“എന്തിനും കരച്ചിൽ ശീലമാക്കരുത്,സ്വന്തമായി വിലകളയുന്ന ജന്മങ്ങൾ”കേരള സര്‍ക്കാരിന്റെ വ്യാപാര മേളയെ വിമര്‍ശിച്ച അന്‍വര്‍ മുത്ത്‌ ഇല്ലത്തിന് ഒരു മറുപടി.

അൻവർ മുത്ത്‌ഇല്ലത്തു എന്തിനാണ് ഇത്ര ആവേശഭരിതനായി എഴുതിയത് എന്ന്‌ മനസിലാകുന്നില്ല. ഇത് ഒരു സർക്കാർ പരിപാടി ആണ്.കേരളസർക്കാർ ഇങ്ങനെ ഒരു പരിപാടി നടത്തുമ്പോൾ അതിനു വേണ്ട പ്രചാരണം കൊടുക്കുന്നതിന് പകരം ഈ മേളയെ തകർക്കുവാൻ ബോധപൂർവം ശ്രമിക്കുകയാണ് എന്ന്‌ അദ്ദേഹത്തിൻെറ പ്രസ്താവനയിൽ നിന്നും മനസിലാകും. ഈ പ്രോഗ്രാം കാണുവാൻ ഈ വ്യക്തി അവിടെ വന്നോ എന്നു എനിക്ക് സംശയം ഉണ്ട് . കാരണം ഇതു വന്നു കണ്ടിരുന്നു എങ്കിൽ ഇദ്ദേഹം ഇങ്ങനെ എഴുതില്ല എന്നു അറിയാം.

ഇവിടെ സംഘടനകൾ പരിപാടി നടത്തുന്നു എന്നുള്ളതാണ് ഒരു പ്രശ്നം. അതിൽ എന്താണ് തെറ്റ് എന്നു മനസിലാകുന്നില്ല. ഞാൻ മനസിലാക്കിയിടത്തോളം കേരള സർക്കാർ എല്ലാ സംഘടനകൾക്കും പ്രോഗ്രാം നടത്തുവാൻ അവസരം കൊടുത്തിരുന്നു .പക്ഷെ അതിനു അവർ മാനദണ്ഡങ്ങളും വെച്ചിരുന്നു .അതിൻപ്രകാരം ഏതൊക്കെ സംഘടനകൾ മുമ്പോട്ടു വന്നിട്ടുണ്ടോ ,അവരെ സർക്കാർ ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരു പണിയുംചെയ്യാതെ ഞാനും സംഘടന നേതാവാണെന്ന് പറഞ്ഞു ചെന്നാൽ സർക്കാർ എന്നല്ല ,ഇവിടുത്തെ ഒരു മലയാളി പോലും അംഗീകരിക്കില്ല.പിന്നെ സർക്കാരിനെയും ഉദ്യോഗസ്ഥരെയും മറ്റു സംഘടനകളെയും കുറ്റം പറഞ്ഞു നടന്നിട്ടു കഥയില്ല .
ഈ പരിപാടി യുടെ നോട്ടീസിൽ വ്യക്തമായി ആരൊക്കെ പ്രോഗ്രാം അവതരിപ്പിക്കുന്നു എന്നുണ്ട്.
അതുകൊണ്ട് ഈ സംഘടനകൾ പ്രോഗ്രാമിന് വേണ്ട പ്രചാരണം കൊടുക്കുന്നതിൽ എന്താണ് തെറ്റ് ?

സംഘടനാ നേതാക്കൾ ഈ പ്രോഗ്രാം നടത്തിപ്പിന് കേരള സർക്കാരിനൊപ്പം നിന്നു പ്രവർത്തിക്കുന്നു. അത് തെറ്റാണോ ?? അതിനു അൻവർ മുത്തില്ലത്തു കരഞ്ഞിട്ടൊന്നും പ്രയോജനമില്ല .

അതുകൊണ്ട് ഈ പരിപാടി വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നവരെ കരിവാരി തേക്കുന്ന പ്രവണത നിർത്തണം.

ഇതു ബാംഗ്ലൂരിലെ എല്ലാ മലയാളികളുടെയും പരിപാടിയാണ്. അതു വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം എല്ലാ സംഘടനകൾക്കും എല്ലാ മലയാളികൾക്കും ഉണ്ട്. അതിനായി എല്ലാരും ഒരുമിച്ചു പ്രവർത്തിക്കുക.

?നല്ല ഒരു പ്രോഗ്രാമിനെ അനാരോഗ്യപരമായി വിമർശിച്ച് അതിനെ തകർക്കുവാൻ ശ്രമിക്കുന്ന ഇങ്ങനെ ഉള്ളവരെ മലയാളികളായ നമ്മൾ ഓരോരുത്തരും പുറംകാലുകൊണ്ടു തൊഴിച്ചകറ്റണം എന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.

അൻവർ എല്ലായിടത്തും ഒരുമ എന്ന സംഘടനയുടെ സ്റ്റേറ്റ് കണ്‍വീനര്‍  എന്നാണ് വച്ചിരിക്കുന്നത്. ഈ സംഘടന മറ്റു സംഘടനകളെ ഒരുമിച്ചു കൊണ്ടുവരാൻ എന്നു പറഞ്ഞു തുടങ്ങിയതാണ് എന്നാണ് അറിവ്. പക്ഷേ ഈ സംഘടന മറ്റു സംഘടനകളെ താരം താഴ്ത്തി കാണിക്കുന്ന രീതിയിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും ഈ പ്രസ്താവനയിൽ നിന്നും മനസിലാക്കാം. കേരള സർക്കാരിനെയും ഒരുമ എന്ന സംഘടന അപകീർത്തിപെടുത്തിയിരിക്കുകയാണ്.

? ഇനിയെങ്കിലും ഇങ്ങനെ ഉള്ള നല്ല പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കാൻ ശ്രമിക്കുക.

ഈ പ്രോഗ്രാമിന്റെ വിജയത്തിന് ഞാനുൾപ്പെടുന്ന കേരള സമാജം (റജി.) ബാംഗ്ലൂര്‍ (Kerala Samajam (R)Bangalore) ൻെറ പ്രവർത്തനവും ദീപ്തി വെൽഫയർ അസോസിയേഷന്റെ പ്രവർത്തനവും അഭിനന്ദനം അർഹിക്കുന്നതാണ്.

(കേരള സമാജം പീനിയ സോണി ന്റെ കണ്‍വീനര്‍ ആണ് ലേഖകന്‍-ഈ ലേഖനം പൂർണമായും ലേഖകന്റേത് ആണ്, BengaluruVaartha.Com അത് പ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്യുന്നത്)

ബാംഗ്ലൂരില്‍ നടക്കുന്ന വ്യാപാരമേള യെ വിമര്‍ശിച്ചുകൊണ്ട് ശ്രീ അന്‍വര്‍ മുത്ത്‌ ഇല്ലത്ത് എഴുതിയ ലേഖനം ഇവിടെ വായിക്കാം.

സർക്കാർ മേളകൾ ഉദ്യോഗസ്ഥരുടെ “കറവപ്പശുക്കൾ “

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us