കോവിഡ്-19 ബാധിച്ച് രക്ഷിതാക്കൾ ആശുപത്രിയിലാകുമ്പോൾ കുട്ടികളെ നോക്കാൻ വിസമ്മതിച്ച് ബന്ധുക്കളും പരിചയക്കാരും!

ബെംഗളൂരു: കഴിഞ്ഞദിവസം ബെംഗളൂരു സൗത്തിൽ കോവിഡ് പോസിറ്റീവായ മാതാപിതാക്കളുടെ രണ്ടു മക്കളെ ബന്ധുക്കൾ നോക്കാൻ വിസമ്മതിച്ചതിനാൽ കുട്ടികൾ വീട്ടിൽ തനിച്ചു താമസിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. കോവിഡ് ഭീതിമൂലം കുട്ടികളുടെ കാര്യങ്ങൾ നോക്കാൻ ബന്ധുക്കളും പരിചയക്കാരും തയ്യാറാകാത്തതാണു കാരണം.

രക്ഷിതാക്കൾക്ക് കോവിഡ് ബാധിച്ചാൽ മിക്ക കുട്ടികളുടെയും അവസ്ഥ ഇതുപോലെതന്നെയാണ്. ചെറിയ കുട്ടികളുടെ അവസ്ഥയാണ് കൂടുതൽ ദുരിതമാകുന്നത്. രക്ഷിതാക്കൾക്ക് കോവിഡ് ബാധിച്ചാൽ മക്കൾക്കും രോഗസാധ്യതയുണ്ടെന്നതാണ് കുട്ടികളെ നോക്കാൻ വിസമ്മതിക്കുന്നവർ പറയുന്നത്.

  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ

നോക്കാൻ ആളില്ലാത്തതിനാൽ ചില രക്ഷിതാക്കൾ കുട്ടികളെ ബാലമന്ദിരത്തിലേക്ക് അയക്കാൻ നിർബന്ധിതരായിട്ടുണ്ട്. മക്കളുടെ അരക്ഷിതാവസ്ഥയോർത്ത് ആശങ്കയിലാണ് കോവിഡ് ബാധിച്ച മാതാപിതാക്കൾ.

കുട്ടികളുടെ പരിശോധനാഫലം നെഗറ്റീവായാലും ഇവരെ നോക്കാൻ പലരും വിസമ്മതിക്കുകയാണ്. കോവിഡ് ബാധിച്ച് ആശുപത്രിയിലാകുന്ന മിക്ക രക്ഷിതാക്കളും മക്കളെ കൂടെനിർത്തണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ, കുട്ടികൾക്ക് പ്രതിരോധശേഷി കുറവായിരിക്കുമെന്നതിനാൽ മക്കളെ കൂടെനിർത്താൻ അനുവദിക്കാറില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

എന്നാൽ മാതാപിതാക്കൾ ആശുപത്രിയിലായാൽ കുട്ടികൾക്കുവേണ്ടി ആശുപത്രിയിൽതന്നെ പ്രത്യേക വാർഡ് ഒരുക്കണമെന്നും ആവശ്യമുയരുന്നുണ്ട്. പക്ഷെ, ആശുപത്രിയിൽ കുട്ടികൾക്കായി പ്രത്യേക വാർഡൊരുക്കുന്നത് പ്രായോഗികമല്ലെന്നാണ് അധികൃതർ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്
[masterslider id="10"]

Related posts