ടെറസിൽ മൊബൈൽ ഫോൺ ടവർ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്ത് 2.34 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

ബെംഗളൂരു: 50,000 രൂപ പ്രതിമാസ വാടകയ്ക്കും 60 ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റിനും ടെറസിൽ മൊബൈൽ ഫോൺ ടവർ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്ത് 2.34 ലക്ഷം രൂപ തട്ടിയെടുത്തതായി വെസ്റ്റ് ബെംഗളൂരുവിൽ നിന്നുള്ള ഒരു വീട്ടുടമ പരാതിപ്പെട്ടു.

നയന്തനഹള്ളിയിൽ നിന്നുള്ള എൻ എസ് നരസരാജു (49) ചന്ദ്ര ലേ ഔട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വിവര സാങ്കേതിക നിയമം, ഐപിസി സെക്ഷൻ 420 (വഞ്ചനക്കുറ്റം) എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ട്.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

പരാതി പ്രകാരം, ജൂൺ 18 ന് അജ്ഞാത നമ്പറിൽ നിന്ന് നരസരാജുവിന് ഒരു ഫോൺ കോൾ വന്നതോടെയാണ്എല്ലാം ആരംഭിച്ചത്. ഭാഗ്യ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ താൻ ഒരു ടെലികോം കമ്പനിയെ പ്രതിനിധീകരിച്ച് വിളിക്കുകയാണെന്ന് അറിയിക്കുകയും ടവർ സ്ഥാപിക്കാൻ  ടെറസ് വാടകയ്ക്ക് കൊടുക്കാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. പ്രതിമാസം 50,000 രൂപ വാടകയും രണ്ട് ഗഡുക്കളിലായി 60 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും അവർ വാഗ്ദാനം ചെയ്തു,

ആദ്യ 30 ലക്ഷം മുൻകൂറായി നൽകുകയും ബാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കി ടവർ സ്ഥാപിക്കുമ്പോൾ നൽകുന്നതാണെന്നും അറിയിച്ചു. ഇതിന് സമ്മതിച്ച നരസരാജുവിനെ തുടർന്നുള്ള ദിവസങ്ങളിൽ ഇതേ കമ്പനിയിൽ നിന്നുള്ളവരെന്ന് സ്വയം പരിചയപ്പെടുത്തിയ മറ്റ് ചിലർ കൂടെ വിളിക്കുകയും ടവർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കായി പലപ്പോഴായി 2.34 ലക്ഷം രൂപ അദ്ദേഹത്തിൽ നിന്ന് തട്ടിയെടുക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
[masterslider id="10"]

Related posts