വധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ വരന്‍ പാമ്പുകടിയേറ്റ് മരിച്ചു

ലഖ്‌നൗ: വിവാഹത്തിനായി വധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ വരന്‍ പാമ്പുകടിയേറ്റ് മരിച്ചു.

26കാരനായ പ്രവേഷ് കുമാര്‍ ആണ് മരിച്ചത്.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം.

അയല്‍ ഗ്രാമത്തിലെ വധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ പ്രവേഷിന് മൂത്രമൊഴിക്കാന്‍ തോന്നി.

തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയി.

  കയ്യുറയില്ലാത്ത പാനിപൂരി? ന​ഗരത്തിലെ ഫുഡ് ഇൻസ്‌പെക്ടർമാർ കാണാതെ പോകുന്നത്

ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധു പോയി നോക്കിയപ്പോള്‍ യുവാവിനെ അബോധാവസ്ഥയില്‍ കാണുകയായിരുന്നു.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബുലന്ദ്ഷഹര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏഴ് പേരാണ് പാമ്പ് കടിയേറ്റ് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെഎഫ്‌സി ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന: പഴകിയ മാംസവും കരിഞ്ഞ എണ്ണയും കണ്ടെത്തി; സ്ഥാപനം പൂട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts