നഗരത്തിൽ അരിവില കുതിച്ചുയരുന്നു

ബെംഗളൂരു: നഗരത്തിൽ മഴയ്ക്ക് പിന്നാലെ അരിവില കുതിച്ചുയരുന്നു. വിവിധ ഇനം അരികളുടെ വില കഴിഞ്ഞ ഒരു മാസത്തിനിടെ ചില്ലറ വിപണിയിൽ 10 മുതൽ 15 രൂപവരെയാണ് കൂടിയത്. മലയാളികൾ കൂടുതലായി ഉപയോഗിച്ച വടി മട്ട അരിയുടെ വില കിലോയ്ക്ക് 55– 60 രൂപയിലെത്തി. സോന മസൂരി അരിയുടെ വില 45–50 രൂപയിലെത്തി. 25 കിലോയുടെ ചാക്കിന്റെ വില 1300 രൂപ കടന്നു. ചില്ലറ വ്യാപാരികൾ വില ഉയരുന്നതോടെ സ്റ്റോക്കെടുക്കുന്നത് കുറച്ചു.

  ഓൺലൈൻ മരുന്ന് വിൽപ്പനയ്‌ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു

സംസ്ഥാനത്ത് നെൽകൃഷി കൂടുതലുള്ള ശിവമൊഗ്ഗ, കൊപ്പാൾ ജില്ലകളിൽ കനത്ത മഴയെ തുടർന്ന് കൃഷിനശിച്ചതും വില ഉയരാൻ കാരണമായി. പച്ചരി വില മൊത്തവിപണിയിൽ 45–50 രൂപയിലെത്തി. ബംഗ്ലദേശ്, ശ്രീലങ്ക, ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിച്ചതോടെ ആഭ്യന്തര വിപണിയിൽ അരി വരവ് കുറഞ്ഞതായി കർണാടക അഗ്രികൾച്ചർ പ്രൈസ് കമ്മിഷൻ മുൻ ചെയർപേഴ്സൻ ഹനുമനഗൗഡ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!
[masterslider id="10"]

Related posts