കോവിഡ് നിരക്ക് ഉയരുന്നു;അന്തർജില്ലാ ചെക്‌പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കി

മൈസൂർ; കോവിഡ് നിരക്ക് ഉയരുന്നു, കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ അന്തർജില്ലാ ചെക്‌പോസ്റ്റുകളിൽ നിരീക്ഷണം വീണ്ടും സജീവമായി. ചാമരാജനഗർ ജില്ലയിലേക്കുകടക്കുന്ന ചെക് പോസ്റ്റുകളിലാണ് യാത്രക്കാർക്ക് നിരീക്ഷണമേർപ്പെടുത്തിയത്.

ചെക് പോസ്റ്റുകളിലെത്തുന്ന യാത്രക്കാരുടെ ആരോഗ്യനില പരിശോധിക്കുന്നതും പുനരാരംഭിച്ചു.

ഇതുവരെ കാര്യമായി കോവിഡിന് പിടികൊടുക്കാതെ നിന്ന ജില്ലയിൽ ഇപ്പോൾ രോഗികളുടെ എണ്ണം കൂടിവരികയാണ്.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

ഇത് കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ. ടൗണുകളിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനം വൈകീട്ട് നാല് മണിവരെ മാത്രമാക്കി. ടി. നരസിപൂരിലും ഹനുസൂരിലും വൈകീട്ട് മൂന്ന് മണിവരെ മാത്രം കടകൾ തുറന്നാൽ മതിയെന്ന് മതിയെന്ന് കച്ചവടക്കാർ തീരുമാനമെടുത്തിട്ടുണ്ട്.

കൂടാതെ മൈസൂരുവിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ പ്രധാന മാർക്കറ്റുകൾ നാല് ദിവസം അടച്ചിട്ടതിനുശേഷം കഴിഞ്ഞ ദിവസം വീണ്ടും തുറന്നു.

കൂടാതെ അണുനശീകരണം നടത്തിയ ശേഷമാണ് മാർക്കറ്റുകൾ തുറന്നത്. എന്നാൽ മാർക്കറ്റുകൾ പുനരാരംഭിച്ചപ്പോൾ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്
[masterslider id="10"]

Related posts