മേൽപ്പാലത്തിന് വീർ സവർക്കറിൻ്റെ പേര് നൽകുന്ന പ്രമേയം അംഗീകരിച്ച് ബി.ബി.എം.പി.

ബെംഗളുരു : യെലഹങ്കയിലെ പുതിയ മേൽപാലത്തിനു വീർസവർക്കറുടെ പേരു നൽകണമെന്ന ആവശ്യം പ്രമേയത്തിലൂടെ അംഗീകരിച്ച് ബിബിഎംപി.

അന്തിമ അനുമതിക്കായികൗൺസിൽ നിർദേശം സർക്കാരിനു സമർപ്പിച്ചു.

പാലത്തിനു സവർക്കറുടെ പേരു നൽകുന്നത് എതിർത്ത് കോൺഗ്രസ്, ദൾനേതാക്കളും കന്നഡ അനുകൂല സംഘടനകളും രംഗത്തെത്തിയതിനെ തുടർന്നു നേരത്തെ ഉദ്ഘാടനം മാറ്റിവച്ചിരുന്നു.

മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച മലയാളി സന്ദീപ് ഉണ്ണികൃഷ്ണന്റെ പേരിലുള്ള റോഡിനെയും വിദ്യാരണ്യപുരയെയും ബന്ധിപ്പിച്ച് ന്യൂ യെലഹങ്ക ടൗണിൽ നിർ
മിച്ച 400 മീറ്റർ മേൽപാലമാണ് വിവാദത്തിലായത്.

  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം

രാജ്യത്തിനു വേണ്ടി പ്രവർത്തിച്ച, കർണാടകയിൽ നിന്നുള്ളവരുടെ പേര് വേണം മേൽ പാലത്തിനു നൽകാനെന്നാണ് കോൺഗ്രസിന്റെയും ദളിന്റെയും കന്നഡ സംഘടനകളുടെയും ആവശ്യം.

എന്നാൽ, ജനങ്ങൾക്കു കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന കന്റീനിനു കോൺഗ്രസ് ഇന്ദിരാഗാന്ധിയുടെ പേര് നൽകിയതു ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി ഇതിനെ പ്രതിരോധിച്ചത്.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

34 കോടി രൂപ ചെലവിലാണ് 400 മീറ്റർ മേൽപാലം പൂർത്തിയാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts