തിങ്കളാഴ്ച മുതൽ നഗരത്തിൽ ലോക്ക് ഡൗൺ ഉണ്ടോ? മന്ത്രി പറഞ്ഞത് എന്ത് ? മാധ്യമങ്ങള്‍ പറയുന്നത് എന്ത് ? സത്യമെന്ത് ?

ബെംഗളൂരു :അടുത്ത തിങ്കളാഴ്ച മുതല്‍ നഗരത്തില്‍ ലോക്ക് ഡൌണ്‍ ഉണ്ടോ കുറച്ചു ദിവസമായി ഞങ്ങള്‍ക്ക് ലഭിക്കുന്ന ഫോണ്‍ /വാട്സ് ആപ് സന്ദേശങ്ങളില്‍ മുഖ്യമായും ഉള്ളത് ഈ ചോദ്യമാണ്.നഗരത്തില്‍ നിന്ന് മാത്രമല്ല നാട്ടില്‍ നിന്ന് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവരും അവരുടെ ബന്ധുക്കളും വരെ ഞങ്ങളെ ബന്ധപ്പെടുന്നുണ്ട്.ഇതുമായിബന്ധപ്പെട്ട് ഉള്ള നിജ സ്ഥിതിഅറിയിക്കാനുള്ള ഒരു ശ്രമമാണ് ഈ വാര്‍ത്തയിലൂടെ നടത്തുന്നത്.

നഗരത്തില്‍ കഴിഞ്ഞ ഒരാഴ്ച കൊവിദ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതോടെ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കണം എന്നാ ആവശ്യം എല്ലാ തലത്തില്‍ നിന്നും ഉയരുന്നുണ്ട് എന്നത് ഒരു സത്യമാണ്,പ്രതിപക്ഷത്തുള്ള നേതാക്കളായ സിധരമായ്യ ,എച്ച്.ഡി.കുമാരസ്വാമി എന്നിവര്‍ അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു കഴിഞ്ഞു.

അതെ സമയം നഗരത്തിലെ പല പ്രാദേശിക മാധ്യമങ്ങളും അഞ്ചാം തീയതിക്ക് ശേഷം ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കും എന്നും പ്രഖ്യാപിക്കാന്‍ സാധ്യത ഉണ്ട് എന്നു മന്ത്രി അറിയിച്ചു എന്നും മറ്റും വാര്‍ത്തകള്‍ നല്‍കുന്നുണ്ട്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും ഔദ്യോഗിക അറിയിപ്പ് വരുന്നതിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു,എന്നാല്‍ അങ്ങനെ ഒരു സംഭവം ഇതുവരെ വന്നിട്ടില്ല.

പിന്നെ ഇവിടുത്തെ പ്രാദേശിക മാധ്യമങ്ങളും ചില ഓണ്‍ ലൈന്‍ പത്രങ്ങളും പുറത്ത് വിട്ട വാര്‍ത്തകളുടെ ഉത്ഭവ കേന്ദ്രം എന്നത് 4 ദിവസം മുന്‍പ് കൊവിഡിന്റെ ചുമതലയുള്ള മന്ത്രി ആര്‍ അശോകയുമായി പത്രക്കാര്‍ നടത്തിയ ആശയ വിനിമയം ആണ്.അതില്‍ അദ്ദേഹം പറയുന്നതിത് ഇങ്ങനെ ആണ്.

“ദിവസവും മുഖ്യമന്ത്രിയുടെ വീട്ടില്‍ അഭ്യന്തരമന്ത്രി ബസവ രാജ് ബോമൈ അടക്കം മീറ്റിംഗ് നടക്കുന്നുണ്ട്,ദിവസവും ഉണ്ട്,ബിസിനസ്സും നടക്കണം …ജീവന്‍ രക്ഷിക്കുന്നത് ആണ് മുഖ്യം ,അതെ സമയം കാര്യങ്ങളും നടക്കണം …കട്ട് ഡൌണ്‍ ചെയ്യണം ,ഈ കൊറോണ പരക്കുന്നതിന്റെ സ്പീഡിന് ഒരു ബ്രേക്ക്‌ ഇടേണ്ടത് ആവശ്യമാണ്,ആ ബ്രേക്ക്‌ ചെയ്‌താല്‍ മാത്രമേ ഇതിനെ തടയാന്‍ സാധിക്കുകയുള്ളൂ ,ആ ബ്രേക്ക്‌ ഇടുന്നത് എപ്പോള്‍, എങ്ങിനെ, എന്ന് ,ഏതു രീതിയില്‍ വേണം, അതിനുള്ള തയ്യാറെടുപ്പ് എന്താണ് ,എന്നുള്ള കാര്യങ്ങള്‍ നമ്മുടെ മുഖ്യമന്ത്രിയുടെ പരിഗണനയില്‍ ഉള്ള വിഷയങ്ങള്‍ ആണ്….പിന്നെ എസ് എസ് എല്‍ സി പരീക്ഷ ഉണ്ട്,ലക്ഷക്കണക്കിന്‌ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നമാണ് ..അപ്പോള്‍ അത് കഴിഞ്ഞിട്ട് ,ഒന്നിച്ചു ഇരുന്നിട്ട് തീരുമാനം എടുക്കാം ..ഈ സ്പീഡ് കുറക്കാന്‍ ബെംഗളൂരു കര്‍ണാടക എന്ത് തീരുമാനം ആണ് എടുക്കാനുള്ളത് എന്ന് തീരുമാനിക്കാം”

ഇതാണ് മന്ത്രി ആര്‍ അശോക്‌ പറഞ്ഞത്,അത് പ്രകാരം ലോക്ക് ഡൌണ്‍ ഉണ്ടാകുമെന്ന് ഉറപ്പു ഒന്നും നല്‍കുന്നില്ല.എന്നാല്‍ എസ്.എസ്.എല്‍.സി പരീക്ഷക്ക്‌ ശേഷം എന്ത് തീരുമാനങ്ങള്‍ ആണ് എടുക്കുന്നത് എന്നാ കാര്യത്തില്‍ ഇന്ന് വ്യക്തത ഇല്ല.

വീഡിയോ താഴെ ചേര്‍ക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us