ചർച്ച് ഓഫ് ഗോഡ് കർണാടക കൺവൻഷൻ ഇന്ന് മുതൽ

ബെംഗളൂരു ∙ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് കൺവൻഷൻ ഇന്നു മുതൽ 22 വരെ ലിംഗരാജപുരം ഇന്ത്യ ക്യാംപസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ നടക്കും. ഇന്നു വൈകിട്ട് ആറിനു സിജിഐ കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം. കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സി.സി. തോമസ്, ബാബു ചെറിയാൻ (പിറവം), ഏബ്രഹാം വർഗീസ്, സണ്ണി താഴാംപള്ളം, ഷിബു സാമുവൽ, ജയിംസ് കോശി, സാജൻ മാത്യു, ഡോ. ഷിബു കെ. മാത്യു, ഡോ. ജോളി ജോസഫ് താഴംപള്ളം എന്നിവർ പ്രഭാഷണം നടത്തും.

ബൈബിൾ ക്ലാസ്, യുവജന വിഭാഗമായ വൈപിഇ-സൺഡേ സ്കൂൾ സമ്മേളനം, ശ്രുശ്രൂഷക സമ്മേളനം, വനിതാ സമ്മേളനം എന്നിവ ഉണ്ടായിരിക്കും. നാളെ രാവിലെ 10 മുതൽ പൊതുയോഗം, വൈകിട്ട് ആറിനു ഗാനശ്രുശ്രൂഷ, സുവിശേഷയോഗം. ചർച്ച് ഓഫ് ഗോഡ് ഗായകസംഘം ഗാനങ്ങൾ ആലപിക്കും. സമാപന ദിവസമായ 22നു രാവിലെ ഒൻപതിനു സംയുക്ത ആരാധനയും തിരുവത്താഴ ശ്രുശൂഷയും. കൺവൻഷനിൽ പങ്കെടുക്കുന്നവർക്കു വാഹനസൗകര്യം ഒരുക്കുമെന്നു ജനറൽ കൺവീനർ പാസ്റ്റർ എം. കുഞ്ഞപ്പി, പാസ്റ്റർ തോമസ് പോൾ, ബിനു ചെറിയാൻ എന്നിവർ അറിയിച്ചു.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
[masterslider id="10"]

Related posts