ബെംഗളൂരു : ചാമരാജനഗറിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കർഷകർ നൽകിയ പരാതികൾ ചവറ്റുകൂനയിൽ കണ്ടെത്തി.
കർഷകസംഘടനകളും ബി.ജെ.പി.യും പ്രതിഷേധവുമായി രംഗത്തെത്തി. ലോക്‌സഭാതിരഞ്ഞെടുപ്പിൽ ചാമരാജനഗറിൽ കോൺഗ്രസ് നേടിയ വിജയത്തിന് ജനങ്ങളോട് നന്ദിപറയാൻ ജൂലായ് പത്തിന് ചാമരാജനഗറിൽ സംഘടിപ്പിച്ച പരിപാടിയിൽ സിദ്ധരാമയ്യ എത്തിയപ്പോൾ നൽകിയ പരാതിയാണിതെന്ന് കരുതുന്നു.
ചവറ്റുകൂനയിൽ പരാതികൾ കുന്നുകൂടിക്കിടക്കുന്നതിന്റെ വീഡിയോ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
ജില്ലയിലെ വിവിധ കർഷകസംഘങ്ങൾ സമർപ്പിച്ച പരാതികളാണിതെന്നാണ് സൂചന. ഇവയെങ്ങനെ ചവറ്റുകൂനയിൽ വന്നതെന്ന് വ്യക്തമല്ല. മുഖ്യമന്ത്രി കർഷകരോട് മാപ്പുപറയണമെന്ന് കർഷകനേതാക്കൾ ആവശ്യപ്പെട്ടു.
സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ജനങ്ങൾക്ക് മറുപടി നൽകണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.