യാത്രക്കായി ബി.എം.ടി.സി ബസുകളെ ആശ്രയിക്കുന്നവരാണോ നിങ്ങൾ;പുതിയ നിർദേശങ്ങൾ അറിയാതെ പോകരുത്.

ബെം​ഗളുരു; ബിഎംടിസി യാത്രക്കാരുടെ സുരക്ഷക്കായി കൂടുതൽ മുന്നൊരുക്കങ്ങൾ നടത്തും, യാത്രക്കാർ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും നിർദേശങ്ങൾ നൽകാനും ബസ് സ്റ്റാൻഡുകളിൽ കൂടുതൽ ജീവനക്കാരെ നിയമിച്ച് ബി.എം.ടി.സി രം​​ഗത്ത്.

താരതമ്യേന ഏറ്റവുംകൂടുതൽ യാത്രക്കാെരത്തുന്ന രാവിലെ എട്ടിനും 11-നും ഇടയിലും വൈകീട്ട് 4.30-നും 7-30 ഇടയിലുമാണ് ഈ ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തുകയെന്ന് അധികൃതർ വ്യക്തമാക്കി.

  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!

കൂട്ടമായി പലരും മാർ​ഗ നിർദേശങ്ങൾ തള്ളി ബസുകളിലും ബസ് സ്റ്റാൻഡുകളിലും സാമൂഹിക അകലം പാലിക്കാതെ യാത്രക്കാരെത്തുന്നതിൽ ബി.എം.ടി.സി. ജീവനക്കാർ നേരത്തേ പരാതികൾ ഉന്നയിച്ച് രം​ഗത്തെത്തിയിരുന്നു.

എന്നാൽ ഇതിനിടെ ദൂരവാണിനഗറിലെ ബി.എം.ടി.സി. ജീവനക്കാരന് കോവിഡ്-19 സ്ഥിരീകരിക്കുകയുംചെയ്തു.

ഇതോടെ സുരക്ഷാനടപടികൾ കർശനമാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

ഇതോടെ ലോക്‌ ഡൗണിൽ കൂടുതൽ ഇളവുകൾ വരുകയും ജനങ്ങൾ കൂടുതലായി ഇറങ്ങിത്തുടങ്ങുകയും ചെയ്താൽ ബസുകളിൽ കൂടുതൽ ആളുകളെത്തുമെന്നാണ് ബി.എം.ടി.സി.യുടെ നിഗമനം.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

ഇതോടെ സുരക്ഷ പാളിപ്പോകുമോ എന്നതിലാണ് ആശങ്ക നില നിൽക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
[masterslider id="10"]

Related posts