട്. ഓഗസ്റ്റ് 5 നാണ് ഇദ്ദേഹത്തിന് ഇ.റ്റി.എ വേരിയന്റ് അണുബാധ സ്ഥിരീകരിച്ചത്.

ഇന്ത്യയിലോ കർണാടകയിലോ  കോവിഡ് 19 വൈറസിന്റെ ഇ.റ്റി.എ വേരിയന്റ് കണ്ടെത്തുന്നത് ഇതാദ്യമായല്ല. 2020 ഏപ്രിലിൽ ബെംഗളൂരുവിലെ നിംഹാൻസിലെ വൈറോളജി ലാബിൽ കർണാടകയിലെ രണ്ട് കോവിഡ് 19 ബാധിതരിൽ ഇ.റ്റി.എ വേരിയന്റ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

2021 ജൂലൈയിൽ മിസോറാമിലും ഇ.റ്റി.എ വേരിയന്റ് കണ്ടെത്തിയിരുന്നു. കോവിഡ് 19  വൈറസിന്റെ ഗാമ, ബീറ്റ വകഭേദങ്ങളിൽ കാണപ്പെടുന്ന അതേ E484K മ്യൂട്ടേഷനാണ് ഇ.റ്റി.എ  വേരിയന്റിലുമുള്ളത്എന്നിരുന്നാലും, കോവിഡ് 19 വൈറസിന് വർദ്ധിച്ച സംക്രമണക്ഷമത നൽകുന്ന, വൈറസിന്റെ ആൽഫ, ബീറ്റ, ഗാമാ വേരിയന്റുകളിൽ കാണപ്പെടുന്ന N501Y മ്യൂട്ടേഷനുകൾ ഇ.റ്റി.എ വാരിയന്റിൽ ഇല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us