ആട്ടിടയന് കോവിഡ്;50 ആടുകളെ പരിശോധന വിധേയമാക്കി.

ബെം​ഗളുരു; ആശങ്ക പരത്തി ആട്ടിടയന് കോവിഡ്, ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നിരീക്ഷണത്തിലായ 50- ഓളം ആടുകളുടെ സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് സാംപിൾ ശേഖരിച്ചത്. ബെം​ഗളുരുവിൽ തുമകൂരുവിലാണ് ചെമ്മരിയാടുകളെയും ആടുകളെയും മേയ്ക്കുന്ന ആൾക്ക് കോവിഡ് സ്ഥിരീകരിച്ചത്, പ്ര​ദേശവാസികളിലടക്കം ആശങ്ക പരത്താൻ ഇതിടയാക്കി. കൂടാതെ ആടുകളെ പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താനും ആടുകളെ പരിശോധിക്കാനും ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ.സി. മധുസ്വാമി ഡെപ്യൂട്ടി കമ്മിഷണറോട് നിർദേശിച്ചിരുന്നു.

Read More

മേൽപ്പാലത്തിന് വീർ സവർക്കറിൻ്റെ പേര് നൽകുന്ന പ്രമേയം അംഗീകരിച്ച് ബി.ബി.എം.പി.

ബെംഗളുരു : യെലഹങ്കയിലെ പുതിയ മേൽപാലത്തിനു വീർസവർക്കറുടെ പേരു നൽകണമെന്ന ആവശ്യം പ്രമേയത്തിലൂടെ അംഗീകരിച്ച് ബിബിഎംപി. അന്തിമ അനുമതിക്കായികൗൺസിൽ നിർദേശം സർക്കാരിനു സമർപ്പിച്ചു. പാലത്തിനു സവർക്കറുടെ പേരു നൽകുന്നത് എതിർത്ത് കോൺഗ്രസ്, ദൾനേതാക്കളും കന്നഡ അനുകൂല സംഘടനകളും രംഗത്തെത്തിയതിനെ തുടർന്നു നേരത്തെ ഉദ്ഘാടനം മാറ്റിവച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച മലയാളി സന്ദീപ് ഉണ്ണികൃഷ്ണന്റെ പേരിലുള്ള റോഡിനെയും വിദ്യാരണ്യപുരയെയും ബന്ധിപ്പിച്ച് ന്യൂ യെലഹങ്ക ടൗണിൽ നിർ മിച്ച 400 മീറ്റർ മേൽപാലമാണ് വിവാദത്തിലായത്. രാജ്യത്തിനു വേണ്ടി പ്രവർത്തിച്ച, കർണാടകയിൽ നിന്നുള്ളവരുടെ പേര് വേണം മേൽ പാലത്തിനു…

Read More

24 മണിക്കൂറില്‍ 19 മരണം;1500 കടന്ന് റെക്കോര്‍ഡ്‌ തിരുത്തി കര്‍ണാടകയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം;ബെം​ഗളുരു നഗര ജില്ലയില്‍ മാത്രം 889.

ബെം​ഗളുരു : കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു.ഇന്ന് വൈകുന്നേരം 5 മണിക്ക് സര്‍ക്കാര്‍ പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് 19 മരണം. ബെം​ഗളുരു നഗര ജില്ലയില്‍ ഇന്ന് 3 പേര്‍ മരിച്ചു,ദക്ഷിണ കന്നഡ 3,ഗദഗ് 1,മൈസുരു 1,ബെലഗാവി 1,ബെല്ലാരി 3,തുമക്കുരു 1 ,കലബുരഗി 1,ഹസന്‍ 1 എന്നിങ്ങനെയാണ് ഇന്ന് ജില്ല തിരിച്ചുള്ള മരണ നിരക്ക്. ആകെ മരണം 272 ആയി. ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 1502 പേര്‍ക്കാണ്,ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 18016 ആയി.9406 പേര്‍ വിവിധ…

Read More

കണ്ണൂരിലേക്കുൾപ്പെടെ പ്രത്യേക സർവീസിനൊരുങ്ങി ദക്ഷിണ-പശ്ചിമ റെയിൽവേ റെയിൽവേ ബോർഡിന് നിർദേശം നൽകി

ബെം​ഗളുരു: പ്രത്യേക തീവണ്ടികൾ സർവ്വീസ് നടത്താൻ ഒരുങ്ങുന്നു, :കേരളത്തിൽ കണ്ണൂരിലേക്കുൾപ്പെടെ പ്രത്യേക തീവണ്ടികൾ സർവീസ് നടത്താനൊരുങ്ങി ദക്ഷിണ-പശ്ചിമ റെയിൽവേ. എട്ടുസ്ഥലങ്ങളിലേക്കു തീവണ്ടികൾ സർവീസ് നടത്തുന്നതിനുള്ള നിർദേശം റെയിൽവേ ബോർഡിന് സമർപ്പിച്ചു. കൂടാതെ ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് ആഴ്ചയിൽ നാലുദിവസം മംഗളൂരുവഴി പ്രത്യേക സർവീസുകൾ (16511/16512) നടത്തുന്നതിന് നിർദേശം സമർപ്പിച്ചിട്ടുണ്ട്. അതായത്, ബെംഗളൂരുവിൽനിന്ന് രാത്രി 7.15-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.10-ന് കണ്ണൂരിലെത്തുകയും തിരിച്ച് വൈകീട്ട് അഞ്ചിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.20-ന് ബെംഗളൂരുവിലെത്തുകയുംചെയ്യുന്നവിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ കെ.എസ്.ആർ. ബെംഗളൂരു സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന തീവണ്ടിക്ക്…

Read More

കോവിഡ് നിരക്ക് ഉയരുന്നു;അന്തർജില്ലാ ചെക്‌പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കി

മൈസൂർ; കോവിഡ് നിരക്ക് ഉയരുന്നു, കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ അന്തർജില്ലാ ചെക്‌പോസ്റ്റുകളിൽ നിരീക്ഷണം വീണ്ടും സജീവമായി. ചാമരാജനഗർ ജില്ലയിലേക്കുകടക്കുന്ന ചെക് പോസ്റ്റുകളിലാണ് യാത്രക്കാർക്ക് നിരീക്ഷണമേർപ്പെടുത്തിയത്. ചെക് പോസ്റ്റുകളിലെത്തുന്ന യാത്രക്കാരുടെ ആരോഗ്യനില പരിശോധിക്കുന്നതും പുനരാരംഭിച്ചു. ഇതുവരെ കാര്യമായി കോവിഡിന് പിടികൊടുക്കാതെ നിന്ന ജില്ലയിൽ ഇപ്പോൾ രോഗികളുടെ എണ്ണം കൂടിവരികയാണ്. ഇത് കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ. ടൗണുകളിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനം വൈകീട്ട് നാല് മണിവരെ മാത്രമാക്കി. ടി. നരസിപൂരിലും ഹനുസൂരിലും വൈകീട്ട് മൂന്ന് മണിവരെ മാത്രം കടകൾ തുറന്നാൽ മതിയെന്ന് മതിയെന്ന് കച്ചവടക്കാർ തീരുമാനമെടുത്തിട്ടുണ്ട്. കൂടാതെ മൈസൂരുവിൽ…

Read More

കോവിഡ്-19 ബാധിച്ച് രക്ഷിതാക്കൾ ആശുപത്രിയിലാകുമ്പോൾ കുട്ടികളെ നോക്കാൻ വിസമ്മതിച്ച് ബന്ധുക്കളും പരിചയക്കാരും!

ബെംഗളൂരു: കഴിഞ്ഞദിവസം ബെംഗളൂരു സൗത്തിൽ കോവിഡ് പോസിറ്റീവായ മാതാപിതാക്കളുടെ രണ്ടു മക്കളെ ബന്ധുക്കൾ നോക്കാൻ വിസമ്മതിച്ചതിനാൽ കുട്ടികൾ വീട്ടിൽ തനിച്ചു താമസിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. കോവിഡ് ഭീതിമൂലം കുട്ടികളുടെ കാര്യങ്ങൾ നോക്കാൻ ബന്ധുക്കളും പരിചയക്കാരും തയ്യാറാകാത്തതാണു കാരണം. രക്ഷിതാക്കൾക്ക് കോവിഡ് ബാധിച്ചാൽ മിക്ക കുട്ടികളുടെയും അവസ്ഥ ഇതുപോലെതന്നെയാണ്. ചെറിയ കുട്ടികളുടെ അവസ്ഥയാണ് കൂടുതൽ ദുരിതമാകുന്നത്. രക്ഷിതാക്കൾക്ക് കോവിഡ് ബാധിച്ചാൽ മക്കൾക്കും രോഗസാധ്യതയുണ്ടെന്നതാണ് കുട്ടികളെ നോക്കാൻ വിസമ്മതിക്കുന്നവർ പറയുന്നത്. നോക്കാൻ ആളില്ലാത്തതിനാൽ ചില രക്ഷിതാക്കൾ കുട്ടികളെ ബാലമന്ദിരത്തിലേക്ക് അയക്കാൻ നിർബന്ധിതരായിട്ടുണ്ട്. മക്കളുടെ അരക്ഷിതാവസ്ഥയോർത്ത് ആശങ്കയിലാണ് കോവിഡ്…

Read More

തിങ്കളാഴ്ച മുതൽ നഗരത്തിൽ ലോക്ക് ഡൗൺ ഉണ്ടോ? മന്ത്രി പറഞ്ഞത് എന്ത് ? മാധ്യമങ്ങള്‍ പറയുന്നത് എന്ത് ? സത്യമെന്ത് ?

ബെംഗളൂരു :അടുത്ത തിങ്കളാഴ്ച മുതല്‍ നഗരത്തില്‍ ലോക്ക് ഡൌണ്‍ ഉണ്ടോ കുറച്ചു ദിവസമായി ഞങ്ങള്‍ക്ക് ലഭിക്കുന്ന ഫോണ്‍ /വാട്സ് ആപ് സന്ദേശങ്ങളില്‍ മുഖ്യമായും ഉള്ളത് ഈ ചോദ്യമാണ്.നഗരത്തില്‍ നിന്ന് മാത്രമല്ല നാട്ടില്‍ നിന്ന് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവരും അവരുടെ ബന്ധുക്കളും വരെ ഞങ്ങളെ ബന്ധപ്പെടുന്നുണ്ട്.ഇതുമായിബന്ധപ്പെട്ട് ഉള്ള നിജ സ്ഥിതിഅറിയിക്കാനുള്ള ഒരു ശ്രമമാണ് ഈ വാര്‍ത്തയിലൂടെ നടത്തുന്നത്. നഗരത്തില്‍ കഴിഞ്ഞ ഒരാഴ്ച കൊവിദ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതോടെ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കണം എന്നാ ആവശ്യം എല്ലാ തലത്തില്‍ നിന്നും ഉയരുന്നുണ്ട് എന്നത് ഒരു സത്യമാണ്,പ്രതിപക്ഷത്തുള്ള…

Read More

ഡി.കെ.ശിവകുമാര്‍ ഇന്ന് പി.സി.സി.അധ്യക്ഷനായി സത്യപ്രതിജ്ഞ ചെയ്യും;ഒരുക്കിയിരിക്കുന്നത് വിപുലമായ സംവിധാനങ്ങള്‍.

ബെംഗളൂരു : കര്‍ണാടകയിലെ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഡി.കെ.ശിവകുമാര്‍ ഇന്ന് പി സി സി അധ്യക്ഷനായി സത്യാപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അദ്ധേഹത്തെ അധ്യക്ഷനായി എ.ഐ.സി.സി നിയമിച്ചിരുന്നു എങ്കിലും സത്യാ പ്രതിജ്ഞ ചടങ്ങ് ഇതുവരെ നടത്തിയിരുന്നില്ല. കൊറോണ രോഗ ഭീതി നില നില്‍ക്കുന്നതിനാല്‍ കുറച്ചു ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ചടങ്ങ് നടത്തുന്നത്,പുതിയ കോണ്‍ഗ്രസ്‌ ഓഫീസ്സില്‍ പ്രത്യേക ക്ഷണം ലഭിച്ച 150 പേര്‍ക്ക് മാത്രമാണ് അനുമതി ഉള്ളത്. അതെ സമയം വിപുലമായ സംവിധാനങ്ങള്‍ ആണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി ഒരുക്കിയിരിക്കുന്നത്,8 സൂം അക്കൗണ്ട്‌ കളിലൂടെ…

Read More

കോവിഡ് ചുമതലയുള്ള മന്ത്രി ക്വാറൻറീനിൽ;മുഖ്യമന്ത്രിയെയും പരിശോധനക്ക് വിധേയമാക്കും.

quarantine

ബെംഗളുരു : കോവിഡ് പ്രതിരോധ ചുമതലയുള്ള റവന്യുമന്ത്രി ആർ.അശോക സമ്പർക്ക രഹിത നിരീക്ഷണത്തിലായി. മന്ത്രിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന വിക്ടോറിയ ആശുപത്രയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഈ നടപടി മന്ത്രിയുടെ ക്വാറന്റീനിൽ പഴ്സനൽ സ്റ്റാഫിലുള്ളവരും ക്വാറൻ്റീറീനിലാണ്. വിക്ടോറിയ ആശുപത്രി സന്ദർശിച്ചതിന് ശേഷം റവന്യൂ മന്ത്രി മുഖ്യമന്ത്രി യെഡിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ സ്രവസാംപിളും പരിശോധനയ്ക്ക് അയച്ചു. മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ: സുധാകറിൻ്റെ അടുത്ത ബന്ധുക്കൾക്ക് രോഗം സ്ഥിരീകരിക്കുകയും മന്ത്രി നിരീക്ഷണത്തിലാവുകയും ചെയ്തതിനാലാണ് കോവിഡ് പ്രതിരോധ ചുമതല റവന്യൂ മന്ത്രിയും മുഖ്യമന്ത്രിയുടെ വിശ്വസ്ഥനും മുൻ…

Read More

ഞായറാഴ്ചയിലെ സമ്പൂർണ അടച്ചിടൽ ആഗസ്റ്റ് 2 വരെ തുടരും; നിർദ്ദേശങ്ങൾ ഇവയാണ്.

ബെംഗളൂരു : ജൂലൈ 5 മുതൽ ആഗസ്റ്റ് 2 വരെ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ. നേരത്തെ തീരുമാനിച്ച വിവാഹ ചടങ്ങുകൾ പരമാവധി 50 പേരെ ഉൾപ്പെടുത്തി നടത്താം. എന്നാൽ കണ്ടെയിൻമെൻ്റ് സോണുകളിൽ അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് ചീഫ് സെക്രട്ടറി ടി.എം.വിജയഭാസ്കർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നിർദ്ദേശങ്ങൾ ഇവയാണ്: രാത്രി 8 മുതൽ രാവിലെ 5 വരെ നിലനിൽക്കുന്ന നിരോധനാജ്ഞ കർശനമായി പാലിക്കണം. വ്യാവസായിക യൂണിറ്റുകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും അവശ്യ സേവനങ്ങൾക്കും ചരക്കു നീക്കത്തിനും ഇളവുണ്ട്. 10 വയസിന്…

Read More
Click Here to Follow Us