ബെംഗളൂരു: രാജരാജേശ്വരി നഗറിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് ഒരു വെള്ളാമയുടെ തൊണ്ടിന് ഒന്നിലധികം ഒടിവുകൾ സംഭവിച്ചു. പീപ്പിൾ ഫോർ അനിമൽസ് (പിഎഫ്എ) സംഘടനയിൽ നിന്നുള്ള രക്ഷാപ്രവർത്തകരുടെ ഒരു സംഘം കൃത്യ സമയത്ത് സ്ഥലത്തെത്തി ആമക്ക് വേണ്ട ചികിത്സ നൽകി.
പരിക്കുകൾ മാറാൻ മരുന്നുകൾ നൽകി. തൊണ്ടിലെ ഒടിവുകൾ ശരിയാക്കാൻ മെഡിക്കൽ ഗ്ലൂ ഉപയോഗിച്ചുവെങ്കിലും വിള്ളലുകൾ കൂട്ടിച്ചേർക്കാൻ കഴിഞ്ഞില്ല, തുടർന്ന് ഒരു ശസ്ത്രക്രിയ നടത്തേണ്ടിവന്നു. ചീഫ് വെറ്ററിനറി കേണൽ ഡോ.നവാസ് ഷെരീഫ്, ഡോ.രവി മൗര്യ, ഡോ.മാധവ്, വൈൽഡ്ലൈഫ് റിഹാബിലിറ്റേറ്റർ കാർത്തിക് പ്രഭു എന്നിവരടങ്ങുന്ന വെറ്ററിനറി ഡോക്ടർമാരുടെ സംഘം വെള്ളാമയുടെ ശസ്ത്രക്രിയ നടത്തി.
“തൊണ്ട് നന്നാക്കാൻ ഭാരം കുറഞ്ഞ, അത്യാധുനിക ടൈറ്റാനിയം പ്ലേറ്റുകൾ ഉപയോഗിച്ചു. ആകെ അഞ്ച് പ്ലേറ്റുകൾ ഉപയോഗിക്കേണ്ടി വന്നു” എന്ന് ഡോ. ഷെരീഫ് പറഞ്ഞു, “ഈ പ്ലേറ്റുകൾ വളരെ ചെലവേറിയതും എന്നാൽ ഭാരം കുറഞ്ഞതുമാണ്. ഒടിവുകളുടെ അഗ്രങ്ങളിൽ കൂടുതൽ ടിഷ്യു നാശമുണ്ടാക്കാതെ നിലനിർത്താൻ ഇവ നല്ലതാണ്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.