കണ്ണൂരിലേക്കുൾപ്പെടെ പ്രത്യേക സർവീസിനൊരുങ്ങി ദക്ഷിണ-പശ്ചിമ റെയിൽവേ റെയിൽവേ ബോർഡിന് നിർദേശം നൽകി

ബെം​ഗളുരു: പ്രത്യേക തീവണ്ടികൾ സർവ്വീസ് നടത്താൻ ഒരുങ്ങുന്നു, :കേരളത്തിൽ കണ്ണൂരിലേക്കുൾപ്പെടെ പ്രത്യേക തീവണ്ടികൾ സർവീസ് നടത്താനൊരുങ്ങി ദക്ഷിണ-പശ്ചിമ റെയിൽവേ.

എട്ടുസ്ഥലങ്ങളിലേക്കു തീവണ്ടികൾ സർവീസ് നടത്തുന്നതിനുള്ള നിർദേശം റെയിൽവേ ബോർഡിന് സമർപ്പിച്ചു.

കൂടാതെ ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് ആഴ്ചയിൽ നാലുദിവസം മംഗളൂരുവഴി പ്രത്യേക സർവീസുകൾ (16511/16512) നടത്തുന്നതിന് നിർദേശം സമർപ്പിച്ചിട്ടുണ്ട്.

അതായത്, ബെംഗളൂരുവിൽനിന്ന് രാത്രി 7.15-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.10-ന് കണ്ണൂരിലെത്തുകയും തിരിച്ച് വൈകീട്ട് അഞ്ചിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.20-ന് ബെംഗളൂരുവിലെത്തുകയുംചെയ്യുന്നവിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

  മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി റെയ്ഡ്; എക്സാലോജിക് കേസിൽ ബെം​ഗളൂരുവിലേക്കും അടക്കം 12 ഇടത്ത് പരിശോധന വ്യാപിപ്പിക്കുന്നു

ഇത്തരത്തിൽ കെ.എസ്.ആർ. ബെംഗളൂരു സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന തീവണ്ടിക്ക് യശ്വന്തപുര, കുനിഗൽ, ബി.ജി. നഗർ, ശ്രാവണബെലഗോള, ചന്നരായപട്ടണ, ഹാസൻ, സക്ലേശ്പുർ, സുബ്രഹ്മണ്യറോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. കണ്ണൂരിലേക്ക് മറ്റൊരു തീവണ്ടിയും (16518) മൈസൂരു വഴിയുണ്ടാകും.

കൂടാതെ ലോക്ഡൗൺ ഏർപ്പെടുത്തിയതിനുശേഷം ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ഒരു ശ്രമിക് തീവണ്ടിമാത്രമേ സർവീസ് നടത്തിയിരുന്നുള്ളൂ.

മറ്റുസംസ്ഥാനങ്ങളിലേക്ക് തീവണ്ടികൾ സർവീസ് നടത്തിയെങ്കിലും മറ്റുസംസ്ഥാനങ്ങളിലേക്ക് തീവണ്ടികൾ സർവീസ് നടത്തിയെങ്കിലും കേരളത്തിലേക്കു കൂടുതൽ സർവീസ് നടത്താൻ റെയിൽവേ ഇതുവരെ തയ്യാറായിരുന്നില്ല എന്നതാണ് കാരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചേക്കും; ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം
[masterslider id="10"]

Related posts