ബെംഗളുരു;പുതിയ കോവിഡ് കേന്ദ്രങ്ങളോട് മുഖം തിരിച്ച് പ്രദേശവാസികൾ, കനകപുര റോഡിലെ ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ ഒരുഭാഗം കോവിഡ് കെയർ കേന്ദ്രമാക്കാനുള്ള നീക്കത്തോടും എതിർപ്പുയർന്നു. ഇങ്ങനെ എതിർപ്പുയരുന്നത്, കോവിഡ് രോഗികളെ പ്രവേശിപ്പിക്കാൻ ദിവസേന 500 കിടക്കകൾ ഒരുക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാവുകയാണ്. പ്രകടമായ ലക്ഷണങ്ങളില്ലാത്തവർക്കായാണ് കോവിഡ് കെയർ കേന്ദ്രങ്ങളൊരുക്കുന്നത്.
ആരോഗ്യപ്രവർത്തകർക്ക് വെല്ലുവിളി ഉയർത്തി കോവിഡ് രോഗികളിൽ 80 ശതമാനവും ലക്ഷണങ്ങളില്ലാത്തവരായിരുന്നുവെന്ന് കുടുംബാരോഗ്യ ക്ഷേമവകുപ്പ് ഡയറക്ടർ ഡോ. ഓംപ്രകാശ് പാട്ടീൽ വ്യക്തമാക്കിയിരുന്നു.
കോവിഡ് കെയർ കേന്ദ്രങ്ങളിൽ രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങളില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്. ചൂടുവെള്ളം ലഭിക്കുന്നില്ലെന്നതുൾപ്പെടെയുള്ള പരാതികളാണ് രോഗികൾ ഉന്നയിക്കുന്നത്.
ബെംഗളുരു നഗരത്തിലെ ഒരു കോവിഡ് കെയർ കേന്ദ്രത്തിൽ ചൂടുവെള്ളം കിട്ടുന്നില്ലെന്ന് കോവിഡ് സ്ഥിരീകരിച്ച മലയാളിയുടെ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു.
കൂടാതെ തണുത്തവെള്ളം കുടിക്കുന്നതു കൊണ്ട് തൊണ്ടവേദന കൂടുന്നതായി ഇയാൾ പറയുന്നുണ്ട്. അതുപോലെതന്നെ കോവിഡ് പരിശോധനാഫലം കാത്ത് കോവിഡ് വാർഡിൽ നിരീക്ഷണത്തിൽ കഴിയേണ്ടി വരുന്നത് ആശങ്കകൾക്കിടയാക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.