ഡി.കെ.ശിവകുമാര്‍ ഇന്ന് പി.സി.സി.അധ്യക്ഷനായി സത്യപ്രതിജ്ഞ ചെയ്യും;ഒരുക്കിയിരിക്കുന്നത് വിപുലമായ സംവിധാനങ്ങള്‍.

ബെംഗളൂരു : കര്‍ണാടകയിലെ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഡി.കെ.ശിവകുമാര്‍ ഇന്ന് പി സി സി അധ്യക്ഷനായി സത്യാപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അദ്ധേഹത്തെ അധ്യക്ഷനായി എ.ഐ.സി.സി നിയമിച്ചിരുന്നു എങ്കിലും സത്യാ പ്രതിജ്ഞ ചടങ്ങ് ഇതുവരെ നടത്തിയിരുന്നില്ല.

കൊറോണ രോഗ ഭീതി നില നില്‍ക്കുന്നതിനാല്‍ കുറച്ചു ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ചടങ്ങ് നടത്തുന്നത്,പുതിയ കോണ്‍ഗ്രസ്‌ ഓഫീസ്സില്‍ പ്രത്യേക ക്ഷണം ലഭിച്ച 150 പേര്‍ക്ക് മാത്രമാണ് അനുമതി ഉള്ളത്.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

അതെ സമയം വിപുലമായ സംവിധാനങ്ങള്‍ ആണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി ഒരുക്കിയിരിക്കുന്നത്,8 സൂം അക്കൗണ്ട്‌ കളിലൂടെ സംസ്ഥാനത്തെ  7800 സ്ഥലങ്ങളില്‍ സത്യപ്രതിജ്ഞയുടെ തല്‍സമയ സംപ്രേക്ഷണം ഉണ്ടാവും,പാര്‍ട്ടിയുടെ യു ട്യൂബ് ഫേസ്ബുക്ക്‌ പേജുകളിലും ചാനലുകളിലൂടെയും ലൈവ് ഉണ്ടാവും.

നിരവധി പ്രാവശ്യം സത്യാ പ്രതിജ്ഞ ചടങ്ങ് നടത്താന്‍ അനുമതി ചോദിച്ചിട്ടും സര്‍ക്കാര്‍ നിരസിച്ചതായി മുന്‍പ് ശിവകുമാര്‍ പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
[masterslider id="10"]

Related posts