കൈക്കൂലി കേസ്; ഡോക്ടറിനും നഴ്സിനും 3 വർഷം തടവ്

ബെംഗളൂരു: ആശുപത്രിയിൽ ഓപ്പറേഷന് വേണ്ടി പ്രവേശിപ്പിച്ച രോഗിയിൽ നിന്ന് ഓപ്പറേഷൻ ചെയ്യുന്നതിനായി കൈക്കൂലി വാങ്ങിയ സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കും സഹായിയായ നഴ്‌സിനും കോടതി തടവുശിക്ഷ വിധിച്ചു.

കുനിഗൽ സർക്കാർ ആശുപത്രിയിലെ ഡോക്ടറായിരുന്ന കെ. മമത (47) നഴ്‌സായ ഗംഗമ്മ (41) എന്നിവർക്കാണ് തുംകൂരുവിലെ അഴിമതി കേസുകൾ പരിഗണിക്കുന്നതിനുള്ള പ്രത്യേക കോടതി മൂന്നു വർഷം തടവുശിക്ഷയും ഇതിനുപുറമേ ഡോക്ടർ 20,000 രൂപയും നഴ്‌സ് 10,000 രൂപയും പിഴയായി അടക്കണമെന്നുമുല്ല ശിക്ഷ വിധിച്ചത്.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

2014 സെപ്റ്റംബറിൽ നടന്ന സംഭവത്തിലാണ് കോടതിയുടെ ഈ വിധി. കുനിഗൽ സ്വദേശിനിയായ ജയമ്മയ്ക്ക് മൂത്രാശയ സംബന്ധമായ സ്ഥിരീകരിച്ച രോഗത്തിനായി ഓപ്പറേഷൻ നടത്തുന്നതിന് 10,000 രൂപയാണ് ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിൽ 4000 രൂപ രോഗിയുടെ ബന്ധുക്കൾ ഓപ്പറേഷന് മുമ്പായി തന്നെ ഡോക്ടർക്ക് നൽകിയിരുന്നു.

എന്നാൽ ഓപ്പറേഷന് ശേഷം ബാക്കി തുക നൽകാൻ ഇവർക്ക് കഴിഞ്ഞില്ല. ഇതോടെ പണം നൽകിയില്ലെങ്കിൽ രോഗിയെ ഡിസ്ചാർജ് ചെയ്യില്ലെന്ന് ഡോക്ടർ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവരുടെ മകൾ നന്ദിനി ലോകായുക്തയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
[masterslider id="10"]

Related posts