ബെംഗളൂരു : ജൂലൈ 5 മുതൽ ആഗസ്റ്റ് 2 വരെ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ.
നേരത്തെ തീരുമാനിച്ച വിവാഹ ചടങ്ങുകൾ പരമാവധി 50 പേരെ ഉൾപ്പെടുത്തി നടത്താം.
എന്നാൽ കണ്ടെയിൻമെൻ്റ് സോണുകളിൽ അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് ചീഫ് സെക്രട്ടറി ടി.എം.വിജയഭാസ്കർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
നിർദ്ദേശങ്ങൾ ഇവയാണ്:
- രാത്രി 8 മുതൽ രാവിലെ 5 വരെ നിലനിൽക്കുന്ന നിരോധനാജ്ഞ കർശനമായി പാലിക്കണം.
- വ്യാവസായിക യൂണിറ്റുകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും അവശ്യ സേവനങ്ങൾക്കും ചരക്കു നീക്കത്തിനും ഇളവുണ്ട്.
- 10 വയസിന് താഴെയുള്ളവരും 65 വയസിന് മുകളിലുള്ളവരും ഗർഭിണികളും ചികിൽസാ ആവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്.
- ട്രെയിൻ, ബസ്, വിമാനയാത്രക്കാർ രാത്രി ഇറങ്ങിയതിന് ശേഷം താമസസ്ഥലങ്ങളിലേക്ക് പോകുന്നതിന് കഴിയും എന്നാൽ തെളിവിനായി ടിക്കറ്റ് കരുതണം.
- അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ടവ ഒഴികെയുള്ള സർക്കാർ, കോർപറേഷൻ, ബോർഡ് ഓഫീസുകൾക്ക് ജൂലൈ 10 മുതൽ ആഗസ്റ്റ് രണ്ടാം വാരം വരെ എല്ലാ ശനിയാഴ്ചയും അവധിയായിരിക്കും.
- സ്കൂളുകൾ കോളേജുകൾ മറ്റ് വിദ്യാഭാസ സ്ഥാപനങ്ങൾ എന്നിവ ജൂലൈ 31 വരെ അടഞ്ഞു കിടക്കും.
- കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് കീഴിലുള്ള പരിശീലന സ്ഥാപനങ്ങൾക്ക് 15 മുതൽ തുറന്ന് പ്രവർത്തിക്കാം.
- സിനിമാ തീയേറ്റർ, ജിമ്മുകൾ, നീന്തൽകുളങ്ങൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, സ്പോർട്സ് കോംപ്ലക്സുകൾ, സാംസ്കാരിക-മത ചടങ്ങുകൾ എന്നിവക്ക് 31 വരെ വിലക്കുണ്ട്.
- നമ്മ മെട്രോയും, രാജ്യാന്തര വിമാന സർവീസും 31 ശേഷം മാത്രം.