മൈസൂരുവിൽ വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; യുവതി ഗുരുതരാവസ്ഥയിൽ, സർക്കാരിനെ വിമർശിച്ച് സിദ്ധാരാമയ്യ

ബെംഗളൂരു: 23-കാരിയായ എംബിഎ വിദ്യാർത്ഥിനിയെ ചൊവ്വാഴ്ച രാത്രി മൈസൂരുവിൽ അജ്ഞാതർ കൂട്ട ബലാത്സംഗത്തിനു ഇരയാക്കി.

ഒരു സുഹൃത്തിനൊപ്പം മൈസൂരുവിലെ വനമേഖലയിലൂടെ യാത്ര ചെയ്തുകൊണ്ടിരുന്നപ്പോഴാണ് അജ്ഞാത സംഘം ഇവരെ ആക്രമിച്ചു യുവതിയെ മാനഭംഗ പെടുത്തിയത്.

ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായ യുവതിക്ക് ഇതുവരെ പൊലീസിന് മൊഴി നൽകാനായിട്ടില്ല. പ്രതികൾ ആക്രമിച്ച യുവതിയുടെ സുഹൃത്തിൽ നിന്നും പോലീസ് മൊഴി എടുത്തിട്ടുണ്ട്. മൈസൂരുവിലെ ലളിതദ്രിപുര പ്രദേശത്ത് തിപ്പയ്യനക്കെരെ മേഖലയിൽ രാത്രി 8 മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. മൈസൂരിൽ പഠിക്കുന്ന കർണാടകയ്ക്ക് പുറത്ത് നിന്നുള്ള വിദ്യാർത്ഥിനിയാണ് യുവതിയെ തിരിച്ചറിഞ്ഞു.

  മെട്രോ യാത്രക്കാരേ ശ്രദ്ധിക്കുക; ഞായറാഴ്ച പർപ്പിൾ ലൈനിലെ ഈ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ഉണ്ടാകില്ല

സംഭവത്തിൽ നാലോ അഞ്ചോ പേർക്ക് പങ്കുണ്ടെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു. ചാമുണ്ഡി ഹിൽസിലേക്കുള്ള ഒറ്റപ്പെട്ട വഴിയിൽ വെച്ചാണ് ഇവർക്ക് നേരെ അക്രമം ഉണ്ടായത്. ആദ്യം കൊള്ളയടിക്കാനുള്ള ശ്രമമാണ് നടന്നതെങ്കിലും പിന്നീട് യുവതിയെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ആലനഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

യുവതിയെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. ഈ വിഷയത്തിൽ ഭരണകൂടത്തെ വിമർശിച്ച് സംസ്ഥാന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രംഗത്ത് വന്നു. സർക്കാർ ഈ വിഷയത്തിൽ അനാസ്ഥ കാണിക്കരുതെന്നും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇതിൽ നേരിട്ട് ഇടപെടണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts