മൂന്നാം തരംഗം തള്ളി വിദ്യാഭ്യാസവകുപ്പ്; സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നു

ബെംഗളൂരു: കോവിഡ് മൂന്നാം തരംഗം തള്ളി വിദ്യാഭ്യാസവകുപ്പ്; സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നു. ഈ മാസം 23 മുതൽ ഒമ്പതാം ക്ലാസ് മുതൽ മുകളിലേക്കുള്ള വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസ് തുടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് വ്യക്തമാക്കി. കുട്ടികളിൽ കോവിഡ് വ്യാപനം വർധിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ സ്കൂൾ തുറക്കുന്നത് നീട്ടിവെച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

എന്നാൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും 23-ന് ക്ലാസുകൾ തുടങ്ങുന്നതിന് ഒരു തടസ്സങ്ങളുമില്ലെന്നും മന്ത്രി പറഞ്ഞു. ഒമ്പതാം ക്ലാസിന് താഴേയ്ക്കുള്ള വിദ്യാർഥികൾക്ക് ക്ലാസ് തുടങ്ങുന്നത് സംബന്ധിച്ച തീരുമാനം ഈ മാസം അവസാനത്തോടെയേ ഉണ്ടാകൂ.

  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം

ചെറിയ കുട്ടികളായതിനാൽ സാഹചര്യം നിരീക്ഷിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനത്തിലെത്തുക. സ്‌കൂൾ തുറക്കുന്നത് സുരക്ഷാ സംവിധാനങ്ങൾ പാലിച്ചായിരിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം സ്കൂൾ തുറക്കുന്നത് നീട്ടിവെക്കണമെന്ന് ഒരുവിഭാഗം രക്ഷിതാക്കളും ആരോഗ്യപ്രവർത്തരും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്നാംതരംഗ ഭീഷണി നിലനിൽക്കുന്നതിനാൽ സ്കൂൾ തുറക്കുന്നത് നീട്ടിവെക്കുകയും ഗ്രാമീണ മേഖലയിലെ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുള്ള സംവിധാനങ്ങളൊരുക്കുകയും വേണമെന്നാണ് ഇവരുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
[masterslider id="10"]

Related posts